Connect with us

kerala

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്‌റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനമെടുത്തത്.

Published

on

കണ്ണൂര് മുന് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജന്സിയായ സിബിഐക്ക് വിടാന് സംസ്ഥാന സര്ക്കാര് തീരു മാനം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സര്ക്കാര് ഉടന് പുറപ്പെടുവിക്കും. നവീന് ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്‌റെ നേതൃത്വത്തിലുള്ള പുതിയ സര്ക്കാര് ഈ നിര്ണായക തീരുമാനമെടുത്തത്. വി.ഡി. സതീശന് സര്ക്കാര് അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യ കേസാകും ഇത്.
കേസില് ലോക്കല് പോലീസ് കുറ്റപത്രം സമര്പ്പിച്ചിരുന്നെങ്കിലും അതില് ഗുരുതരമായ പഴുതുകളുണ്ടെന്ന് കാണിച്ച് നവീന് ബാബുവിന്റെ ഭാര്യ അഡീഷണല് ജില്ലാ സെഷന്സ് കോടതിയെ സമീപിച്ചിരുന്നു. തുടര്ന്ന് കോടതി കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം മനഃപൂര്വ്വം വിട്ടുകളഞ്ഞ നിര്ണായക ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ വീണ്ടും ശേഖരിക്കാന് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും കുടുംബം വാദിച്ചിരുന്നു. മുന് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേസിലെ ഏക പ്രതിയുമായ പി.പി. ദിവ്യയുടെ ഫോണ് കോള് റെക്കോര്ഡുകള് ഉള്പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാതിരുന്നത് ഗൂഢാലോചന മറച്ചുവെക്കാനാണെന്ന വാദം കോടതി വിലയ്‌ക്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിയെ നേരില് കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
2024 ഒക്ടോബര് 15-നാണ് കണ്ണൂര് പള്ളിക്കുന്നിലെ ക്വാര്ട്ടേഴ്സില് നവീന് ബാബുവിനെ മരിച്ച നിലയില് കണ്ടെത്തിയത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Published

on

കഴിഞ്ഞ സര്ക്കാര് അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല് അഴിമതി നടത്തുന്നവരെ രക്ഷിക്കാന് പുതിയ സര്ക്കാര് അനുവദിക്കില്ലെന്നും അഴിമതിക്കാരെ നിയമത്തിന് മുന്നില് കൊണ്ടുവന്ന് കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള എന്.ജി.ഒ അസോസിയേഷന്റെ 51-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്ഷമായി അനാവശ്യമായ ചെലവുകളും അനാവശ്യമായ കടമെടുപ്പും നടന്നെന്നും എന്നാല് ഇതിന്റെ പേരില് ജീവനക്കാരുടെ ആനുകൂല്യങ്ങള് മാറ്റിവെക്കേണ്ടതാണെന്ന നിലപാട് പുതിയ സര്ക്കാരിനില്ലെന്നും അദ്ദേഹം ഉറപ്പുനല്കി.
അതേസമയം സി.പി.എം പ്രവര്ത്തകരെ അഴിച്ചുവിട്ട് പൊലീസിന് നേരെ അക്രമം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി വിമര്ശിച്ചു. ഇ.ഡി ഉദ്യോഗസ്ഥര് എത്തിയ വാഹനങ്ങള് അടിച്ചുതകര്ത്ത സംഭവം തികച്ചും ദൗര്ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം പോയതിന്റെ വിഷമം അക്രമം കാട്ടിയല്ല തീര്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Continue Reading

kerala

വി.ഡി.എസ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; യു.ഡി.എഫ് ഗ്യാരണ്ടികളില്‍ ഊന്നി പ്രഖ്യാപനങ്ങള്‍

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.

Published

on

കേരളത്തില്‍ അധികാരമേറ്റ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന ഗ്യാരണ്ടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരിക്കും സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.

സ്ത്രീകളുടെ സൗജന്യയാത്രയും പെന്‍ഷനും, വയോജനവകുപ്പിനും ഊന്നല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതി, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പിന്തുണ എന്നിവയും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ ജാഗ്രത

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്:

കന്യാകുമാരി പ്രദേശം: മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യത.

മറ്റ് തീരങ്ങള്‍: തെക്കന്‍ ഗുജറാത്ത് തീരം, പാകിസ്ഥാന്‍ തീരം, വടക്കന്‍ അറബിക്കടല്‍, സോമാലിയ തീരം, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Advertisement

തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ് പ്രദേശം എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) വരും ദിവസങ്ങളില്‍ കൂടുതല്‍ മുന്നേറാനാണ് സാധ്യത. നിലവില്‍ തെക്കുകിഴക്കന്‍ അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉപരിതല ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

 

Continue Reading

Trending