kerala
അമേരിക്കൻ ബോൾ ഗെയിം; സ്നേഹസാന്നിദ്ധ്യമായി അതാ അവർ വീണ്ടും
ചന്ദ്രനിൽ പോലും നമ്മൾ മലയാളികൾ തട്ടുകട നടത്തുന്നവരായി ട്രോൾ വന്നതല്ലേ. പറയാൻ പോവുന്നത് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെ സ്‌നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ പ്രതികമായി കാണുന്ന സംഘടനയെക്കുറിച്ചാണ്.
ലോകത്തിൻ്റെ ഏത് ദിക്കിൽ പോയാലും അവിടെ മലയാളിയുണ്ടാവും എന്നത് പാടിപതിഞ്ഞ ചൊല്ലാണ്. എന്തിന് ചന്ദ്രനിൽ പോലും നമ്മൾ മലയാളികൾ തട്ടുകട നടത്തുന്നവരായി ട്രോൾ വന്നതല്ലേ. പറയാൻ പോവുന്നത് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെ സ്‌നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ പ്രതികമായി കാണുന്ന സംഘടനയെക്കുറിച്ചാണ്. ദുബൈയിൽ നിന്നും കുറ്റൻ എമിറേറ്റ്സ് വിമാനത്തിൽ ഡാലസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ വലിയ ബഹളം. ലോകകപ്പ് സന്ദർശകരുടെ ആധിക്യം പരാതിരഹിതമാക്കാൻ ഇമിഗ്രേഷൻ കൗണ്ടർ പൂർണസജം. അതിവേഗം അമേരിക്കൻ അധികൃതരുടെ അംഗികാരം ലഭിച്ച് ബഗേജുമായി പുറത്തിറങ്ങിയപ്പോൾ അതാ വലിയ ബാനറുമായി കുറച്ച് പേർ-കെഎംസിസി എന്ന മഹത്തായ സംഘടനയുടെ അമേരിക്കൻ പ്രതിനിധികൾ. നജിബ് എളമരം,സബീർ നെല്ലി തുടങ്ങിയവർ. ബാനറും സ്വീകരണവും കണ്ടപ്പോൾ ലോകകപ്പ് വോളണ്ടിയർമാരും ചേർന്നു. അമേരിക്കൻ കെ.എം.സി.സി യെ നയിക്കുന്നത് അഡ്വ.യു.എ നസീറാണ്. വേൾഡ് കെ.എം.സി.സിയുടെ ട്രഷറർ. ആരോഗ്യ പ്രയാസങ്ങൾ കാരണം ന്യൂയോർക്കിൽ നിന്നും ഡാലസിൽ എത്തിചേരാനുള്ള പ്രയാസം അദ്ദേഹം പറഞ്ഞിരുന്നു. 2006 ലെ ദോഹ ഏഷ്യൻ ഗെയിംസായിരുന്നു ചന്ദ്രികക്കായി ഞാൻ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യാന്തര കായികമാമാങ്കം. അന്ന് മുതൽ നേരിട്ട് അനുഭവിക്കുന്നതാണ് കെ.എം.സി.സിയുടെ സ്‌നേഹം. ബ്രസീലിൽ 2014 ൽ ലോകകപ്പിന് പോയപ്പോൾ മാത്രമായിരുന്നു കെ.എം.സി.സിയെ കാണാതിരുന്നത്. ഏറ്റവുമൊടുവിൽ പാരീസിൽ ഒളിംപിക്സിന് പോയപ്പോൾ അവിടെയും സ്‌നേഹരൂപമായി കെ. എം.സി.സിയുണ്ടായിരുന്നു. എയർപോർട്ടിലെ സ്വീകരണത്തിന് ശേഷം നേരേ പോയത് ഡാലസ് സ്‌റ്റേഡിയത്തിലേക്ക്. സബിർ നെല്ലിക്കൊപ്പം കുറ്റൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മീഡിയ അക്രഡിറ്റേഷൻ സെൻ്റർ കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ടെക്സസ് പോലിസിലെ ഒരു വനിതാ അംഗമെത്തി. തൻ്റെ വാഹനം പിന്തുടരാൻ പറഞ്ഞു. അവരുടെ പിറകേ പോയി അക്രഡിറ്റേഷൻ സെൻ്ററിലെത്തിയപ്പോൾ ഗംഭിര സ്വീകരണം. പാസ്പോർട്ട് കാണിച്ചപ്പോൾ കൗണ്ടറിലെ സെറീനക്ക് പുഞ്ചിരി. കാർഡ് എടുത്ത് കഴുത്തിലിട്ടു തന്നു. അങ്ങനെ തുടർച്ചയായി നാലാമത് ലോകകപ്പിലും ഫിഫയുടെ പട്ടികയിൽ ചന്ദ്രിക.
Health
ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്.
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട്, വയനാട് ജില്ലകളിലായി ഇന്ന് എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വയനാട് ജില്ലയില്‍ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
kerala
സിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം. ഇതിനു പിന്നാലെ നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം യോഗങ്ങളില്‍ ശക്തമാകുന്നുണ്ട്.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി വിളിച്ചുചേര്‍ത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. എം.വി. ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് യോഗത്തില്‍ പരസ്യമായി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ വീഴ്ചകളും പെരുമാറ്റ ശൈലിയിലെ പോരായ്മകളും നേതാക്കള്‍ യോഗത്തില്‍ തുറന്നുകാട്ടി.
പാലക്കാട് മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ജീവമായെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഏറ്റുപറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരമാര്‍ശങ്ങളെ കൃത്യസമയത്ത് തള്ളി പറയാത്തതും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.
അതേസമയം സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു.
kerala
തന്ത്രം മെനഞ്ഞ് ഇന്ത്യാ യോഗം; മമതാ ബാനര്‍ജിയും യോഗത്തില്‍, പങ്കെടുത്തത് 25 കക്ഷികള്‍
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി.
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടേയും സി.ബി.എസ്.ഇ മൂല്യ നിര്‍ണയ വീഴ്ചയുടേയും പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതൃയോഗം. ഇതടക്കം ഒട്ടേറെ നിര്‍ണായക തീരുമാനങ്ങളാണ് ഇന്നലെ ഉച്ചക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലുണ്ടായത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്താ ന്‍ യോഗം തീരുമാനിച്ചു. ഇതിനായി രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗം ചേരും. വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനും തീരുമാനം.
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി. തൃണമൂലിനെ പ്രതിനിധീകരിച്ച് മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ നേരിട്ടെത്തിയത് മുന്നണിക്ക് ഊര്‍ജ്ജം പകര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയാ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
അഞ്ചു സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായി യോഗ ശേഷം മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിശദീകരിച്ചു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ മൂല്യ നിര്‍ണയത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ലക്ഷക്കണക്കിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഭാവി തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രഥാന്‍ ഉടന്‍ രാജിവെക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.
എസ്.ഐ.ആറിനു മറവില്‍ നടന്ന വോട്ടു മോഷണം, ക്രമക്കേട് എന്നിവ വിശദീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനുള്ള തീരുമാനമാണ് രണ്ടാമത്തേത്. എസ്. ഐ.ആറിലൂടെ പലയിടങ്ങളിലും തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെട്ടതായി ഖാര്‍ഗെ ആരോപിച്ചു. രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതൃ യോഗം ചേരുകയും ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും സംയുക്ത പോരാട്ട
-
india2 days agoനോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
-
india2 days agoജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
-
gulf2 days agoദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
-
GULF1 day agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
kerala1 day agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
Sports15 hours agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
-
Sports12 hours agoഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
-
News11 hours agoമൾട്ടിപ്പിൾ സ്ക്ലിറോസിസ്; നാഡികൾക്കുണ്ടാകുന്ന തകരാറുകൾ പൂർണ്ണമായി മാറ്റിയെടുക്കാനാകുമോ ?

