kerala
സിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം. ഇതിനു പിന്നാലെ നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം യോഗങ്ങളില്‍ ശക്തമാകുന്നുണ്ട്.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി വിളിച്ചുചേര്‍ത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. എം.വി. ഗോവിന്ദന് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് യോഗത്തില്‍ പരസ്യമായി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ വീഴ്ചകളും പെരുമാറ്റ ശൈലിയിലെ പോരായ്മകളും നേതാക്കള്‍ യോഗത്തില്‍ തുറന്നുകാട്ടി.
പാലക്കാട് മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ജീവമായെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഏറ്റുപറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരമാര്‍ശങ്ങളെ കൃത്യസമയത്ത് തള്ളി പറയാത്തതും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.
അതേസമയം സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു.
kerala
തന്ത്രം മെനഞ്ഞ് ഇന്ത്യാ യോഗം; മമതാ ബാനര്‍ജിയും യോഗത്തില്‍, പങ്കെടുത്തത് 25 കക്ഷികള്‍
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി.
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടേയും സി.ബി.എസ്.ഇ മൂല്യ നിര്‍ണയ വീഴ്ചയുടേയും പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതൃയോഗം. ഇതടക്കം ഒട്ടേറെ നിര്‍ണായക തീരുമാനങ്ങളാണ് ഇന്നലെ ഉച്ചക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലുണ്ടായത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്താ ന് യോഗം തീരുമാനിച്ചു. ഇതിനായി രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗം ചേരും. വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനും തീരുമാനം.
23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 25 കക്ഷികള്‍ എത്തി. തൃണമൂലിനെ പ്രതിനിധീകരിച്ച് മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ നേരിട്ടെത്തിയത് മുന്നണിക്ക് ഊര്‍ജ്ജം പകര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയാ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
അഞ്ചു സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായി യോഗ ശേഷം മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിശദീകരിച്ചു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ മൂല്യ നിര്‍ണയത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ലക്ഷക്കണക്കിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഭാവി തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രഥാന് ഉടന്‍ രാജിവെക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.
എസ്.ഐ.ആറിനു മറവില്‍ നടന്ന വോട്ടു മോഷണം, ക്രമക്കേട് എന്നിവ വിശദീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനുള്ള തീരുമാനമാണ് രണ്ടാമത്തേത്. എസ്. ഐ.ആറിലൂടെ പലയിടങ്ങളിലും തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെട്ടതായി ഖാര്‍ഗെ ആരോപിച്ചു. രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ മുന്നണി നേതൃ യോഗം ചേരുകയും ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും സംയുക്ത പോരാട്ട
kerala
കരിപ്പൂരില്‍ സ്വര്‍ണ്ണ കവര്‍ച്ച; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സംഘം പിടിയില്‍
ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് വന്ന യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട വന്‍ സംഘം പൊലീസ് പിടിയിലായി.ഒരു സ്ത്രീ ഉള്‍പ്പെടെ 14 പേരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെര്‍മിനനിലും വിവിധ സംഘങ്ങളായി നി ലയുറപ്പിച്ച സംഘത്തെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇവര്‍ പൊലീസ് പിടിയിലാവുന്നത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു.
കര്‍ണാടക വിരാജ്പേട്ട സ്വദേശിയായ എന്‍.എ അഭിഷേക്. (31),കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി കെ.പി ജുനൈദ് (27), കാക്കയംങ്ങാട്,മുഴക്കുന്ന് സ്വദേശികളായ വി.ശരത്(35),കെ.കെ കനഗരാജ് (28), കെ. കെ അക്ഷയ്(26),കെ.ധനീഷ് (29), തില്ലങ്കേരി സ്വദേശി ടി.രഞ്ജിത്ത് (41),ചക്കരക്കല്ല് സ്വദേശി താജുദ്ധീന്‍(32), വാരം സ്വദേശി ഷാരോണ്‍(23), കുത്തു പറമ്പ് സ്വദേശി കെ.സ്വരലാല്‍ (38) തിരൂര്‍,പുതിയകടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂര്‍ സ്വദേശി പി.സുജിത്ത് (26), വളാഞ്ചേരി തിരുവേഗപുര സ്വദേശി എ.കെ ഇര്ഫാന് (26) എന്നിവരാണ് പിടിയിലായ പ്രതികള്‍.
നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അന്‍സാര്‍,പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് കവര്‍ച്ചാ സംഘം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
കവര്‍ച്ചക്കുള്ള ആസൂത്രണവും തയ്യാറെടുപ്പും നടത്തുന്ന വാട്സാപ്പ് ചാറ്റ് ഇവരുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്നും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.കേസില്‍ വിശദമായ തുടരന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ സി.പി.എം. അനുഭാവികളാണ്. ശരത് വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.
kerala
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
മുഖ്യമന്ത്രി – ഗതാഗതമന്ത്രി കൂടിക്കാഴ്ചയില്‍ ധാരണ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യ യാത്ര. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. നിലവില്‍ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ കോര്പ്പറേഷന് ഇത് ബാധ്യതയാകില്ലെന്നാണ് റിപ്പോര്‍ട്ട്.
-
kerala2 days agoകരിപ്പൂരില്‍ സ്വര്‍ണ്ണ കവര്‍ച്ച; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സംഘം പിടിയില്‍
-
kerala2 days agoതന്ത്രം മെനഞ്ഞ് ഇന്ത്യാ യോഗം; മമതാ ബാനര്‍ജിയും യോഗത്തില്‍, പങ്കെടുത്തത് 25 കക്ഷികള്‍
-
health2 days agoകുടലിനെ കാര്‍ന്നുതിന്നുന്ന ഐ.ബി.ഡി (IBD): കുടലിലെ വീക്കവും പ്രവര്‍ത്തന വൈകല്യവും എങ്ങനെ തിരിച്ചറിയാം?
-
india1 day agoനോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
-
india1 day agoജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
-
gulf1 day agoദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
-
GULF2 hours agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും

