india
നോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
‘സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ന്യൂനപക്ഷ വിദ്വേഷ അച്ചില്‍ വാര്‍ത്തെടുത്തതാണ് സുവേന്ദു അധികാരിയുടെ ഈ പുതിയ ഭരണം. ബംഗാളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് കടുത്ത അക്രമവും ഭീതിയും അഴിച്ചുവിടുന്നു. ഉത്തര്‍പ്രദേശിലെയും അസമിലെയും മാതൃകയില്‍ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ‘ബുള്‍ഡോസര്‍ രാഷ്ട്രീയ’മാണ് പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബംഗാളിലും അരങ്ങേറുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് കൊല്‍ക്കത്തയിലെ ജാദവ്പൂര്‍.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളോ മുന്‍കൂട്ടി നോട്ടീസോ നല്‍കാതെ ജാദവ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ മുപ്പത്തിയഞ്ചോളം കടകളും താല്കാലിക നിര്‍മ്മിതികളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ പൂര്‍ണ്ണമായി തകര്‍ത്തു കളഞ്ഞു. ജീവിതോപാധി ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കപ്പെട്ടതോടെ നിരവധി സാധാരണക്കാരായ വ്യാപാരികളാണ് വഴിയാധാരമായത്.
‘സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ന്യൂനപക്ഷ വിദ്വേഷ അച്ചില്‍ വാര്‍ത്തെടുത്തതാണ് സുവേന്ദു അധികാരിയുടെ ഈ പുതിയ ഭരണം. ബംഗാളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
അര്‍ദ്ധരാത്രിയില്‍ കടകള്‍ പൊളിക്കുന്നത് തടയാനും പാവപ്പെട്ട കച്ചവടക്കാര്‍ക്ക് സംരക്ഷണം നല്കാനുമായി സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളെയും സുവേന്ദു അധികാരിയുടെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. പ്രതിഷേധിച്ച ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും പോലീസ് കടുത്ത ലാത്തിച്ചാര്‍ജ്ജ് നടത്തി. ക്രൂരമായ പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി, അധികാരം കിട്ടിയ ഉടന്‍ തന്നെ ജനങ്ങളുടെ നെഞ്ചിലേക്ക് ബുള്‍ഡോസറുകള്‍ കയറ്റിയിറക്കുന്ന ക്രൂരതയാണ് ബംഗാളില്‍ നടക്കുന്നത്. ജാദവ്പൂരിലെ ഈ ഏകപക്ഷീയമായ ഒഴിപ്പിക്കല്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുവേന്ദു അധികാരിയുടെ ഫാസിസ്റ്റ് ഭരണരീതിയുടെ തെളിവാണെന്നും വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
നിര്‍ണായക ഇന്ത്യ സഖ്യ യോഗം ഇന്ന്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഇരുപത്തിമൂന്ന് പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുക, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിന്റെ പൊതുവായ അജണ്ട.
എന്‍സിപി അജിത് പവാര്‍ പക്ഷത്തില്‍ നിന്ന് സുപ്രിയ സുലെ പങ്കെടുക്കുമെന്ന് കഴിഞ്ഞ രാത്രിയോടെ അറിയിച്ചു. ശിവസേന ഉദ്ധവ് പക്ഷത്തിന്റെ രാജ്യസഭ എംപി സഞ്ജയ് റൗത്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുക്കും.
പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ഇന്നത്തെ യോഗത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. അതേസമയം,
india
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറിന് 29 രൂപ കൂടി
പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ധനവാണ് ഇത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.
വില പരിഷ്കരണത്തോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഈ വിലവര്‍ധനവിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ, മാര്‍ച്ച് 7-ന് സിലിണ്ടറിന് 60 രൂപ കൂട്ടിയിരുന്നു.
പ്രാദേശിക നികുതികളും ഗതാഗതച്ചെലവുകളും അനുസരിച്ച് ഓരോ നഗരങ്ങളിലും വിലയില്‍ മാറ്റമുണ്ടാകുമെങ്കിലും വിലവര്‍ധന രാജ്യമൊട്ടാകെ ബാധകമാണ്.
india
‘പാറ്റ’ പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള് അക്രമശ്രമം; ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ബജ്രംഗ്ദള് ശ്രമം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രവാക്യങ്ങളുമായാണ് ബജ്രംഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി എത്തിയ ബജ്രംഗ്ദള് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കനത്ത സുരക്ഷയിലാണ് ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധം നടക്കുന്നത്. ഓരോ പ്രതിഷേധക്കാരെയും സ്കാന്‍ ചെയ്ത ശേഷമാണ് ജന്തര്‍ മന്ദറിലേക്ക് കടത്തിവിടുന്നത്. ഇതിനിടെയിലേക്ക് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അതിക്രമിച്ച് എത്തുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് ബജ്രംഗ് പ്രവര്‍ത്തകര്‍ തയ്യാറായില്ല.
രാജ്യത്തെ പരീക്ഷാ ക്രമേടുകളില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നുമാണ് സിജെപിയുടെ ആവശ്യം. ഇന്ന് അഞ്ച് മണി വരെയാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാന്‍ സിജെപിക്ക് അനുമതിയുള്ളത്. കോക്രോച്ചിന്റെ മുഖംമൂടി അണിഞ്ഞാണ് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദറില്‍ എത്തുന്നത്.
-
kerala3 days agoചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ് ‘ഫ്രീകിക്ക്’ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു
-
editorial2 days agoചിരി, ചിന്ത, നിലപാട്
-
kerala2 days agoസംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്
-
india2 days agoനിര്‍ണായക ഇന്ത്യ സഖ്യ യോഗം ഇന്ന്
-
kerala2 days agoകെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
-
News2 days agoയുവാക്കളെ റീല്‍സിലും പകോഡ കച്ചവടത്തിലും തളച്ചിടാനാണ് മോദിക്ക് താല്പര്യം: രാഹുല്‍ ഗാന്ധി
-
kerala1 day agoകരിപ്പൂരില്‍ സ്വര്‍ണ്ണ കവര്‍ച്ച; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള സംഘം പിടിയില്‍
-
kerala24 hours agoതന്ത്രം മെനഞ്ഞ് ഇന്ത്യാ യോഗം; മമതാ ബാനര്‍ജിയും യോഗത്തില്‍, പങ്കെടുത്തത് 25 കക്ഷികള്‍

