Connect with us

News

വത്തിക്കാൻ്റെ പരമോന്നത നയതന്ത്ര ബഹുമതി ഇറാനിയൻ അംബാസഡർക്ക് ആദരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ലോക സമാധാനത്തിനായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് ബഹുമതി നൽകിയത്.

Published

on

വത്തിക്കാൻ: വത്തിക്കാനിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹൊസൈൻ മൊഖ്‌താരിയെ വത്തിക്കാൻ്റെ പരമോന്നത നയതന്ത്ര ബഹുമതികളിലൊന്നായ ‘ഓർഡർ ഓഫ് പയസ് IX’ നൽകി ആദരിച്ചു. പോപ്പ് ലിയോ പതിനാലാമൻ ആണ് പുരസ്കാരം സമ്മാനിച്ചത്.

വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ലോക സമാധാനത്തിനായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് ബഹുമതി നൽകിയത്. 1847-ൽ Pope Pius IX സ്ഥാപിച്ച ഈ പുരസ്കാരം വത്തിക്കാൻ നൽകുന്ന ഏറ്റവും ഉയർന്ന നയതന്ത്ര ആദരവുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ നീക്കങ്ങൾക്കെതിരെ Pope Leo XIV ശക്തമായ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആദരം ശ്രദ്ധ നേടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബഹുമതി നൽകിയതെന്ന് വത്തിക്കാൻ വക്താക്കൾ അറിയിച്ചു.

അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകൾക്കും നയതന്ത്ര ഇടപെടലുകൾക്കും ഇറാൻ നൽകുന്ന പിന്തുണയ്ക്കുള്ള അംഗീകാരമായും ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നു.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പോക്‌സോ കേസില്‍ കേന്ദ്രമന്ത്രിയുടെ മകന് കുരുക്ക് മുറുക്കി തെലങ്കാന എസ്‌ഐടി; രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കടുത്ത നടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കേസിൽ നിർണായക നടപടികൾ ആരംഭിച്ചത്.

Published

on

By

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറുടെ മകൻ ബന്ദി സായ് ഭഗീരഥിനെതിരെ പോക്സോ കേസിൽ അന്വേഷണം ശക്തമാക്കി തെലങ്കാന സർക്കാർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് നടപടി വേഗത്തിലാക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേരിട്ടുള്ള ഇടപെടലോടെയാണ് കേസിൽ കടുത്ത നീക്കങ്ങൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കേസിൽ നിർണായക നടപടികൾ ആരംഭിച്ചത്. ബന്ദി സായ് ഭഗീരഥിന് അന്വേഷണ സംഘത്തിന്റെ സമൻസ് അയച്ചതായും റിപ്പോർട്ടുകളുണ്ട്.

17 വയസ്സുള്ള പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 31-ന് ഹൈദരാബാദിന് സമീപമുള്ള മോയിനാബാദിലെ ഒരു ഫാംഹൗസിൽ വെച്ച് ഭഗീരഥ് മകളെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തെങ്കിലും നിർബന്ധിച്ച് മദ്യം നൽകിയതായും തുടർന്ന് മുറിയിൽ അതിക്രമിച്ച് കയറി അപമര്യാദയായി പെരുമാറിയതായും പരാതിയിൽ ആരോപിക്കുന്നു.

18 വയസ്സ് തികഞ്ഞാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ആറുമാസമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. സംഭവങ്ങൾക്ക് പിന്നാലെ ബന്ധം അവസാനിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും, കഴിഞ്ഞ ജനുവരിയിൽ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മാതാവ് വെളിപ്പെടുത്തി. കേസ് പിൻവലിക്കാൻ ശക്തമായ സമ്മർദവും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

Continue Reading

News

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയ്ക്ക് ധാരണയിലെത്തി ഒമാനും ഇറാനും; മസ്‌കത്തില്‍ ഉന്നതതല ചര്‍ച്ച

മസ്കത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും സമുദ്രപാതയിലെ സുരക്ഷിത സഞ്ചാരവും പ്രധാന ചർച്ചാവിഷയങ്ങളായി.

Published

on

By

ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗതവും ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഇറാനും ഉന്നതതല ചർച്ച നടത്തി. മസ്കത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും സമുദ്രപാതയിലെ സുരക്ഷിത സഞ്ചാരവും പ്രധാന ചർച്ചാവിഷയങ്ങളായി.

ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലാതിർത്തിയുടെ ഭാഗമാണെന്നും അതിലുള്ള അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. സമുദ്ര സുരക്ഷ, പ്രാദേശിക സ്ഥിരത, തടസ്സമില്ലാത്ത കപ്പൽ ഗതാഗതം എന്നിവ ഉറപ്പാക്കാൻ ചേർന്ന് പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.

അയൽരാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ ചർച്ചകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.

Continue Reading

News

ഇന്ധന വില വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.

Published

on

By

കൊച്ചി: ഏതു നിമിഷവും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ വിതരണ കമ്പനികള്‍. പാചക വാതകത്തിന്റെ വില വര്‍ധനവിന് പിന്നാലെ ഇന്ധനവില ഉയര്‍ന്നാല്‍ അത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും. പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.

ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത. ഇന്ധന വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണക്കാരെയാണ്. ഡീസല്‍ വില വര്‍ധിക്കുന്നത് ചരക്കുകടത്ത് ചെലവ് കുത്തനെ ഉയര്‍ത്തും. ഇതോടെ പച്ചക്കറി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വിപണിയില്‍ വില വലിയ തോതില്‍ വര്‍ധിക്കും. നിലവില്‍ തന്നെ ജീവിതച്ചെലവ് ഉയര്‍ന്നതുമൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ജനങ്ങള്‍ക്ക് പുതിയ ഇന്ധന വിലവര്‍ധനവ് താങ്ങാനാവാത്ത സാമ്പത്തിക ഇരുട്ടടിയായി മാറും. നിലവില്‍ പച്ചക്കറികള്‍ക്ക് വില കുറഞ്ഞു നില്‍ക്കുകയാണ്. കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം. മണ്‍സൂണ്‍ എത്തിയാല്‍ പച്ചക്കറികളുടെ ഉല്‍പ്പാദനം കുറയും. ഇതോടെ പച്ചക്കറികള്‍ക്കായി തമിഴ്നാടിനെ ആന്ധപ്രദേശിനെയും ആശ്രയിക്കേണ്ടി വരും. ഇന്ധന വില ഉയര്‍ന്നാല്‍ ഇവിടേക്ക് പച്ചക്കറി എത്തിക്കുന്നതിനുള്ള ചിലവും വര്‍ദ്ധിക്കും.

അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്നുതന്നെ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കുമെന്ന് കേരളത്തിലെ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. വില നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവുമായി എണ്ണക്കമ്പനികള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് പുറത്തുവരുന്ന സൂചനകള്‍. സര്‍ക്കാരിന്റെ കൂടി അന്തിമ അനുമതി ലഭിക്കുന്നതോടെ ഏതുനിമിഷവും വിലയില്‍ തീരുമാനമുണ്ടാകും. അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന പ്രത്യേക നികുതികള്‍ക്ക് പുറമെ കേന്ദ്ര നികുതി കൂടിയാകുമ്പോള്‍ ഓരോ സംസ്ഥാനങ്ങളിലും വില വര്‍ധനവിന്റെ തോതില്‍ ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറെ മാസങ്ങളായി വലിയ മാറ്റങ്ങളില്ലാതെ പൂര്‍ണസ്ഥിരത കൈ വരിച്ചിരുന്ന ആഭ്യന്തര ഇന്ധന വിപണിയിലേക്കാണ് വിലവര്‍ധനവെന്ന ഏറ്റവും പുതിയ പ്രതിസന്ധി കടന്നെത്തുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ആഹാരങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. പ്രഫഷണല്‍സ്, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ വില വര്‍ദ്ധനവ് രൂക്ഷമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളാണ് വില വര്‍ധനവിനും വിലകയറ്റത്തിനും കാരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. വിലക്കയറ്റ ഭീതിയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി ആശങ്കയോടെ കാത്തിരിക്കുകയാണ് സാധാരണ ജനങ്ങള്‍.

Continue Reading

Trending