Connect with us

News

ഇന്ധന വില വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.

Published

on

കൊച്ചി: ഏതു നിമിഷവും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ വിതരണ കമ്പനികള്‍. പാചക വാതകത്തിന്റെ വില വര്‍ധനവിന് പിന്നാലെ ഇന്ധനവില ഉയര്‍ന്നാല്‍ അത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും. പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.

ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത. ഇന്ധന വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണക്കാരെയാണ്. ഡീസല്‍ വില വര്‍ധിക്കുന്നത് ചരക്കുകടത്ത് ചെലവ് കുത്തനെ ഉയര്‍ത്തും. ഇതോടെ പച്ചക്കറി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വിപണിയില്‍ വില വലിയ തോതില്‍ വര്‍ധിക്കും. നിലവില്‍ തന്നെ ജീവിതച്ചെലവ് ഉയര്‍ന്നതുമൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ജനങ്ങള്‍ക്ക് പുതിയ ഇന്ധന വിലവര്‍ധനവ് താങ്ങാനാവാത്ത സാമ്പത്തിക ഇരുട്ടടിയായി മാറും. നിലവില്‍ പച്ചക്കറികള്‍ക്ക് വില കുറഞ്ഞു നില്‍ക്കുകയാണ്. കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം. മണ്‍സൂണ്‍ എത്തിയാല്‍ പച്ചക്കറികളുടെ ഉല്‍പ്പാദനം കുറയും. ഇതോടെ പച്ചക്കറികള്‍ക്കായി തമിഴ്നാടിനെ ആന്ധപ്രദേശിനെയും ആശ്രയിക്കേണ്ടി വരും. ഇന്ധന വില ഉയര്‍ന്നാല്‍ ഇവിടേക്ക് പച്ചക്കറി എത്തിക്കുന്നതിനുള്ള ചിലവും വര്‍ദ്ധിക്കും.

അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്നുതന്നെ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കുമെന്ന് കേരളത്തിലെ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. വില നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവുമായി എണ്ണക്കമ്പനികള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് പുറത്തുവരുന്ന സൂചനകള്‍. സര്‍ക്കാരിന്റെ കൂടി അന്തിമ അനുമതി ലഭിക്കുന്നതോടെ ഏതുനിമിഷവും വിലയില്‍ തീരുമാനമുണ്ടാകും. അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന പ്രത്യേക നികുതികള്‍ക്ക് പുറമെ കേന്ദ്ര നികുതി കൂടിയാകുമ്പോള്‍ ഓരോ സംസ്ഥാനങ്ങളിലും വില വര്‍ധനവിന്റെ തോതില്‍ ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറെ മാസങ്ങളായി വലിയ മാറ്റങ്ങളില്ലാതെ പൂര്‍ണസ്ഥിരത കൈ വരിച്ചിരുന്ന ആഭ്യന്തര ഇന്ധന വിപണിയിലേക്കാണ് വിലവര്‍ധനവെന്ന ഏറ്റവും പുതിയ പ്രതിസന്ധി കടന്നെത്തുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ആഹാരങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. പ്രഫഷണല്‍സ്, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ വില വര്‍ദ്ധനവ് രൂക്ഷമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളാണ് വില വര്‍ധനവിനും വിലകയറ്റത്തിനും കാരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. വിലക്കയറ്റ ഭീതിയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി ആശങ്കയോടെ കാത്തിരിക്കുകയാണ് സാധാരണ ജനങ്ങള്‍.

filim

സോനാക്ഷി സിന്‍ഹയും ജ്യോതികയും നേർക്കുനേർ എത്തുന്ന ത്രില്ലിംഗ് കോർട്ട്‌റൂം ചിത്രം ‘സിസ്റ്റം’ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടുന്നു

മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വീഡിയോയിൽ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും.

Published

on

By

മുംബൈ: ‘ബറേലി കി ബർഫി’, ദേശീയ ശ്രദ്ധ നേടിയ ‘നിൽ ബത്തേയ് സന്നാത’ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ പുതിയ പ്രൈം വീഡിയോ ചിത്രം ‘സിസ്റ്റം’യുടെ ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത ‘നിൽ ബത്തേയ് സന്നാത’ മലയാളത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായ ‘ഉദാഹരണം സുജാത’ എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു.

മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വീഡിയോയിൽ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും. ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുണ്‍ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി കാണിച്ചുകൊണ്ടാണ് ‘സിസ്റ്റം’ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആഗ്രഹം, പ്രതികാരം, നീതിക്കായുള്ള പോരാട്ടം, നൈതികത എന്നീ സർവസാധാരണ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ട്രെയിലർ ആരംഭിക്കുന്നത് സോനാക്ഷി സിന്‍ഹ അവതരിപ്പിക്കുന്ന നെഹ എന്ന യുവ അഭിഭാഷകയിലൂടെയാണ്. തന്റെ അച്ഛന്റെ (ആശുതോഷ് ഗോവാരികർ) ലോ ഫേർമിൽ പങ്കാളിയാകാൻ തക്കവണ്ണം കഴിവ് തെളിയിക്കേണ്ട വെല്ലുവിളി അവൾ ഏറ്റെടുക്കുന്നു. അതിനായി ജ്യോതിക അവതരിപ്പിക്കുന്ന സരിക എന്ന സ്മാർട്ട് കോർട്ട്‌റൂം സ്റ്റെനോഗ്രാഫറുടെ സഹായം തേടുന്നു. എന്നാൽ സരികയ്ക്കും സ്വന്തം രഹസ്യ ലക്ഷ്യങ്ങളുണ്ട്. തുടർന്ന് അതിവേഗ കോർട്ട്‌റൂം പോരാട്ടങ്ങളും സങ്കീർണ്ണ ബന്ധങ്ങളും ശക്തമായ നിമിഷങ്ങളും ട്രെയിലറിൽ നിറയുന്നു. “അമീരി കേ ഷോർ മേൻ ഗരീബ് കി ആവാസ് ഖോ ജാതി ഹൈ” എന്ന ശക്തമായ ഡയലോഗ് ചിത്രത്തിന്റെ മുഖ്യ സംഘർഷം വ്യക്തമാക്കുന്നു. അധികാരം സത്യത്തെ മറികടക്കുന്ന ലോകത്തിൽ നീതി ഇപ്പോഴും നിലനിൽക്കുമോ എന്ന ചോദ്യമാണ് ട്രെയിലർ ഉയർത്തുന്നത്.

Advertisement

“ഒരു സിനിമ സംവിധായികയായെന്ന നിലയിൽ ഞാൻ പറയുന്ന ഓരോ കഥയും ധൈര്യത്തോടെ തിരഞ്ഞെടുക്കുന്നവയാണ്. സൃഷ്ടിപരമായി എന്നെ പ്രചോദിപ്പിക്കുന്നതും അതിരുകൾ തകർക്കുന്നതുമായ കഥകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ‘സിസ്റ്റം’ എന്നെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ സിനിമ നിർമിക്കാൻ പ്രചോദിപ്പിച്ച ചിത്രമാണ്,” എന്ന് സംവിധായികയും സഹരചയിതാവുമായ അശ്വിനി അയ്യർ തിവാരി പറഞ്ഞു. പ്രൈം വീഡിയോയും ബവേജ സ്റ്റുഡിയോസും തന്റെ ദർശനത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും, സോനാക്ഷി സിന്‍ഹയും ജ്യോതികയും പോലുള്ള ശക്തമായ അഭിനേത്രിമാർ ചിത്രത്തിന്റെ മുഖ്യഭാഗമായതിനാൽ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ ചർച്ചയാവുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

“ഒരു അഭിനേത്രിയായെന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്ന കഥകളിലേക്കാണ് എനിക്ക് എന്നും ആകർഷണം. ‘ദഹാദ്’ മുതൽ ഇപ്പോൾ ‘സിസ്റ്റം’ വരെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പ്രൈം വീഡിയോ അവസരം നൽകി. ഇത് ഒരു ലീഗൽ ഡ്രാമ മാത്രമല്ല, നീതി പോലും സാമൂഹിക ഘടനകളെപ്പോലെ വിഭജിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്.” എന്ന് സോനാക്ഷി സിന്‍ഹ പറഞ്ഞു.

“സരിക പോലൊരുഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആവേശകരവും വെല്ലുവിളിയുമായിരുന്നു. പ്രത്യേകാവകാശവും അസമത്വവും ഒരുമിച്ച് നിലനിൽക്കുന്ന ആധുനിക ഇന്ത്യയുടെ വൈരുധ്യങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്,” എന്ന് ജ്യോതിക വ്യക്തമാക്കി. കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച അശ്വിനി അയ്യർ തിവാരിയുടെ കാഴ്ചപ്പാടിനെയും അവർ പ്രശംസിച്ചു.
പ്രേക്ഷകരെ ആകാംക്ഷയുടെ മുകളിലെത്തിച്ച ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും

Advertisement
Continue Reading

EDUCATION

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

85.20 മാണ് വിജയശതമാനം

Published

on

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 3.19 ശതമാനമാണ് കുറവുണ്ടായത്.

അതേസമയം കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. പ്രയാഗ് രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 72.43 ശതമാനമാണ് ഇവിടത്തെ വിജയം.

cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും. ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവര്‍ക്കായി ഐ.വി.ആര്‍.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളേക്കാള്‍ 6.73 ശതമാനം അധികം വിജയശതമാനവുമായി പെണ്‍കുട്ടികള്‍ മുന്നേറി. 88.86 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 82.13 ശതമാനമാണ് ആണ്‍കുട്ടിക?ളുടെ വിജയം.

Advertisement

18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10വരെയാണ് പരീക്ഷ നടന്നത്.

 

Continue Reading

Health

വിട്ടുമാറാതെ ശരീരവേദനയും പേശിവേദനയുമുണ്ടോ? കാരണം വിറ്റാമിൻ ഡി കുറവ്

ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും മുതിർന്നവരിലും ഈ കുറവ് കൂടുതലായി കാണപ്പെടുന്നു.

Published

on

By

വിറ്റാമിൻ D നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷക ഘടകമാണ്. എല്ലുകളുടെ ശക്തിക്കും ശരീരത്തിലെ പ്രതിരോധ ശേഷിക്കും പേശികളുടെ പ്രവർത്തനത്തിനും ഇത് നിർണായകമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ D ലഭിക്കാതെ വരുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും പതുക്കെ തുടങ്ങാം. ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും മുതിർന്നവരിലും ഈ കുറവ് കൂടുതലായി കാണപ്പെടുന്നു.

വിറ്റാമിൻ Dയുടെ കുറവ് ഒരുപാട് സമയങ്ങളിൽ ചെറിയ ലക്ഷണങ്ങളായി തുടങ്ങും. പലരും ഇത് സാധാരണ ക്ഷീണമെന്നു കരുതി അവഗണിക്കാറുണ്ട്. എന്നാൽ ശരീരം ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എപ്പോഴും ക്ഷീണം തോന്നുക ,ശരീരവേദനയും പേശിവേദനയും,എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക,മുട്ട്, കൈകാലുകൾ എന്നിവിടങ്ങളിൽ വേദന,കൂടുതൽ സമയം നടക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ ബുദ്ധിമുട്ട്,മുടികൊഴിച്ചിൽ വർധിക്കുക
മാനസിക വിഷാദം അല്ലെങ്കിൽ ഉത്സാഹക്കുറവ് ,കുട്ടികളിൽ വളർച്ചാ പ്രശ്നങ്ങൾ,ചെറിയ പരിക്കുകൾക്കുപോലും എല്ല് പൊട്ടാൻ സാധ്യത കൂടുക എന്നിവർ ശരീരം നൽകുന്ന മുന്നറിയിപ്പുകളാണ്.വിറ്റാമിൻ Dയുടെ അളവ് ശരീരത്തിൽ എത്രയെന്ന് ഉറപ്പിക്കാൻ സാധാരണ രക്തപരിശോധനയാണ് ചെയ്യുന്നത്. ഡോക്ടർ നിർദേശിക്കുന്ന പരിശോധനയിലൂടെ മാത്രമേ കൃത്യമായ നില മനസിലാക്കാൻ കഴിയൂ.

വിറ്റാമിൻ ഡി യുടെ കുറവിന് കാരണം ഇന്നത്തെ ജീവിതരീതിയാണ് . പലരും സൂര്യപ്രകാശം കിട്ടാതെ വീടുകളിലും ഓഫീസുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ D സ്വാഭാവികമായി ഉണ്ടാകാൻ രാവിലെ സൂര്യപ്രകാശം വളരെ പ്രധാനമാണ്. കൂടാതെ,പോഷകാഹാരക്കുറവ് ,എല്ലായ്പ്പോഴും സൺസ്ക്രീൻഉപയോഗിക്കൽ ,വ്യായാമക്കുറവ് ,അമിതവണ്ണം, വയസ്സുകൂടുന്നത്,ചില ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് വൃക്കയും കരളും ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയും വിറ്റാമിൻ ഡി യുടെ കുറവിന് കാരണമാണ്.

വിറ്റാമിൻ D കുറവ് നിയന്ത്രിക്കാൻ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് സഹായിക്കും. രാവിലെ 7 മുതൽ 9 മണിവരെ ഉള്ള മിതമായ സൂര്യപ്രകാശം ശരീരത്തിന് നല്ലതാണ്. ദിവസവും 15–30 മിനിറ്റ് വരെ സൂര്യപ്രകാശത്തിൽ ചിലവഴിക്കുന്നത് ഗുണകരമാണ്.വിറ്റാമിൻ D അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം.
മുട്ടയുടെ മഞ്ഞ,മീൻ, പ്രത്യേകിച്ച് സാൽമൺ, സാർഡിൻ തുടങ്ങിയവ,പാൽ, തൈര്,കൂൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ.നടത്തം, ലഘു വ്യായാമങ്ങൾ, യോഗ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Advertisement
Continue Reading

Trending