News
പോക്‌സോ കേസില്‍ കേന്ദ്രമന്ത്രിയുടെ മകന് കുരുക്ക് മുറുക്കി തെലങ്കാന എസ്‌ഐടി; രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കടുത്ത നടപടി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കേസിൽ നിർണായക നടപടികൾ ആരംഭിച്ചത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറുടെ മകൻ ബന്ദി സായ് ഭഗീരഥിനെതിരെ പോക്സോ കേസിൽ അന്വേഷണം ശക്തമാക്കി തെലങ്കാന സർക്കാർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് നടപടി വേഗത്തിലാക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേരിട്ടുള്ള ഇടപെടലോടെയാണ് കേസിൽ കടുത്ത നീക്കങ്ങൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കേസിൽ നിർണായക നടപടികൾ ആരംഭിച്ചത്. ബന്ദി സായ് ഭഗീരഥിന് അന്വേഷണ സംഘത്തിന്റെ സമൻസ് അയച്ചതായും റിപ്പോർട്ടുകളുണ്ട്.
17 വയസ്സുള്ള പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 31-ന് ഹൈദരാബാദിന് സമീപമുള്ള മോയിനാബാദിലെ ഒരു ഫാംഹൗസിൽ വെച്ച് ഭഗീരഥ് മകളെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തെങ്കിലും നിർബന്ധിച്ച് മദ്യം നൽകിയതായും തുടർന്ന് മുറിയിൽ അതിക്രമിച്ച് കയറി അപമര്യാദയായി പെരുമാറിയതായും പരാതിയിൽ ആരോപിക്കുന്നു.
18 വയസ്സ് തികഞ്ഞാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ആറുമാസമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. സംഭവങ്ങൾക്ക് പിന്നാലെ ബന്ധം അവസാനിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും, കഴിഞ്ഞ ജനുവരിയിൽ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മാതാവ് വെളിപ്പെടുത്തി. കേസ് പിൻവലിക്കാൻ ശക്തമായ സമ്മർദവും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
News
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയ്ക്ക് ധാരണയിലെത്തി ഒമാനും ഇറാനും; മസ്‌കത്തില്‍ ഉന്നതതല ചര്‍ച്ച
മസ്കത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും സമുദ്രപാതയിലെ സുരക്ഷിത സഞ്ചാരവും പ്രധാന ചർച്ചാവിഷയങ്ങളായി.
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗതവും ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഇറാനും ഉന്നതതല ചർച്ച നടത്തി. മസ്കത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും സമുദ്രപാതയിലെ സുരക്ഷിത സഞ്ചാരവും പ്രധാന ചർച്ചാവിഷയങ്ങളായി.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലാതിർത്തിയുടെ ഭാഗമാണെന്നും അതിലുള്ള അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. സമുദ്ര സുരക്ഷ, പ്രാദേശിക സ്ഥിരത, തടസ്സമില്ലാത്ത കപ്പൽ ഗതാഗതം എന്നിവ ഉറപ്പാക്കാൻ ചേർന്ന് പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
അയൽരാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ ചർച്ചകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
News
ഇന്ധന വില വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം
പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.
കൊച്ചി: ഏതു നിമിഷവും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ വിതരണ കമ്പനികള്‍. പാചക വാതകത്തിന്റെ വില വര്‍ധനവിന് പിന്നാലെ ഇന്ധനവില ഉയര്‍ന്നാല്‍ അത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും. പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.
ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത. ഇന്ധന വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണക്കാരെയാണ്. ഡീസല്‍ വില വര്‍ധിക്കുന്നത് ചരക്കുകടത്ത് ചെലവ് കുത്തനെ ഉയര്‍ത്തും. ഇതോടെ പച്ചക്കറി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വിപണിയില്‍ വില വലിയ തോതില്‍ വര്‍ധിക്കും. നിലവില്‍ തന്നെ ജീവിതച്ചെലവ് ഉയര്‍ന്നതുമൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ജനങ്ങള്‍ക്ക് പുതിയ ഇന്ധന വിലവര്‍ധനവ് താങ്ങാനാവാത്ത സാമ്പത്തിക ഇരുട്ടടിയായി മാറും. നിലവില്‍ പച്ചക്കറികള്‍ക്ക് വില കുറഞ്ഞു നില്‍ക്കുകയാണ്. കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം. മണ്‍സൂണ്‍ എത്തിയാല്‍ പച്ചക്കറികളുടെ ഉല്‍പ്പാദനം കുറയും. ഇതോടെ പച്ചക്കറികള്‍ക്കായി തമിഴ്നാടിനെ ആന്ധപ്രദേശിനെയും ആശ്രയിക്കേണ്ടി വരും. ഇന്ധന വില ഉയര്‍ന്നാല്‍ ഇവിടേക്ക് പച്ചക്കറി എത്തിക്കുന്നതിനുള്ള ചിലവും വര്‍ദ്ധിക്കും.
അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്നുതന്നെ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കുമെന്ന് കേരളത്തിലെ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. വില നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവുമായി എണ്ണക്കമ്പനികള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് പുറത്തുവരുന്ന സൂചനകള്‍. സര്‍ക്കാരിന്റെ കൂടി അന്തിമ അനുമതി ലഭിക്കുന്നതോടെ ഏതുനിമിഷവും വിലയില്‍ തീരുമാനമുണ്ടാകും. അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന പ്രത്യേക നികുതികള്‍ക്ക് പുറമെ കേന്ദ്ര നികുതി കൂടിയാകുമ്പോള്‍ ഓരോ സംസ്ഥാനങ്ങളിലും വില വര്‍ധനവിന്റെ തോതില്‍ ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറെ മാസങ്ങളായി വലിയ മാറ്റങ്ങളില്ലാതെ പൂര്‍ണസ്ഥിരത കൈ വരിച്ചിരുന്ന ആഭ്യന്തര ഇന്ധന വിപണിയിലേക്കാണ് വിലവര്‍ധനവെന്ന ഏറ്റവും പുതിയ പ്രതിസന്ധി കടന്നെത്തുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ആഹാരങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. പ്രഫഷണല്‍സ്, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ വില വര്‍ദ്ധനവ് രൂക്ഷമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളാണ് വില വര്‍ധനവിനും വിലകയറ്റത്തിനും കാരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. വിലക്കയറ്റ ഭീതിയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി ആശങ്കയോടെ കാത്തിരിക്കുകയാണ് സാധാരണ ജനങ്ങള്‍.
filim
സോനാക്ഷി സിന്‍ഹയും ജ്യോതികയും നേർക്കുനേർ എത്തുന്ന ത്രില്ലിംഗ് കോർട്ട്‌റൂം ചിത്രം ‘സിസ്റ്റം’ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടുന്നു
മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വീഡിയോയിൽ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും.
മുംബൈ: ‘ബറേലി കി ബർഫി’, ദേശീയ ശ്രദ്ധ നേടിയ ‘നിൽ ബത്തേയ് സന്നാത’ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ പുതിയ പ്രൈം വീഡിയോ ചിത്രം ‘സിസ്റ്റം’യുടെ ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത ‘നിൽ ബത്തേയ് സന്നാത’ മലയാളത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായ ‘ഉദാഹരണം സുജാത’ എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു.
മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വീഡിയോയിൽ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും. ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുണ്‍ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി കാണിച്ചുകൊണ്ടാണ് ‘സിസ്റ്റം’ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആഗ്രഹം, പ്രതികാരം, നീതിക്കായുള്ള പോരാട്ടം, നൈതികത എന്നീ സർവസാധാരണ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ട്രെയിലർ ആരംഭിക്കുന്നത് സോനാക്ഷി സിന്‍ഹ അവതരിപ്പിക്കുന്ന നെഹ എന്ന യുവ അഭിഭാഷകയിലൂടെയാണ്. തന്റെ അച്ഛന്റെ (ആശുതോഷ് ഗോവാരികർ) ലോ ഫേർമിൽ പങ്കാളിയാകാൻ തക്കവണ്ണം കഴിവ് തെളിയിക്കേണ്ട വെല്ലുവിളി അവൾ ഏറ്റെടുക്കുന്നു. അതിനായി ജ്യോതിക അവതരിപ്പിക്കുന്ന സരിക എന്ന സ്മാർട്ട് കോർട്ട്‌റൂം സ്റ്റെനോഗ്രാഫറുടെ സഹായം തേടുന്നു. എന്നാൽ സരികയ്ക്കും സ്വന്തം രഹസ്യ ലക്ഷ്യങ്ങളുണ്ട്. തുടർന്ന് അതിവേഗ കോർട്ട്‌റൂം പോരാട്ടങ്ങളും സങ്കീർണ്ണ ബന്ധങ്ങളും ശക്തമായ നിമിഷങ്ങളും ട്രെയിലറിൽ നിറയുന്നു. “അമീരി കേ ഷോർ മേൻ ഗരീബ് കി ആവാസ് ഖോ ജാതി ഹൈ” എന്ന ശക്തമായ ഡയലോഗ് ചിത്രത്തിന്റെ മുഖ്യ സംഘർഷം വ്യക്തമാക്കുന്നു. അധികാരം സത്യത്തെ മറികടക്കുന്ന ലോകത്തിൽ നീതി ഇപ്പോഴും നിലനിൽക്കുമോ എന്ന ചോദ്യമാണ് ട്രെയിലർ ഉയർത്തുന്നത്.
“ഒരു സിനിമ സംവിധായികയായെന്ന നിലയിൽ ഞാൻ പറയുന്ന ഓരോ കഥയും ധൈര്യത്തോടെ തിരഞ്ഞെടുക്കുന്നവയാണ്. സൃഷ്ടിപരമായി എന്നെ പ്രചോദിപ്പിക്കുന്നതും അതിരുകൾ തകർക്കുന്നതുമായ കഥകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ‘സിസ്റ്റം’ എന്നെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ സിനിമ നിർമിക്കാൻ പ്രചോദിപ്പിച്ച ചിത്രമാണ്,” എന്ന് സംവിധായികയും സഹരചയിതാവുമായ അശ്വിനി അയ്യർ തിവാരി പറഞ്ഞു. പ്രൈം വീഡിയോയും ബവേജ സ്റ്റുഡിയോസും തന്റെ ദർശനത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും, സോനാക്ഷി സിന്‍ഹയും ജ്യോതികയും പോലുള്ള ശക്തമായ അഭിനേത്രിമാർ ചിത്രത്തിന്റെ മുഖ്യഭാഗമായതിനാൽ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ ചർച്ചയാവുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
“ഒരു അഭിനേത്രിയായെന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്ന കഥകളിലേക്കാണ് എനിക്ക് എന്നും ആകർഷണം. ‘ദഹാദ്’ മുതൽ ഇപ്പോൾ ‘സിസ്റ്റം’ വരെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പ്രൈം വീഡിയോ അവസരം നൽകി. ഇത് ഒരു ലീഗൽ ഡ്രാമ മാത്രമല്ല, നീതി പോലും സാമൂഹിക ഘടനകളെപ്പോലെ വിഭജിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്.” എന്ന് സോനാക്ഷി സിന്‍ഹ പറഞ്ഞു.
“സരിക പോലൊരുഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആവേശകരവും വെല്ലുവിളിയുമായിരുന്നു. പ്രത്യേകാവകാശവും അസമത്വവും ഒരുമിച്ച് നിലനിൽക്കുന്ന ആധുനിക ഇന്ത്യയുടെ വൈരുധ്യങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്,” എന്ന് ജ്യോതിക വ്യക്തമാക്കി. കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച അശ്വിനി അയ്യർ തിവാരിയുടെ കാഴ്ചപ്പാടിനെയും അവർ പ്രശംസിച്ചു.
പ്രേക്ഷകരെ ആകാംക്ഷയുടെ മുകളിലെത്തിച്ച ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും
-
india2 days agoഅധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്
-
india2 days ago‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി
-
india2 days agoവിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു
-
GULF2 days agoഫോർബ്സ്: അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും എം.എ യൂസഫലി
-
local2 days agoഉത്തരമേഖല സംഗമംശ്രദേയമായി
-
News1 day agoകൂടുതല്‍ ഭൂരിപക്ഷം മൂന്നിയൂര്‍ പഞ്ചായത്തില്‍
-
News1 day agoമുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് മേല്‍ക്കൈ
-
News1 day agoമലപ്പുറത്തിന് ‘കുഞ്ഞാലിക്കുട്ടി’ ടച്ച്

