News
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി: ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി
‘ഡൗണ്‍ഡിറ്റക്ടര്‍’ എന്ന പോര്‍ട്ടലില്‍ തകരാര്‍ സംബന്ധിച്ച പരാതികളുടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ന്യൂഡല്‍ഹി: രാജ്യത്തും വിദേശത്തുമായി മെറ്റായുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പണിമുടക്കി. ആപ്ലിക്കേഷനുകള്‍ ശരിയായി ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ഹോം ഫീഡുകള്‍ പുതുക്കാന്‍ സാധിക്കുന്നില്ലെന്നും കാണിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പ്ലാറ്റ്ഫോമുകളില്‍ പ്രശ്‌നങ്ങള്‍ ദൃശ്യമായത്. പല ഉപയോക്താക്കളെയും അക്കൗണ്ടുകളില്‍ നിന്ന് സ്വയം ‘ലോഗ് ഔട്ട്’ ആക്കുന്നതായും, വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Error Messagse കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
‘ഡൗണ്‍ഡിറ്റക്ടര്‍’ എന്ന പോര്‍ട്ടലില്‍ തകരാര്‍ സംബന്ധിച്ച പരാതികളുടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഫേസ്ബുക്കുമായി ബന്ധപ്പെട്ട് മാത്രം ഒരു ലക്ഷത്തിലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. വാട്‌സാപ്പ് വെബ്, മെസഞ്ചര്‍ സേവനങ്ങളെയും ഇത് ഭാഗികമായി ബാധിച്ചതായി സൂചനയുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയ ലോകത്തെയാകെ നിശ്ചലമാക്കിയ ഈ വന്‍ സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ മെറ്റാ ഔദ്യോഗികമായി ഇതുവരെ തയ്യാറായിട്ടില്ല.
Health
ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്.
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട്, വയനാട് ജില്ലകളിലായി ഇന്ന് എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വയനാട് ജില്ലയില്‍ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
film
സുഷിൻ ശ്യാം മാജിക്ക് വീണ്ടും ; ബാലൻ ദി ബോയ് സിനിമയുടെ ആദ്യ ഗാനമായ താക്കോൽ പുറത്തിറങ്ങി
ചിത്രം ജൂൺ 19ന് തിയേറ്റർ റിലീസ്
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന സിനിമയുടെ ആദ്യ ഗാനമായ ‘താക്കോൽ..’ പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ബാലന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി രചിച്ച ഗാനം പാടിയിരിക്കുന്നത് നിളാ രാജാണ്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബാലൻ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖം ഫർസാന പാലത്തിങ്കലാണ് നായിക. ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജയ് ദേവ്ഗൺ, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ട്രെയ്‌ലർ പതിപ്പുകൾ റിലീസ് ചെയ്തത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രവും മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ട്രെയ്‌ലർ ഒരു ഗംഭീര അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദ ബോയ്ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി – ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് – സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യർ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Health
മഴക്കാലത്ത് ഭീതിയായി ഷിഗെല്ല: രോഗലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധ കവചമൊരുക്കാം
ഡോ. ഫാത്തിമ വർധ. കെ
കൺസൾട്ടന്റ് ജനറൽ മെഡിസിൻ
ആസ്റ്റർ മിംസ് കോഴിക്കോട്
കനത്ത മഴയ്‌ക്കൊപ്പം ജലജന്യ രോഗങ്ങൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയയുടെ ഭീഷണി വർധിച്ചുവരികയാണ്. വയനാട് സുൽത്താൻ ബത്തേരി കോളിയാടി സ്കൂളിലെ മുന്നൂറിലധികം വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാവുകയും കോഴിക്കോട്ട് നാലര വയസ്സുകാരിയിൽ കണ്ടെത്തിയ ഷിഗെല്ല രോഗബാധയെത്തുടർന്ന് മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേവലം ഒരു സാധാരണ വയറിളക്ക രോഗമായി ഇതിനെ തള്ളിക്കളയാനാവില്ല. കൃത്യമായ പ്രതിരോധവും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ അതീവ ഗുരുതരമായി മാറാൻ സാധ്യതയുള്ള രോഗമാണ് ഷിഗെല്ല.
ഒളിച്ചിരിക്കുന്ന വില്ലന്മാർ
സാധാരണ വയറിളക്ക രോഗങ്ങൾ വ്യക്തിശുചിത്വ കുറവു കൊണ്ടോ ഭക്ഷ്യ വിഷബാധയോ മൂലം പടരുമ്പോൾ ഷിഗെല്ലയ്ക്ക് മറ്റൊരു സാധ്യത കൂടിയുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ കലർന്ന ഭക്ഷ്യ പദാർത്ഥങ്ങൾ പാനീയങ്ങൾ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഭീഷണി. കൂടാതെ മഴക്കാലമായതിനാൽ കിണറ്റിലേക്ക് മലിനജലം ഉറവയായി ഇറങ്ങുന്നതും വാട്ടർ ടാങ്കുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്തതും രോഗം അതിവേഗം പടരാൻ കാരണമാകുന്നു.
ഷിഗെല്ല: ഈ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കരുത്
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 7 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:
>>മലത്തോടൊപ്പം കഫവും രക്തവും കലർന്നു പോകുന്നത് ഷിഗെല്ലയുടെ പ്രധാന ലക്ഷണമാണ്.
>> കുടലിന്റെ ഭിത്തികളെ ബാക്ടീരിയ ആക്രമിക്കുന്നത് മൂലം കഠിനമായ വയറുവേദനയും കടുത്ത മലബന്ധം അനുഭവപ്പെടുകയും ചെയ്യുന്നത്.
>>പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി ശരീരത്തിൽ കടുത്ത ഇൻഫെക്ഷൻ ഉണ്ടാകുന്നതിന്റെ ആദ്യ സൂചനയാണിത്.
>>തുടർച്ചയായ ഛർദ്ദിയും മനംപുരട്ടലും ശരീരത്തിനുള്ളിൽ ആഹാരവും വെള്ളവും ഉള്ളിൽ നിൽക്കാത്ത അവസ്ഥ പതിയെ ശരീരത്തെ തളർത്തുന്നു.
>>തീവ്രമായ നിർജലീകരണം മൂലം മൂത്രത്തിന്റെ അളവ് കുറയുക, കടുത്ത ക്ഷീണം, ഉന്മേഷക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ആരെയൊക്കെയാണ് രോഗം വേഗത്തിൽ ബാധിക്കുക?
>>അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ: പ്രതിരോധശേഷി കുറവായതിനാൽ കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് വഷളാകുന്നത്.
>>പൊതു സ്ഥലങ്ങൾ: സ്കൂളുകൾ, ഹോസ്റ്റലുകൾ, ഡേ-കെയറുകൾ എന്നിവിടങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവരിലേക്ക് അതിവേഗം പകരാൻ സാധ്യതയുണ്ട്.
>>വ്യക്തിശുചിത്വ കുറവ്: ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പിട്ട് വൃത്തിയാക്കാത്തവരിലൂടെ രോഗം മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ വ്യാപിക്കും.
നേരത്തെയുള്ള പരിശോധന ജീവൻ രക്ഷിക്കും
ഷിഗെല്ല ബാധിച്ച ഭൂരിഭാഗം വ്യക്തികളിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറുണ്ടെങ്കിലും കുട്ടികളിലും പ്രായമായവരിലും ഇത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ശരീരത്തിലെ ലവണാംശം പൂർണ്ണമായി നഷ്ടപ്പെട്ട് ഷോക്കിലേക്കോ, അപസ്മാരത്തിലേക്കോ, വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യുറീമിക് സിൻഡ്രോം എന്ന ഗുരുതര അവസ്ഥയിലേക്കോ രോഗിയെ എത്തിക്കും.
അതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കുക. ഉദാഹരണത്തിന് വയറിളക്കം നിർത്താനുള്ള ഗുളികകൾ സ്വയം വാങ്ങി കഴിക്കുന്നത് ബാക്ടീരിയ ശരീരത്തിൽ തന്നെ തങ്ങിനിൽക്കാൻ കാരണമാകുമെന്നതിനാൽ ഇത് അപകടം ഇരട്ടിയാക്കും. അതിനാൽ വിദഗ്‌ധ സഹായം തേടുക.
ഷിഗെല്ല പ്രതിരോധത്തിനായി സ്വയം സജ്ജമാകാം
ഷിഗെല്ല പോലെയുള്ള ജലജന്യ രോഗങ്ങളെ ചെറുക്കാൻ ചികിത്സയേക്കാൾ പ്രധാനം മുൻകരുതലുകളാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ ഈ രോഗത്തെ പൂർണ്ണമായും അകറ്റി നിർത്താൻ സാധിക്കും. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കുക:
>>ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക: കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ, വെള്ളം വെറുതെ ചൂടാക്കാതെ നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കാൻ ഉപയോഗിക്കുക. പുറത്തുനിന്നുള്ള തണുത്ത പാനീയങ്ങളും ഐസും ഈ സാഹചര്യത്തിൽ പൂർണ്ണമായും ഒഴിവാക്കണം.
>>വ്യക്തിശുചിത്വം ശീലമാക്കുക: ആഹാരം പാകം ചെയ്യുന്നതിന് മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകാൻ ശ്രദ്ധിക്കുക. കുട്ടികളിലും ഈ ശീലം വളർത്തിയെടുക്കണം.
>>ആദ്യഘട്ട പരിചരണം പ്രധാനം: രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കുക. വയറിളക്കം തുടങ്ങിയാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കൃത്യമായ ഇടവേളകളിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
-
india2 days agoനോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
-
india2 days agoജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
-
gulf2 days agoദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
-
GULF1 day agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
kerala1 day agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
Sports13 hours agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
-
Sports9 hours agoഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
-
News9 hours agoമൾട്ടിപ്പിൾ സ്ക്ലിറോസിസ്; നാഡികൾക്കുണ്ടാകുന്ന തകരാറുകൾ പൂർണ്ണമായി മാറ്റിയെടുക്കാനാകുമോ ?

