Sports
ഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
രണ്ടാം പാതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ. പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊറിയ പരാജയപ്പെടുത്തിയത്. രണ്ടാം പാതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ആദ്യം ചെക്ക് റിപ്പബ്ലിക്ക് ലീഡ് എടുത്തെങ്കിലും കൊറിയ രണ്ട് ഗോള്‍ തിരിച്ചടിച്ചു. ഹ്വാങ് ഇന്‍-ബെയോം, ഓഹ് ഹ്യൂയോന്‍-ഗ്യൂ എന്നിവരാണ് കൊറിയയുടെ ഗോളുകള്‍ നേടിയത്. ലാഡിസ്ലാവ് ക്രെജ്സിയുടെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍.
കളിയുടെ സമയം പുരോഗമിക്കവെ, പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് വേഗത്തില്‍ മാറുന്ന തന്ത്രം കൊറിയക്കാര്‍ നന്നായി നടപ്പിലാക്കി. ഹ്വാങ് ഇന്‍-ബിയോം, പെയ്ക് സ്യൂങ്-ഹോ എന്നിവരിലൂടെ മധ്യനിരയില്‍ കളി മെനഞ്ഞ കൊറിയ, പന്ത് ക്യാപ്റ്റന്‍ സോണ്‍ ഹ്യൂങ്-മിന് എത്തിച്ചുകൊടുത്തു. മറുഭാഗത്ത്, കൊറിയയുടെ ശക്തമായ പ്രതിരോധനിരയെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ കൊറിയയെ ഞെട്ടിച്ചുകൊണ്ട് ചെക്ക് ഗോള്‍ നേടി. 59-ാം മിനിറ്റില്‍ കൊറിയന്‍ പോസ്റ്റിലേക്ക് വന്ന ഒരു റോക്കറ്റ് ത്രോ ലാഡിസ്ലാവ് ക്രെജ്സി ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു. സ്റ്റേഡിയം നിശ്ചലമായി. എന്നാല്‍ ആഘോഷങ്ങള്‍ക്ക് എട്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. സഹതാരത്തിന്റെ മനോഹരമായ ഒരു ത്രൂ-ബോള്‍ സ്വീകരിച്ച ഇന്‍-ബെയോം ബോക്സിലേക്ക് പന്തുമായി മുന്നേറി. തുടര്‍ന്ന് ഗോള്‍ കീപ്പര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധത്തെ കബളിപ്പ് പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടു. സ്കോര്‍ 1-1.
76-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഗോള്‍ ഓഫ്സൈഡായി വിധിച്ചു. നാല് മിനിറ്റുകള്‍ക്ക് ശേഷം കൊറിയയുടെ വിജയഗോള്‍. വലത് വിംഗില്‍ നിന്ന് ഹ്വാങ് നല്കിയ ക്രോസ് പ്രതിരോധ താരത്തെ മറികടന്ന് ഓഹ് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടി പന്ത് ഗോള്‍വര കടന്നു.
Sports
ഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
മൂന്ന് റെഡ് കാര്‍ഡുകളാണ് മത്സരത്തില്‍ വിവിധ താരങ്ങള്‍ കണ്ടത്.
2026 അമേരിക്കന്‍ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യജയം ആതിഥേയരായ മെക്സിക്കോയ്ക്ക്. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഹുലിയന്‍ ക്വിനോനസും (ഒമ്പത്) റൗള്‍ ജിമിനസും (67) മെക്സിക്കോയ്ക്കുവേണ്ടി ഗോളടിച്ചു.
നാടീകയമായ മത്സരത്തിനാണ് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് റെഡ് കാര്‍ഡുകളാണ് മത്സരത്തില്‍ വിവിധ താരങ്ങള്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ യായ സിതോളും (50-ാം മിനിറ്റ്) തെംബ സ്വാനെയും (84-ാം മിനിറ്റ്) മെക്സിക്കോ ക്യാപ്റ്റന്‍ സിസര്‍ മൊണ്ടെസും (90+2) ചുവപ്പുകാര്‍ഡ് വഴങ്ങി.
Cricket
‘കോഹ്ലി പ്രഭാവം’; കെകെആറിനെ തകർത്തെറിഞ്ഞ് ആർസിബി പോയിന്റ് ടേബിളിൽ ഒന്നാമത്!
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളുരു പോയിന്റ് പട്ടികയിൽ തലപ്പത്ത്. കൊൽക്കത്ത മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യം ആർസിബി അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന് മറികടന്നു.
Cricket
രഹാനെയും നരെയ്നും ‘പൂജ്യം’; പതറിയ കൊൽക്കത്തയെ അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ കരകയറ്റി
അഹമ്മദാബാദ്: കോടികള്‍ മുടക്കി കൊണ്ടു വന്ന കാമറൂണ്‍ ഗ്രീന്‍ ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായി തിളങ്ങി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ കെകെആര്‍ 180നു പുറത്ത്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ബാറ്റിങിനു ഇറങ്ങിയ കെകെആറിനു കാര്യങ്ങള്‍ അത്ര സുഖകരമായില്ല. നാല് പേര് മാത്രമാണ് രണ്ടക്കം കടന്നത്. കാമറൂണ്‍ ഗ്രീന്‍ ആണ് ടോപ് സ്കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായി. ഓപ്പണിങ് സ്ഥാനത്തു മാറ്റം വരുത്തിയാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഫിന് അല്ലനെ മാറ്റി ന്യൂസിലന്‍ഡ് ടീമിലെ തന്നെ മറ്റൊരു ഓപ്പണര്‍ ടിം സെയ്ഫര്‍ടിനെ ഇറക്കിയാണ് കെകെആര്‍ പരീക്ഷണം നടത്തിയത്. അതുപക്ഷേ പൂര്‍ണമായി വിജയം കണ്ടില്ല. കാമറൂണ്‍ ഗ്രീന്‍ 55 പന്തില്‍ 7 ഫോറും 4 സിക്സും സഹിതം 79 റണ്‍സെടുത്തു. റോവ്മാന്‍ പവലാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്തു. സെയ്ഫര്‍ട് 2 ഫോറും ഒരു സിക്സും സഹിതം 14 പന്തില്‍ 19 റണ്‍സെടുത്തു. 8 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്ത രമണ്‍ദീപ് സിങാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. സുനില്‍ നരെയ്നും പൂജ്യത്തില്‍ മടങ്ങി. റിങ്കു സിങും വീണ്ടും പരാജയമായി. താരം 1 റണ്‍സ് മാത്രമാണ് എടുത്തത്. ഗുജറാത്ത് നിരയില്‍ കഗിസോ റബാഡ ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
-
health3 days agoകുടലിനെ കാര്‍ന്നുതിന്നുന്ന ഐ.ബി.ഡി (IBD): കുടലിലെ വീക്കവും പ്രവര്‍ത്തന വൈകല്യവും എങ്ങനെ തിരിച്ചറിയാം?
-
india2 days agoനോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
-
india2 days agoജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
-
gulf2 days agoദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
-
GULF21 hours agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
kerala19 hours agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
Sports4 hours agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു

