Connect with us

News

ഹോർമുസ് കടലിടുക്ക് കടക്കാൻ ഇനി ഇറാന്റെ ഇ-മെയിൽ അനുമതി നിർബന്ധം; കർശന നിയന്ത്രണങ്ങളുമായി തെഹ്റാൻ

കപ്പലുകൾക്ക് ഇറാന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അനുമതി നേടുകയും വേണം.

Published

on

തെഹ്റാൻ: ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ ആക്രമണം നടത്തിയ സാഹചര്യത്തിൽ, മേഖലയിലൂടെ കപ്പലുകൾ സഞ്ചരിക്കാൻ ഇനി ഇറാന്റെ മുൻകൂർ അനുമതി ഇ-മെയിൽ വഴി ലഭിക്കണമെന്ന നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കടലിടുക്കിൽ ‘പരമാധികാര ഭരണസംവിധാനം’ (Sovereign Governance System) നടപ്പിലാക്കി. ഇതനുസരിച്ച്, കപ്പലുകൾക്ക് ഇറാന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അനുമതി നേടുകയും വേണം.

അമേരിക്കയും ഇസ്രായേലും ബന്ധപ്പെട്ട കപ്പലുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണവും പരിഗണനയിലാണ്. അതേസമയം, ശത്രുതയില്ലാത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് കടലിടുക്ക് ഉപയോഗിക്കാൻ പ്രത്യേക ടോൾ ഈടാക്കാനും ഇറാൻ ആലോചിക്കുന്നു.

ഇറാന്റെ നീക്കത്തിന് മറുപടിയായി കപ്പലുകൾക്ക് സംരക്ഷണം നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ചു. യു.എസ് സൈന്യത്തിന്റെ അകമ്പടി നൽകുന്നതിനായിരുന്നു പദ്ധതി. എന്നാൽ, ഹോർമുസ് കടലിടുക്കിന് സമീപം എത്തുന്ന ഏത് വിദേശ സൈനിക ശക്തിയെയും ആക്രമിക്കുമെന്ന് ഇറാന്റെ ജോയിന്റ് മിലിറ്ററി കമാൻഡ് മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് ട്രംപ് പദ്ധതി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Advertisement

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 1560 രൂപ വര്‍ധിച്ചു

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്.

Published

on

By

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 1560 രൂപ വര്‍ധിച്ച് 1,10,960രൂപയായി. ഗ്രാമിന് 195 രൂപ വര്‍ധിച്ച് വില 13870 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കൂടിയത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് എത്തിയിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില രണ്ട് ശതമാനമാണ് ഉയര്‍ന്നത്. സ്പോട്ട്ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,647 ഡോളറായി ഉയര്‍ന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ 4,658 ഡോളറിലാണ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യപാരം പുരോഗമിക്കുന്നത്.

എണ്ണവിലയിലുണ്ടായ കുറവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ഉയര്‍ന്നനിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഇതോടെ പലിശനിരക്ക് കുറയാനും കളമൊരുങ്ങി. ഇതെല്ലാം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിച്ചു.

Continue Reading

main stories

കോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്

എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയുള്ള ജനവിധിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ഇടതുപക്ഷം കൂപ്പുകുത്തിയിരിക്കുന്നത്.

Published

on

By

കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ആഞ്ഞടിച്ച ഭരണവിരുദ്ധ കൊടുങ്കാറ്റില്‍ ചരിത്രവിജയം നേടി ഐക്യജനാധിപത്യമുന്നണി സംസ്ഥാനത്തിന്റെ അധികാരക്കസേരയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയുള്ള ജനവിധിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ഇടതുപക്ഷം കൂപ്പുകുത്തിയിരിക്കുന്നത്. ബംഗാളിനും ത്രിപുരക്കും പിന്നാലെ സി.പി.എമ്മിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകുന്ന വിധത്തിലാണ് കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലത്തെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജനം മറുപടി നല്‍കിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വഴി നാടിന്റെ ആത്മാഭിമാനത്തെ തകര്‍ത്തുതരിപ്പണമാക്കിയതിനുള്ള പ്രഹരം പിണറായിയും സംഘവും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ഏറ്റവുമൊടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ സര്‍ക്കാറിന് ജനങ്ങള്‍ അതിശക്തമായ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ വീഴ്ച്ചകള്‍ തുറന്നുസമ്മതിച്ച് തെറ്റുകള്‍ തിരുത്തുന്നതിന് പകരം വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള നീക്കങ്ങളാണുണ്ടായത്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകളെ ഇരുകക്ഷങ്ങളിലും ചേര്‍ത്തുപിടിച്ച് കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനു മതേതര കേരളം നല്‍കിയ സര്‍വശക്തിയുമുപയോഗിച്ചുള്ള പ്രഹരമാണ് ഈ ജനവിധി. അതുപക്ഷേ ഇടതിപക്ഷത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കില്‍ തീര്‍ത്ത പയ്യന്നൂരും ഉദുമയുംതൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായ, ആര്‍ത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാര്‍ തോറ്റ്തുന്നംപാടി. തുടര്‍ച്ചയായ പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102സീറ്റോടെയാണ് യു.ഡി.എഫ് അധികാരത്തിലേക്ക് കാലെടുത്തുവെക്കുന്നത്. 2021 ല്‍ 99 സീറ്റുമായി അധികാരത്തുടര്‍ച്ച നേടിയ എല്‍.ഡി.എഫ് 35 ലേക്കാണ് കൂപ്പുക്കുത്തിയത്. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍നിന്ന് എല്‍.ഡി.എഫ് അപ്രത്യക്ഷമായപ്പോള്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, എം.ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹിമാന്‍, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ പരാജയത്തിന്റെ കയ്പുനീര്‍ അറിഞ്ഞു. പേരാവൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് മത്സരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയും നിലംതൊട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനെ പേരാമ്പ്രയില്‍ കശക്കിയെറിഞ്ഞ മുസ്‌ലിംലീഗിന്റെ ഫാത്തിമ തഹ്‌ലിയ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാപ്രാധിനിധ്യമെന്ന ചരിത്രത്തിലേക്ക് നടന്നുകയറുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, പി.പ്രസാദ്, ജി.ആര്‍.അനില്‍,കെ.രാജന്‍എന്നിവര്‍ക്ക് മാത്രമാണ് മന്ത്രിമാരില്‍ ജയിക്കാനായത്.

64സീറ്റുകളോടെ കോണ്‍ഗ്രസ് സമീപകാലത്തെ മികച്ച പ്രകടനവും 22സീറ്റുകളോടെ മുസ്‌ലിംലീഗും പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കേരള ചരിത്രത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് നേട്ടത്തോടെയാണെങ്കില്‍ മുസ്‌ലിം ലീഗിന്റെ അഞ്ചുസാരഥികള്‍ അരലക്ഷവും ഒമ്പതു പേര്‍ കാല്‍ ലക്ഷവും പിന്നിട്ട ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. പാലായിലടക്കം തോറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വട്ടപൂജ്യമായപ്പോള്‍ ജോസഫിന്റെ കേരള കോണ്‍ഗ്രസ് എട്ടിടത്ത് മത്സരിച്ച് ഏഴിടത്തും ജയിച്ച് ഏറ്റവും മികച്ച പ്രകടനംകാഴ്ചവെച്ച പാര്‍ട്ടിയായി. സി.പി.ഐ 17 ല്‍നിന്ന് ഒമ്പതായി ചുരുങ്ങി. മൂന്ന് സീറ്റുകളോടെ ആര്‍.എസ്.പിയും ഓരോ വീതം സീറ്റുകള്‍നേടി കേരള കോണ്‍ഗ്രസ് ജേക്കബ്, സി.എം.പി എന്നീ പാര്‍ട്ടികള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിച്ചു. ആര്‍.ജെ.ഡി കൂത്തുപറമ്പും കെ.കെ.രമ വടകരയും പാലാ മാണി സി.കാപ്പനും നിലനിര്‍ത്തി. കനത്ത പരാജയത്തിനടയില്‍ ജി.സുധാകരനടക്കമുള്ള വിമതര്‍ നേടിയ വിജയം സി.പി.എമ്മിന് ശക്തമായ തിരിച്ചടിയായിത്തീര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയില്‍ ജി.സുധാകരനും പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുമാണ് യു.ഡി.എഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്. അര നൂറ്റാണ്ടിന് ശേഷം കാസര്‍കോടും 20 വര്‍ഷത്തിന് കോഴിക്കോടും വിജയിക്കാനായെന്നതും കോണ്‍ഗ്രസിന് ഇരട്ടിമധുരമാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണായുധം പിണറായി വിജയനായിരുന്നു. ദൃഷ്ടി പതിയുന്നിടത്തൊക്കെ ഭീമന്‍ഹോര്‍ഡിങ്ങുകള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വരെ പിണറായി വിജയന്‍ മാത്രം നിറഞ്ഞുനിന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കുറവു സീറ്റുകള്‍ നേടി സി.പി.എം പരാജയത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതിന്റെ പ്രഥമ ഉത്തരവാദി പിണറായി വിജയനാണെന്നതില്‍ രണ്ടഭിപ്രായത്തിന് ഇടമില്ല. ബംഗാളിലും ത്രിപുരയിലുമെല്ലാം പ്രതിപക്ഷത്തുപോലുമില്ലാതെ സി.പി.എം ദുര്‍ഭലമാക്കപ്പെട്ടപ്പോള്‍ കനലൊരുതരി മാത്രമായി നിലകൊണ്ടത് കേരളമായിരുന്നു. ആ കേരളത്തിലും തിരിച്ചുവരാനാകാത്ത വിധത്തിലുള്ള പരാജയമാണ് സി.പി.എമ്മിന് സംഭവിച്ചിരിക്കുന്നത്.

Advertisement

 

Continue Reading

News

ഗതാഗത സുരക്ഷയില്‍ മുന്‍നിരയിലെത്താന്‍ യുഎഇ; ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി

ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി

Published

on

By

റസാഖ് ഒരുമനയൂര്‍ 
അബുദാബി: ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി. റോഡ് മുറിച്ചു കടക്കുന്ന കാല്‍ നടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘സുരക്ഷിതമായി ക്രോസ് ചെയ്യുക’ എന്ന സന്ദേശവുമായാണ് ഇത്തവണ ട്രാ ഫിക് വാരാചരണം ഒരുക്കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ‘അബുദാ ബി മൊബിലിറ്റി’ എന്നിവയുമായി സഹകരിച്ചും യുഎഇയിലുടനീളമുള്ള ജനറല്‍ പോലീസ് കമാന്‍ഡുകളുടെയും സ ഹകരണത്തോടെയുമാണ് യുഎഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ട്രാഫിക് വാരാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹരേബ് അല്‍ ഖൈലി, റിസോഴ്സസ് ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ സാലം അലി മുബാറക് അല്‍ ഷംസി, ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി, ഐടിസി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫ്ലി എന്നിവരും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അംഗങ്ങള്‍, ബന്ധപ്പെട്ട സര്‍ ക്കാര്‍, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഏകീകരിക്കുന്നതിനും, വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള സുപ്രധാന വേദിയായി ഗള്‍ഫ് ട്രാഫിക് വാരം പ്രവര്‍ത്തി ക്കുന്നുവെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അംഗമായ ലെഫ്റ്റനന്റ് കേണല്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി വ്യ ക്തമാക്കി. ഇത് റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാകും. ഗതാഗത സുരക്ഷ കൈവരിക്കുന്നതില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ സ്ഥാനം പിടിക്കുകയെന്നതാണ് യുഎഇയുടെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. ഗതാഗത മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ആഗോളതലത്തില്‍ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്നാകുന്നതിന് സംഭാവന നല്‍കുന്നതുമായ ഏറ്റവും പുതിയ സ്മാര്‍ട്ട് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും നടപ്പാക്കുന്നുണ്ട്.
”സുരക്ഷിതമായി ക്രോസ് ചെയ്യുക” എന്ന സന്ദേശവുമായി മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണം സംഘടിപ്പിക്കും. റോഡ് ഉപയോക്താക്കളില്‍ റോഡ് സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കാമ്പെയ്നിന്റെ ലക്ഷ്യം. കാല്‍നട ക്രോ സിംഗുകള്‍, പാലങ്ങള്‍, അണ്ടര്‍പാസുകള്‍ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ക്രോസ് ചെയ്യുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനും, ക്രോസ് ചെയ്യുന്നതിന് മുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാനും ബോധവല്‍ക്കരിക്കും.
Continue Reading

Trending