GULF
നഷ്ടപ്പെട്ട പണം രണ്ടുമണിക്കൂറിനകം വിനോദസഞ്ചാരിയുടെ നാട്ടിലെത്തിച്ചു ദുബൈ പൊലീസ്
വിനോദസഞ്ചാരിയായി ദുബൈയിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഷോപ്പിംഗ് സെന്ററില്‍ പണം നഷ്ടപ്പെട്ടത്.
ദുബൈ: ഷോപ്പിംഗ് മാളില്‍ പണം നഷ്ടപ്പെട്ട വിനോദസഞ്ചാരിക്ക് രണ്ടുമണിക്കൂറിനകം പണം അവരുടെ നാട്ടിലെത്തിച്ചു ദുബൈ പൊലീസ് പ്രശംസ നേടി.
വിനോദസഞ്ചാരിയായി ദുബൈയിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഷോപ്പിംഗ് സെന്ററില്‍ പണം നഷ്ടപ്പെട്ടത്. എന്നാല്‍ തിരിച്ചു വീണ്ടും അവിടെ എത്താന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. അവര്‍ ഉടനെ ദുബൈ പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ടൂറിസ്റ്റ് പോലീസ് വിഭാഗത്തെ പൊലീസ് ആപ്പ് വഴി വിവരം അറിയിച്ചു.
നഷ്ടപ്പെട്ട 3,000 ദിര്‍ഹം പൊലീസ് കണ്ടെത്തി ബാങ്ക് ട്രാന്‍സ്ഫര്‍ വഴി മണിക്കൂറുകള്‍ക്കകം അവര്‍ക്ക് കൈമാറിയതായി പൊലീസ് ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന് ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന് അറിയിച്ചു.
ഷോപ്പിംഗ് സെന്ററിലെ ഒരു സ്റ്റോറില്‍ രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ ടീമിന് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അനുസൃതമായി അവര്‍ അതിന്റെ മൂല്യവും നോട്ടുകളുടെ എണ്ണവും പരിശോധിച്ചു, തുടര്‍ന്ന് അവരെ ബന്ധപ്പെടുകയും പണം കൈമാറുകയും ചെയ്തു.
ദുബായിലെ സുരക്ഷയുടെയും സത്യസന്ധതയുടെയും നിലവാരത്തെ പ്രശംസിച്ചുകൊണ്ട്, പ്രത്യേകിച്ച് തിരക്കേറിയ ഒരു ഷോപ്പിംഗ് സെന്ററില്‍, തന്റെ പണം കണ്ടെത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പ്രതികരിച്ചു.
GULF
യുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
അബുദാബി: പ്രവാസികളുടെ മുഖ്യഇടമായ യുഎഇയോട് ഹൃദയം ചേര്‍ത്തുവെച്ചുകൊണ്ട അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ‘പ്രൗഡ് ഓഫ് യുഎഇ സെലിബ്രേഷന്” എന്ന പ്രത്യേക പരിപാടി ജൂണ്‍ 13ന് ശനിയാഴ്ച നടക്കും.
യുഎഇയുടെ സഹിഷ്ണുത, സഹവര്‍ത്തിത്തം, കാരുണ്യം, പുരോഗതി, വിദേശികളോടുള്ള നന്മനിറഞ്ഞ സമീപനം തുടങ്ങി വിവിധ വിഷയങ്ങളില്‍ രാജ്യം സ്വീകരിക്കുന്ന നിലപാടുകളോടുള്ള ആദരവിനെ ആഘോഷമാക്കി മാ്്റ്റുകയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് ജീവിക്കുന്ന യു.എ.ഇയുടെ സമൃദ്ധമായ ബഹുസാംസ്കാരിക പൈതൃകത്തിന് സ്നേഹവും കൃതജ്ഞതയും അര്‍പ്പിക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളാണ് ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്.
യുഎഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ഉല്‍ഘാടനം ചെയ്യും.
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയര്മാന് ഷാമിസ് അലി ഖല്ഫാന് അല്‍ ദാഹിരി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, എമിറേറ്റ്സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് വൈസ് ചെയര്മാന് പ്രൊഫ. ജമാല്‍ സനദ് അല്‍ സുവൈദി, ലുലു ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുഖ്യരക്ഷാധികാരിയുമായ പത്മശ്രീ ഡോ. യൂസഫലി എം.എ, യുഎഇ പ്രസിഡന്റിന്റെ മത ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍, അദീബ് അഹമ്മദ്, പി ബാവ ഹാജി, തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങളും സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
യുഎഇയുടെ വളര്‍ച്ചയും നേതൃത്വവും ലോകത്തിന് മാതൃകയാണ്. ഇവിടെ ജീവിക്കുന്ന വിവിധ സമൂഹങ്ങള്‍ക്കിടയിലെ സൗഹൃദം എന്നും അന്താരാഷ്ട്ര പ്രശസ്തമാണ്. ഈ പ്രശസ്തി ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ചെയ്യുന്നത്. ഐക്യത്തിന്റെയും സഹജീവിതത്തിന്റെയും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിതെന്ന് സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്സനി വ്യക്തമാക്കി. ഇരുനൂറില്പരം രാജ്യങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായ നിക്ഷേപകര്‍ക്കും വിവിധ തലങ്ങളിലുള്ള തൊഴിലന്വേഷകര്‍ക്കും സ്നേഹത്തിന്റെ പൂങ്കാവനമൊരുക്കിയ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ മണ്ണില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ആഘോഷപരിപാടിയില്‍ ആയിരത്തിലേറെ പേര് സംബന്ധിക്കും.
യു.എ.ഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്ന മനോഹരമായ സാംസ്കാരിക വേദിയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇസ്ലാമിക് സെന്റര്‍ മൊബൈല്‍ ആപ്പ് ലോഞ്ചിങ് പരിപാടിയില്‍ നടക്കും.
ഇന്തോ-അറബ് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ആകര്‍ഷകമായ കലാപരിപാടികളും പ്രശസ്ത ഗായകരായ ആദില്‍ അത്തു, ആബിദ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറും. മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക 02-6424488
പ്രസിഡണ്ട് അബ്ദുല്‍ റഊഫ് അഹ്സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, സീനിയര്‍ നേതാവ് യു.അബ്ദുള്ള ഫാറൂഖി, വൈസ് പ്രസിഡണ്ട് വി.പി.കെ. അബ്ദുള്ള, ട്രഷറര്‍ അസീസ് കാളിയാടന്‍, അഡ്മിനിസ്ട്രേഷന് സെക്രട്ടറി അബ്ദുള്ള നദ്വി, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, ജനറല്‍ കണ്‍വീനര്‍ സലിം നാട്ടിക, ഹൈദര്‍ ബിന്‍ മൊയ്ദു, അഷ്റഫ് നജാത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
GULF
അപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ
GULF
ഗൾഫ് വിദ്യാർത്ഥികളുടെ പരീക്ഷാ ആശങ്ക: മലപ്പുറം ജില്ലാ കെഎംസിസി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി
ദുബായ്: ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വിദ്യാർത്ഥികൾ പരീക്ഷാ ഷെഡ്യൂളിൽ നേരിടുന്ന അനിശ്ചിതാവസ്ഥകൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, പ്രത്യേകിച്ച് പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ദുബായ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവർക്ക് ഇ-മെയിൽ മുഖേന വിശദമായ നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പുത്തൂർ റഹ്മാൻ സാഹിബും അൻവർ നഹ സാഹിബും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
അതോടൊപ്പം, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ സാഹിബിനെ മലപ്പുറം ജില്ലാ ഭാരവാഹികൾ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ഗൾഫ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പരീക്ഷാ സംബന്ധമായ ആശങ്കകളും വിശദീകരിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, മൊയ്തീൻ പൊന്നാനി, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, അക്ബർ തെക്കെപുറം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
-
News3 days agoഇത് അന്തിമ കരാറല്ല, ധാരണപത്രം മാത്രം; മര്യാദക്ക് നിന്നില്ലെങ്കില്‍ ഇറാന്റെ തലയില്‍ വീണ്ടും ബോംബിടും; ഡൊണാള്‍ഡ് ട്രംപ്
-
News2 days agoകരുത്ത് കാട്ടി ഇംഗ്ലണ്ട്; തല താഴ്ത്തി cr7
-
Health2 days agoവലിയ ശസ്ത്രക്രിയകൾ ഇല്ലാതെ കിഡ്നി ക്യാൻസർ ചികിത്സിക്കാം; എന്താണ് ‘മിനിമലി ഇൻവേസീവ്’ ചികിത്സ?
-
Film2 days agoകൈയിലിരിപ്പ് പണ്ടേ കുറച്ചു മോശമാ..! പൃഥ്വിരാജ് – നിസാം ബഷീർ ടീമിന്റെ ഐ നോബഡി ട്രെയ്ലർ പുറത്തിറങ്ങി.
-
kerala2 days agoസ്വര്‍ണവില താഴേക്ക്; തുടര്‍ച്ചയായ മൂന്നാംദിവസവും ഇടിവ്
-
kerala1 day agoകേരള ബജറ്റ്: പ്രധാന പദ്ധതികളും ഫണ്ട് വകയിരുത്തലും
-
main stories8 hours agoഅമേരിക്കയിലും മദീന

