kerala
സ്വര്‍ണവില താഴേക്ക്; തുടര്‍ച്ചയായ മൂന്നാംദിവസവും ഇടിവ്
ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയും പവന് 1,160 രൂപ കുറഞ്ഞ് 1,09,640 രൂപയുമായി
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാംദിവസവും സ്വര്ണവിലയില് ഇടിവ്. ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയും പവന് 1,160 രൂപ കുറഞ്ഞ് 1,09,640 രൂപയുമായി. രാവിലെ മാറ്റമില്ലാതെ തുടര്ന്ന വില ഉച്ചക്ക് ശേഷമാണ് കുറഞ്ഞത്.
ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപയായിരുന്നു വില. 25 രൂപയുടെ കുറവ് രേഖപ്പെടുത്തി 13,850 രൂപയായിരുന്നു ഗ്രാം വില. അന്താരാഷ്ട്രവിപണിയില് സ്‌പോട്ട് ഗോള്ഡ് ട്രോയ് ഔണ്സിന് ഇന്ന് 117.89 ഡോളര് കുറഞ്ഞ് 4,243.35 ഡോളറായി മാറി. 2.70 ശതമാനമാണ് കുറഞ്ഞത്.
kerala
പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാം; സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്.
ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
kerala
കൊടുവള്ളിക്ക് ഇനി ‘ഫിർസേ’ ആപ്പ്; ലോഞ്ചിംഗ് നിർവഹിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
പരാതികളുടെ പുരോഗതി വിലയിരുത്താനും ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ആപ്പിലൂടെ സാധിക്കും.
കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ജനപ്രതിനിധിയുമായും എം.എൽ.എ ഓഫീസുമായും കൂടുതൽ കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനായി രൂപകൽപ്പന ചെയ്ത ‘ഫിർസേ’ മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് സംഘടിപ്പിച്ചു. വ്യവസായ-ഐ.ടി, എ.ഐ, വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആപ്പ് ലോഞ്ചിംഗ് നിർവഹിച്ചു.
ചടങ്ങിൽ പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പൊതുസേവന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫിർസേ ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും ജനപ്രതിനിധിയുടെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.
കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾ, പരാതികൾ, നിർദേശങ്ങൾ, വികസന പദ്ധതികളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ എന്നിവ നേരിട്ട് എം.എൽ.എ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഈ ആപ്പ് സഹായകരമാകും. പരാതികളുടെ പുരോഗതി വിലയിരുത്താനും ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ആപ്പിലൂടെ സാധിക്കും.
കൂടാതെ വിവിധ സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ, വ്യവസായ-സംരംഭകത്വ സഹായ പദ്ധതികൾ, ക്ഷേമപെൻഷൻ പദ്ധതികൾ, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകും.
ജനകീയ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും പൊതുജന സേവനങ്ങൾ സുതാര്യവും വേഗത്തിലുള്ളതുമാക്കുകയും ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായി ഫിർസേ ആപ്പ് മാറുമെന്ന് ചടങ്ങിൽ എം.എൽ എ അഭിപ്രായപ്പെട്ടു.
Health
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് മറിയക്ക് പനി ബാധിച്ചത്. തുടര്‍ന്ന് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മറിയ തയ്യാറായില്ല. പിന്നീട് വൈകീട്ടോടെ പനി കടുത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ 87 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണ്.
-
Health2 days agoകാൻസർ അതിജീവനം: ചികിത്സക്കു ശേഷം തുടങ്ങുന്ന നിശബ്ദ പോരാട്ടങ്ങൾ
-
Article2 days agoഓർമ്മ ചിറകിൽ കെ കെ എന്ന തണൽമരം
-
News1 day agoമെസി ഷോ
-
Video Stories1 day agoലിയോ, താങ്കളല്ലാതെ ലോകത്തെ പ്രചോദിപ്പിക്കാന്‍ മറ്റാരുമില്ല!
-
News1 day agoഅമേരിക്കൻ ബോൾ ഷോ-07; തോൽക്കാൻ മാത്രമുള്ളവരല്ല ഞങ്ങൾ
-
kerala1 day agoപകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാം; സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്
-
News1 day agoഇത് അന്തിമ കരാറല്ല, ധാരണപത്രം മാത്രം; മര്യാദക്ക് നിന്നില്ലെങ്കില്‍ ഇറാന്റെ തലയില്‍ വീണ്ടും ബോംബിടും; ഡൊണാള്‍ഡ് ട്രംപ്
-
News9 hours agoകരുത്ത് കാട്ടി ഇംഗ്ലണ്ട്; തല താഴ്ത്തി cr7

