Connect with us

GULF

നാട്ടിലേക്ക് മടങ്ങാനിരുന്നയാൾ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

Published

on

അബുദാബി: സന്ദർശന വിസയിലെത്തി നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫാണ് (51) അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചത്.

നാട്ടിലേക്ക് മടങ്ങാൻ വിമാനം കയറാനിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാൻ(20), മിർസാന(18), ഫാത്തിമ(16), യാസീൻ(10), മുഷ്‌ഫിറ (6), മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് എന്നിവർ മക്കളാണ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ട് പോയി ഖബറടക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

നഷ്ടപ്പെട്ട പണം രണ്ടുമണിക്കൂറിനകം വിനോദസഞ്ചാരിയുടെ നാട്ടിലെത്തിച്ചു ദുബൈ പൊലീസ്

വിനോദസഞ്ചാരിയായി ദുബൈയിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഷോപ്പിംഗ് സെന്ററില്‍ പണം നഷ്ടപ്പെട്ടത്.

Published

on

ദുബൈ: ഷോപ്പിംഗ് മാളില്‍ പണം നഷ്ടപ്പെട്ട വിനോദസഞ്ചാരിക്ക് രണ്ടുമണിക്കൂറിനകം പണം അവരുടെ നാട്ടിലെത്തിച്ചു ദുബൈ പൊലീസ് പ്രശംസ നേടി.

വിനോദസഞ്ചാരിയായി ദുബൈയിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഷോപ്പിംഗ് സെന്ററില്‍ പണം നഷ്ടപ്പെട്ടത്. എന്നാല്‍ തിരിച്ചു വീണ്ടും അവിടെ എത്താന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. അവര്‍ ഉടനെ ദുബൈ പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ടൂറിസ്റ്റ് പോലീസ് വിഭാഗത്തെ പൊലീസ് ആപ്പ് വഴി വിവരം അറിയിച്ചു.

നഷ്ടപ്പെട്ട 3,000 ദിര്‍ഹം പൊലീസ് കണ്ടെത്തി ബാങ്ക് ട്രാന്‍സ്ഫര്‍ വഴി മണിക്കൂറുകള്‍ക്കകം അവര്‍ക്ക് കൈമാറിയതായി പൊലീസ് ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ അറിയിച്ചു.

ഷോപ്പിംഗ് സെന്ററിലെ ഒരു സ്റ്റോറില്‍ രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ ടീമിന് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അനുസൃതമായി അവര്‍ അതിന്റെ മൂല്യവും നോട്ടുകളുടെ എണ്ണവും പരിശോധിച്ചു, തുടര്‍ന്ന് അവരെ ബന്ധപ്പെടുകയും പണം കൈമാറുകയും ചെയ്തു.

Advertisement

ദുബായിലെ സുരക്ഷയുടെയും സത്യസന്ധതയുടെയും നിലവാരത്തെ പ്രശംസിച്ചുകൊണ്ട്, പ്രത്യേകിച്ച് തിരക്കേറിയ ഒരു ഷോപ്പിംഗ് സെന്ററില്‍, തന്റെ പണം കണ്ടെത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പ്രതികരിച്ചു.

Continue Reading

GULF

യുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും

Published

on

അബുദാബി: പ്രവാസികളുടെ മുഖ്യഇടമായ യുഎഇയോട് ഹൃദയം ചേര്‍ത്തുവെച്ചുകൊണ്ട അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ‘പ്രൗഡ് ഓഫ് യുഎഇ സെലിബ്രേഷന്‍” എന്ന പ്രത്യേക പരിപാടി ജൂണ്‍ 13ന് ശനിയാഴ്ച നടക്കും.

യുഎഇയുടെ സഹിഷ്ണുത, സഹവര്‍ത്തിത്തം, കാരുണ്യം, പുരോഗതി, വിദേശികളോടുള്ള നന്മനിറഞ്ഞ സമീപനം തുടങ്ങി വിവിധ വിഷയങ്ങളില്‍ രാജ്യം സ്വീകരിക്കുന്ന നിലപാടുകളോടുള്ള ആദരവിനെ ആഘോഷമാക്കി മാ്്റ്റുകയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് ജീവിക്കുന്ന യു.എ.ഇയുടെ സമൃദ്ധമായ ബഹുസാംസ്‌കാരിക പൈതൃകത്തിന് സ്‌നേഹവും കൃതജ്ഞതയും അര്‍പ്പിക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാണ് ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്.

യുഎഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉല്‍ഘാടനം ചെയ്യും.

Advertisement

കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയര്‍മാന്‍ ഷാമിസ് അലി ഖല്‍ഫാന്‍ അല്‍ ദാഹിരി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് വൈസ് ചെയര്‍മാന്‍ പ്രൊഫ. ജമാല്‍ സനദ് അല്‍ സുവൈദി, ലുലു ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുഖ്യരക്ഷാധികാരിയുമായ പത്മശ്രീ ഡോ. യൂസഫലി എം.എ, യുഎഇ പ്രസിഡന്റിന്റെ മത ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍, അദീബ് അഹമ്മദ്, പി ബാവ ഹാജി, തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

യുഎഇയുടെ വളര്‍ച്ചയും നേതൃത്വവും ലോകത്തിന് മാതൃകയാണ്. ഇവിടെ ജീവിക്കുന്ന വിവിധ സമൂഹങ്ങള്‍ക്കിടയിലെ സൗഹൃദം എന്നും അന്താരാഷ്ട്ര പ്രശസ്തമാണ്. ഈ പ്രശസ്തി ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ചെയ്യുന്നത്. ഐക്യത്തിന്റെയും സഹജീവിതത്തിന്റെയും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിതെന്ന് സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്‌സനി വ്യക്തമാക്കി. ഇരുനൂറില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായ നിക്ഷേപകര്‍ക്കും വിവിധ തലങ്ങളിലുള്ള തൊഴിലന്വേഷകര്‍ക്കും സ്‌നേഹത്തിന്റെ പൂങ്കാവനമൊരുക്കിയ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ മണ്ണില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ആഘോഷപരിപാടിയില്‍ ആയിരത്തിലേറെ പേര്‍ സംബന്ധിക്കും.

യു.എ.ഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്ന മനോഹരമായ സാംസ്‌കാരിക വേദിയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇസ്ലാമിക് സെന്റര്‍ മൊബൈല്‍ ആപ്പ് ലോഞ്ചിങ് പരിപാടിയില്‍ നടക്കും.

ഇന്തോ-അറബ് സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആകര്‍ഷകമായ കലാപരിപാടികളും പ്രശസ്ത ഗായകരായ ആദില്‍ അത്തു, ആബിദ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറും. മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക 02-6424488

Advertisement

പ്രസിഡണ്ട് അബ്ദുല്‍ റഊഫ് അഹ്‌സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, സീനിയര്‍ നേതാവ് യു.അബ്ദുള്ള ഫാറൂഖി, വൈസ് പ്രസിഡണ്ട് വി.പി.കെ. അബ്ദുള്ള, ട്രഷറര്‍ അസീസ് കാളിയാടന്‍, അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി അബ്ദുള്ള നദ്വി, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, ജനറല്‍ കണ്‍വീനര്‍ സലിം നാട്ടിക, ഹൈദര്‍ ബിന്‍ മൊയ്ദു, അഷ്റഫ് നജാത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

GULF

അപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ 

Published

on

ദുബൈ: അപകരമായ വിധത്തില്‍ ഓവര്‍ടേക്ക് ചെയ്ത 4,504 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസ് അറിയിച്ചു.  ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ക്ക് പിഴ ചുമത്തിയത്. ഹാര്‍ഡ് ഷോള്‍ഡറില്‍ ഓവര്‍ടേക്കിംഗ് അപകരമാണെന്നതുകൊണ്ട് കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിച്ചു ഇത്തരത്തില്‍ ഓവര്‍ടേക്ക് ചെയ്തവര്‍ക്കാണ് പിഴ ചുമത്തിയത്.
ഇത് റോഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി മാറുന്നതും അടിയന്തര വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതുമാണ്. ഏറ്റവും അപകടകരമായ ഗതാഗത പെരുമാറ്റങ്ങളില്‍ ഒന്നാണിതെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. ജനുവരി 1,379, ഫെബ്രുവരി 1,638, മാര്‍ച്ചില്‍ 676 മെയ് 482 ഏപ്രില്‍ 329 എന്നിങ്ങനെയാണ് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഹാര്‍ഡ് ഷോള്‍ഡറില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് റോഡ് ഉപയോക്താക്കള്‍ക്ക് നേരിട്ട് അപകടമുണ്ടാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു, പ്രത്യേകിച്ച് സാങ്കേതിക തകരാറുകള്‍ കാരണം വാഹനങ്ങള്‍ നിര്‍ത്തുമ്പോഴോ സഹായം തേടി ആളുകള്‍ കാറുകള്‍ക്ക് സമീപം നില്‍ക്കുമ്പോഴോ പെട്ടെന്നുള്ള കൂട്ടിയിടിക്കോ കാരണമാകും. മാത്രമല്ല, ഗതാഗതത്തെ തടസ്സപ്പെടുത്തുകയും അടിയന്തര പ്രതികരണത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും പരിക്കേറ്റവര്‍ക്ക് രക്ഷാപ്രവര്‍ത്തന, ആംബുലന്‍സ് ടീമുകളുടെ വരവ് വൈകിപ്പിക്കുകയും ചെയ്യും. ഇതുമൂലം ജീവന്‍ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ സൂചിപ്പിച്ചു.
ദുബായ് പോലീസ് ആപ്പ് വഴിയോ 901 ലെ സേവനം വഴിയോ അത്തരം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതി ല്‍ സമൂഹ അംഗങ്ങളുടെ ശക്തമായ സഹകരണമുണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫെഡറല്‍ ട്രാഫിക് നിയമം പ്രകാരം ഇങ്ങിനെ വാഹനമോടിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സിലെ ആറ് ട്രാഫിക് പോയിന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Continue Reading

Trending