Connect with us

kerala

പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍

 പാസ്പോര്‍ട്ടും ആധാറും പൗരത്വത്തിന്റെ തെളിവുകളായി അംഗികരിക്കണം’; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂര്‍

Published

on

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാസ്പോര്‍ട്ട് സേവാ ദിവസത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തര്‍ക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 1967-ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം അപൂര്‍വ്വ സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്പോര്‍ട്ട് നല്‍കാം എന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാരുടെ കാര്യത്തില്‍ ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധവും നിയമപരമായ വൈരുദ്ധ്യവുമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂര്‍ ഓര്‍മ്മിപ്പിച്ചു. ലോകനിലവാരമുള്ള ബയോമെട്രിക് രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യന്‍ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Published

on

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Continue Reading

film

സാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും തിരിച്ചടി

Published

on

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി റദ്ദാക്കി. ഒത്തുതീര്‍പ്പിന് ഇല്ലെന്ന് പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യം ഹൈക്കോടതി തള്ളിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടി എന്നാണ് കേസ്.

ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ചായിരുന്നു കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയ്ക്ക് പുറമേ മൂന്നിലൊന്ന് ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നില്‍ പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ആദിക്കും ജിസ് ജോയിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്നായിരുന്നു ജിസ് ജോയ് പറഞ്ഞത്. കേസിനെ നിയമപരമായി നേരിടുമെന്നും ജിസ് ജോയ് പറഞ്ഞിരുന്നു.

Continue Reading

kerala

മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ’; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: നിയസഭയില്‍ ബിജെപി കക്ഷി നേതാവ് ബി ബി ഗോപകുമാറിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കോണ്‍ഗ്രസ് തമ്മില്‍ തല്ലി പിളരുമെന്ന ബിജെപിയുടെ വിമര്‍ശനത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

63 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിരിക്കുകയാണ്. ഇത് തമ്മില്‍ തല്ലി പിളരും. പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാവുമെന്നാണ് പറയുന്നത്. മൂന്ന് നേതാക്കന്മാരാണ് ജയിച്ച് വന്നത്. നിങ്ങള്‍ മൂന്ന് പേരും തമ്മില്‍ നല്ല യോജിപ്പാണല്ലേ. രണ്ടു സീനിയര്‍ നേതാക്കന്മാര്. ഒരാള്‍ രണ്ടാമത്തെ ബെഞ്ചിലും ഒരാളെ മൂന്നാമത്തെ ബെഞ്ചിലും ഇരുത്തിയിട്ടാണ് അങ്ങ് വന്ന് മുന്‍സീറ്റില്‍ ഇരിക്കുന്നത്. ഭയങ്കര യോജിപ്പ് ആയതുകൊണ്ടാണല്ലോ’- മുഖ്യമന്ത്രി പരിഹസിച്ചു.

‘സിപിഎം. കോണ്‍ഗ്രസില്‍ ഭയങ്കര മുഖ്യമന്ത്രി തര്‍ക്കമാണ്. കോണ്‍ഗ്രസില്‍ ഭയങ്കര പ്രശ്‌നമാണ്. ഞങ്ങള്‍ സര്‍ക്കാരായിട്ട് പോകുകയാണ്. അതൊക്കെ ഉണ്ടാവും. ജനാധിപത്യ പാര്‍ട്ടികളില്‍ അതൊക്കെ ഉണ്ടാവും. അര്‍ഹതപ്പെട്ട ഇഷ്ടംപോലെ ആളുകള്‍ ഇതിനകത്ത് ഉണ്ട്. എന്നേക്കാള്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ട്. ഞാന്‍ ആയെന്ന് മാത്രം. ജനാധിപത്യപാര്‍ട്ടിയാണ്. നിങ്ങളുടെ പാര്‍ട്ടിയില്‍ സിപിഎമ്മില്‍ എല്ലാം ശാന്തമാണല്ലോ. എന്താണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നടക്കുന്ന കാര്യങ്ങള്‍. ഞാന്‍ പ്രതിപക്ഷ നേതാവ് കസേരയില്‍ ഇരുന്നപ്പോള്‍ ആരും ചോദ്യം ചെയ്തില്ല. പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടിയിലെ അണികളും നേതാക്കന്മാരും ചോദ്യം ചെയ്യുകയാണ്. നേതൃത്വത്തെ’- മുഖ്യമന്ത്രി സിപിഎമ്മിനും മറുപടി നല്‍കി.

 

Advertisement
Continue Reading

Trending