kerala
നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു.
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
film
സാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും തിരിച്ചടി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി റദ്ദാക്കി. ഒത്തുതീര്‍പ്പിന് ഇല്ലെന്ന് പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യം ഹൈക്കോടതി തള്ളിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടി എന്നാണ് കേസ്.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ചായിരുന്നു കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയ്ക്ക് പുറമേ മൂന്നിലൊന്ന് ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നില്‍ പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ആദിക്കും ജിസ് ജോയിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്നായിരുന്നു ജിസ് ജോയ് പറഞ്ഞത്. കേസിനെ നിയമപരമായി നേരിടുമെന്നും ജിസ് ജോയ് പറഞ്ഞിരുന്നു.
kerala
മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ’; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയസഭയില്‍ ബിജെപി കക്ഷി നേതാവ് ബി ബി ഗോപകുമാറിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കോണ്‍ഗ്രസ് തമ്മില്‍ തല്ലി പിളരുമെന്ന ബിജെപിയുടെ വിമര്‍ശനത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
63 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിരിക്കുകയാണ്. ഇത് തമ്മില്‍ തല്ലി പിളരും. പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാവുമെന്നാണ് പറയുന്നത്. മൂന്ന് നേതാക്കന്മാരാണ് ജയിച്ച് വന്നത്. നിങ്ങള്‍ മൂന്ന് പേരും തമ്മില്‍ നല്ല യോജിപ്പാണല്ലേ. രണ്ടു സീനിയര്‍ നേതാക്കന്മാര്. ഒരാള്‍ രണ്ടാമത്തെ ബെഞ്ചിലും ഒരാളെ മൂന്നാമത്തെ ബെഞ്ചിലും ഇരുത്തിയിട്ടാണ് അങ്ങ് വന്ന് മുന്‍സീറ്റില്‍ ഇരിക്കുന്നത്. ഭയങ്കര യോജിപ്പ് ആയതുകൊണ്ടാണല്ലോ’- മുഖ്യമന്ത്രി പരിഹസിച്ചു.
‘സിപിഎം. കോണ്‍ഗ്രസില്‍ ഭയങ്കര മുഖ്യമന്ത്രി തര്‍ക്കമാണ്. കോണ്‍ഗ്രസില്‍ ഭയങ്കര പ്രശ്‌നമാണ്. ഞങ്ങള്‍ സര്‍ക്കാരായിട്ട് പോകുകയാണ്. അതൊക്കെ ഉണ്ടാവും. ജനാധിപത്യ പാര്‍ട്ടികളില്‍ അതൊക്കെ ഉണ്ടാവും. അര്‍ഹതപ്പെട്ട ഇഷ്ടംപോലെ ആളുകള്‍ ഇതിനകത്ത് ഉണ്ട്. എന്നേക്കാള്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ട്. ഞാന്‍ ആയെന്ന് മാത്രം. ജനാധിപത്യപാര്‍ട്ടിയാണ്. നിങ്ങളുടെ പാര്‍ട്ടിയില്‍ സിപിഎമ്മില്‍ എല്ലാം ശാന്തമാണല്ലോ. എന്താണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നടക്കുന്ന കാര്യങ്ങള്‍. ഞാന്‍ പ്രതിപക്ഷ നേതാവ് കസേരയില്‍ ഇരുന്നപ്പോള്‍ ആരും ചോദ്യം ചെയ്തില്ല. പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടിയിലെ അണികളും നേതാക്കന്മാരും ചോദ്യം ചെയ്യുകയാണ്. നേതൃത്വത്തെ’- മുഖ്യമന്ത്രി സിപിഎമ്മിനും മറുപടി നല്‍കി.
kerala
ജനങ്ങളുടെ മേല്‍ നികുതി ഭാരം ചുമത്താതെ ഖജനാവ് നിറയ്ക്കും; മുഖ്യമന്ത്രി വി ഡി സതീശൻ
നികുതി വരുമാനത്തിന്റെ വലിയൊരു പങ്ക് ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ചെലവുകൾക്കായി പോകുന്ന സാഹചര്യത്തിൽ ബാക്കി തുക ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ മേൽ അധിക നികുതി ഭാരം ചുമത്താതെ ഖജനാവ് ശക്തിപ്പെടുത്തുമെന്നും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
india3 days agoകുട്ടികളുടെ ഉച്ചഭക്ഷണത്തിലും ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നു; വിമര്‍ശിച്ച് ഡെറക് ഒബ്രയാന്
-
kerala3 days agoമാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ’; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി
-
kerala3 days agoജനങ്ങളുടെ മേല്‍ നികുതി ഭാരം ചുമത്താതെ ഖജനാവ് നിറയ്ക്കും; മുഖ്യമന്ത്രി വി ഡി സതീശൻ
-
india2 days agoകര്‍ണാടകയിലെ മുന്‍ ജില്ല ജഡ്ജിയും ന്യൂനപക്ഷ കമ്മിഷന് അംഗവുമായ മുഹമ്മദ് ഇസ്മയില്‍ മുസ്ലിംലീഗില്‍
-
film20 hours agoസാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും തിരിച്ചടി
-
india5 hours agoനീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്‍കി

