film
സാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും തിരിച്ചടി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി റദ്ദാക്കി. ഒത്തുതീര്‍പ്പിന് ഇല്ലെന്ന് പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യം ഹൈക്കോടതി തള്ളിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടി എന്നാണ് കേസ്.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ചായിരുന്നു കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയ്ക്ക് പുറമേ മൂന്നിലൊന്ന് ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നില്‍ പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ആദിക്കും ജിസ് ജോയിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്നായിരുന്നു ജിസ് ജോയ് പറഞ്ഞത്. കേസിനെ നിയമപരമായി നേരിടുമെന്നും ജിസ് ജോയ് പറഞ്ഞിരുന്നു.
film
സുഷിൻ ശ്യാം മാജിക്ക് വീണ്ടും ; ബാലൻ ദി ബോയ് സിനിമയുടെ ആദ്യ ഗാനമായ താക്കോൽ പുറത്തിറങ്ങി
ചിത്രം ജൂൺ 19ന് തിയേറ്റർ റിലീസ്
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന സിനിമയുടെ ആദ്യ ഗാനമായ ‘താക്കോൽ..’ പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ബാലന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി രചിച്ച ഗാനം പാടിയിരിക്കുന്നത് നിളാ രാജാണ്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബാലൻ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖം ഫർസാന പാലത്തിങ്കലാണ് നായിക. ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജയ് ദേവ്ഗൺ, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ട്രെയ്‌ലർ പതിപ്പുകൾ റിലീസ് ചെയ്തത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രവും മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ട്രെയ്‌ലർ ഒരു ഗംഭീര അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദ ബോയ്ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി – ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് – സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യർ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
film
ജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ
‘സിസ്റ്റം’ ഒരു ശക്തമായ നിയമ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
മുംബൈ: ആഗോള പ്രീമിയറിനൊരുങ്ങി ആമസോൺ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ ചിത്രം ‘സിസ്റ്റം’. അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.
അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുണ്‍ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
‘സിസ്റ്റം’ ഒരു ശക്തമായ നിയമ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. പൊതുപ്രോസിക്യൂട്ടറായ നെഹ രാജ്വൻഷ് (സോനാക്ഷി സിന്‍ഹ)യും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള കോടതി സ്റ്റെനോഗ്രാഫറായ സരിക റാവത്ത് (ജ്യോതിക)യും തമ്മിലുള്ള അസാധാരണ കൂട്ടുകെട്ടാണ് കഥയുടെ കേന്ദ്രീകരണം. സാമൂഹികമായി വ്യത്യസ്ത തലങ്ങളിലുള്ള ഇവർ സത്യത്തിനും നീതിക്കും വേണ്ടി ഒന്നിക്കുന്നു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പിന്നിൽ മറഞ്ഞിരിക്കുന്ന അനീതികളെ പുറത്തുകൊണ്ടുവരാനുള്ള അവരുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
“ആഗ്രഹം, നീതി, നൈതികത എന്നീ വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന ശക്തമായ ഒരു ത്രില്ലിംഗ് ഡ്രാമയാണ് ‘സിസ്റ്റം’. ഓരോ ഘട്ടത്തിലും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്,” എന്ന് പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടറും ഹെഡ് ഓഫ് ഒറിജിനൽസുമായ നിഖിൽ മധോക് വ്യക്തമാക്കി. സോനാക്ഷി സിന്‍ഹയുടെയും ജ്യോതികയുടെയും പ്രകടനം ആഗോള പ്രേക്ഷകരുമായി ശക്തമായി ബന്ധപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള രണ്ടു ശക്തരായ സ്ത്രീകൾ അവരുടെ സ്വന്തം നീതിബോധം കൊണ്ട് ഒന്നിക്കുന്ന കഥയാണ് ‘സിസ്റ്റം’. അർത്ഥവത്തായ സിനിമാറ്റിക് കഥകൾ പറയാനുള്ള ഞങ്ങളുടെ ദർശനത്തിന്റെ പ്രതിഫലനമാണ് ഈ ചിത്രം,” എന്ന് നിർമ്മാതാവ് ഹർമൻ ബവേജ പറഞ്ഞു. പ്രൈം വീഡിയോയുമായും അശ്വിനി അയ്യർ തിവാരിയുമായുള്ള സഹകരണം സിനിമയെ വലിയ സ്കെയിലിലും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദിയിലൊരുങ്ങുന്ന ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വീഡിയോയിൽ മാത്രം സ്ട്രീമിംഗ് ആരംഭിക്കും.
film
കാണാന്‍ ആളില്ല, ഷോകള്‍ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരളാ സ്റ്റോറി 2’
2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
മുംബൈ/കൊച്ചി: വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 16.65 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആഭ്യന്തര വിപണിയില്‍ നേടാനായത്. ആദ്യ ദിനം വെറും 75 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.
കാണാന്‍ ആളുകളില്ലാത്തതിനാല്‍ രാജ്യത്തുടനീളം തിയേറ്ററുകള്‍ ഷോകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ചൊവ്വാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 335 ഷോകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ‘പ്രൊപ്പഗണ്ട’ സിനിമയാണെന്ന വിമര്‍ശനവും പ്രേക്ഷകരുടെ താല്‍പ്പര്യം കുറയാന്‍ കാരണമായി.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതി റിലീസ് തടഞ്ഞത് സിനിമയുടെ തുടക്കത്തെ ബാധിച്ചിരുന്നു. പിന്നീട് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.
-
kerala2 days agoമെഡിക്കൽ കോളേജ് പൂർണ്ണ തോതിലാക്കണം,എയിംസ് കാസർകോടിന് നൽകണം: നിയമസഭയിൽ ശബ്ദ മുയർത്തി കല്ലട്ര മാഹിൻ എംഎൽഎ
-
india2 days agoകുട്ടികളുടെ ഉച്ചഭക്ഷണത്തിലും ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നു; വിമര്‍ശിച്ച് ഡെറക് ഒബ്രയാന്
-
kerala2 days agoജനങ്ങളുടെ മേല്‍ നികുതി ഭാരം ചുമത്താതെ ഖജനാവ് നിറയ്ക്കും; മുഖ്യമന്ത്രി വി ഡി സതീശൻ
-
kerala2 days agoമാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ’; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി
-
india1 day agoകര്‍ണാടകയിലെ മുന്‍ ജില്ല ജഡ്ജിയും ന്യൂനപക്ഷ കമ്മിഷന് അംഗവുമായ മുഹമ്മദ് ഇസ്മയില്‍ മുസ്ലിംലീഗില്‍

