കാസര്‍ഗോഡ്: ഗര്‍ഭിണിയായ യുവതിയെ വീട് കയറി ആക്രമിച്ച കേസില്‍ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കി. ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയെന്നാണ് ചന്തേര പൊലീസിനെതിരെ നല്‍കിയിട്ടുള്ള പരാതി. പ്രതിയായ നൗഫലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും യുവതി പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയ നൗഫല്‍ വധഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.