കോഴിക്കോട്: താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ സ്വദേശിയായ രമേശന് കത്തിക്കുത്തേറ്റ് പരിക്കേറ്റു. നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
സംഭവം പുതുപ്പാടി പഞ്ചായത്ത് ബസാറില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്. കൂടെ ജോലിചെയ്യുന്ന ബന്ധുവും അദ്ദേഹത്തിന്റെ മരുമകനുമാണ് കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് രമേശന്റെ പരാതി.
തര്‍ക്കത്തിനിടെ രമേശന്റെ തലയ്ക്കും കൈമുട്ടിനും പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.