kerala
‘കോൺഗ്രസ് കൊടി തകർത്തു’; പാലക്കാട് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

പാലക്കാട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ കൊടിയും ആര്‍ച്ചും തകര്‍ത്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിര്‍ദ്ദേശ പ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരനാണ് കേസെടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ പാര്‍ട്ടി ഓഫീസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകന്‍ മോഹന്‍ കുമാര്‍ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള ശ്രമം നടത്തുകയും, ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കെതിരേയും ആക്രമണം ഉണ്ടായി.
kerala
ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തൃശൂര്‍: മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (21) ആണ് മരിച്ചത്. പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്കുള്ള പാതയില്‍ ടയര്‍ മാറ്റാന്‍ ഒതുക്കി നിര്‍ത്തിയ ടിപ്പര്‍ ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയർന്നിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്ക് എത്തുകയായിരുന്നു.
സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.
kerala
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്

തിരുവനന്തപുരം: ആരോഗ്യമേഖലയിലുള്ള സർക്കാർ സംവിധാനത്തിന്റെ തകർച്ചയാണ് ഡോ. ഹാരിസ് ചിറക്കൽ പുറത്തെത്തിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അദ്ദേഹം അത് പറയാൻ നിർബന്ധിതനായിരിക്കുന്നു. രോഗികളുടെ ജീവൻ രക്ഷിക്കേണ്ട ഡോക്ടർ അതിൽ പരാജയപ്പെടുമ്പോഴുള്ള വിഷമമാണ് ഡോക്ടർ പ്രകടിപ്പിച്ചതെന്നും എല്ലാ ആശുപത്രികളിലും പ്രതിസന്ധിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാവപ്പെട്ട ജനങ്ങളാണ് സർക്കാർ ആശുപത്രിയിലെത്തുന്നത്. ഡോ. ഹാരിസിനെ ശാസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ‘പ്രൊഫഷണൽ സൂയിസൈഡ്’ എന്ന വാക്കിലേക്ക് എത്തിച്ചേരുകയാണ് ഡോക്ടർ. അത് കാണിക്കുന്നത് അദ്ദേഹത്തിന്റെ ഹൃദയവേദനയാണ്. അത് അദ്ദേഹത്തെ കൊണ്ട് വിഴുങ്ങിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ നടക്കില്ല. പ്രതിപക്ഷം പല തവണ സഭയിൽ വിഷയം ഉന്നയിച്ചതാണ്. അന്ന് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സർക്കാർ തയ്യാറായില്ല. സർക്കാർ നിഷേധാത്മക നിലപാടാണ് കാണിച്ചത്. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെല്ലാം പ്രതിഷേധം നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളെ ഞെരുക്കി കൊല്ലാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാർ തികഞ്ഞ അവഗണനാ ബോധത്തോടെയാണ് ഇതിനെ കാണുന്നത്. കോൺഗ്രസ് ഈ മാസം എട്ടിന് പ്രതിഷേധിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഡിജിപി വിഷയം വിവാദമാക്കിയത് പി ജയരാജനാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. റവാഡ ചന്ദ്രശേഖർ എന്തുകൊണ്ടും ഡിജിപി ആവാൻ യോഗ്യനാണ് എന്നുള്ള സർക്കാർ കണ്ടെത്തൽ പി ജയരാജനെയെങ്കിലും ബോധിപ്പിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളെ അവഹേളിക്കുകയാണ് മന്ത്രി സജി ചെറിയാൻ. തെറ്റായ പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയ്യാറാവണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
-
india2 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
തീവ്രമഴയ്ക്ക് ശമനം; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
-
kerala2 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala2 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ ചന്ദ്രശേഖര്‍
-
kerala2 days ago
ബസ് മാറ്റി കയറ്റിവിട്ടു; 68കാരനായ യാത്രക്കാരന് കെ.എസ്.ആര്.ടി.സി നഷ്ടപരിഹാരം നല്കാന് ഉത്തരവ്
-
kerala2 days ago
ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍
-
kerala2 days ago
ഈരാറ്റുപേട്ടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍