Connect with us

india

നീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്‍കി

ഊട്ടി മാംഗോ ഹില്‍സ് ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും മന്ത്രിയെ ആദരിച്ചു

Published

on

തമിഴ്‌നാട് സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും നീലഗിരി ജില്ലയുടെ ചുമതലയുമുള്ള എസ്. കമലി, ചുമതലയേറ്റ ശേഷം ആദ്യമായി ഊട്ടിയിലെത്തിയപ്പോള്‍ സഖ്യകക്ഷി നേതാക്കള്‍ ഊഷ്മള സ്വീകരണം നല്‍കി. ഊട്ടി മാംഗോ ഹില്‍സ് ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും മന്ത്രിയെ ആദരിച്ചു.

തുടര്‍ന്ന് ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നീലഗിരി ജില്ലാ ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

നിവേദനത്തില്‍ ഗൂഡല്ലൂര്‍ മേഖലയിലെ ദീര്‍ഘകാല ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, ചെറുകിട തേയില കര്‍ഷകരെ സംരക്ഷിക്കുന്നതിനായി പച്ചത്തേയിലയ്ക്ക് കിലോയ്ക്ക് കുറഞ്ഞത് 40 രൂപ താങ്ങുവില നിശ്ചയിക്കുക, വൈദ്യുതി സൗകര്യമില്ലാത്ത വീടുകള്‍ കണ്ടെത്തി അടിയന്തരമായി വൈദ്യുതി കണക്ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. വട്ടക്കളരി അനീഫ, എസ്.ടി.യു ദേശീയ ട്രഷറര്‍ എന്‍.ആര്‍. അബ്ദുള്‍ മജീദ് (എരുമാട്), പ്രവാസിleague സംസ്ഥാന സെക്രട്ടറി നാസര്‍ ഫസ്റ്റ് മൈല്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ബഷീര്‍ നെലാക്കോട്ട, യുവജന സംഘം ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. ഫൈസല്‍, ഊട്ടി നഗര പ്രസിഡന്റ് അന്‍വറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

നിവേദനം സ്വീകരിച്ച മന്ത്രി എസ്. കമലി, ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നീലഗിരി ജില്ലയിലെ ജനക്ഷേമം മുന്‍നിര്‍ത്തി എത്രയും വേഗം പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയിലെ മുന്‍ ജില്ല ജഡ്ജിയും ന്യൂനപക്ഷ കമ്മിഷന്‍ അംഗവുമായ മുഹമ്മദ് ഇസ്മയില്‍ മുസ്ലിംലീഗില്‍ 

ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അംഗത്വം കൈമാറി

Published

on

കര്‍ണാടകയിലെ മുന്‍ ജില്ല ജഡ്ജിയും ന്യൂനപക്ഷ കമ്മിഷന്‍ അംഗവുമായ മുഹമ്മദ് ഇസ്മയില്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. ചെന്നൈയിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആസ്ഥാനത്ത് വെച്ച് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അംഗത്വം കൈമാറി. കര്‍ണാടക സര്‍ക്കാര്‍ അഡീഷണല്‍ നിയമ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ദേശീയ സെക്രട്ടറി എച്ച്. അബ്ദുല്‍ ബാസിത്, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കര്‍, അഡ്വ. പുഴല്‍ ഷെയ്ക്ക് മുഹമ്മദ് അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Continue Reading

india

കുട്ടികളുടെ ഉച്ചഭക്ഷണത്തിലും ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നു; വിമര്‍ശിച്ച് ഡെറക് ഒബ്രയാന്‍

കുട്ടികൾക്ക് അവകാശപ്പെട്ട പോഷകാഹാരം നിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാനാണ് പുതിയ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Published

on

പശ്ചിമ ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവ് ഡെറക് ഒബ്രയാൻ. കുട്ടികൾക്ക് അവകാശപ്പെട്ട പോഷകാഹാരം നിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാനാണ് പുതിയ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല പശ്ചിമ ബംഗാൾ സർക്കാർ ‘ഇസ്കോണിന്’ (ISKCON) ഏൽപ്പിച്ചതായി ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ ഭക്ഷണത്തിൽ നിന്ന് മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീനുകൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും വിവാദം പുകഞ്ഞതും.
കേന്ദ്രസർക്കാരിന്റെ ‘പിഎം പോഷൺ’ പദ്ധതിയുടെ മറപിടിച്ചാണ് കുട്ടികളുടെ ഭക്ഷണത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നത്. വിഷയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ ഡെറക് ഒബ്രയാൻ എക്സിൽ (ട്വിറ്റർ) ശക്തമായി പ്രതികരിച്ചു.
“തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മത്സ്യം കഴിക്കൽ നാടകത്തിന് ശേഷം ‘ഗുജറാത്ത് ജിംഖാന’ ഒടുവിൽ അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. ബംഗാളിൽ പുതിയ ബിജെപി സർക്കാർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത് ഇങ്ങനെയാണ്,” ഡെറക് ഒബ്രയാൻ കുറിച്ചു.

രാഷ്ട്രീയ എതിരാളികൾക്ക് നേരെ മുട്ടയെറിയാൻ മടിക്കാത്തവർ, പാവപ്പെട്ട കുട്ടികളുടെ സ്കൂൾ ഭക്ഷണത്തിൽ നിന്ന് അത് ഒഴിവാക്കി പോഷകാഹാരം നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിന്റെ സംസ്കാരത്തിന് മേൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ഈ ഫാസിസ്റ്റ് ശ്രമത്തെ ബംഗാളിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ടിഎംസി നേതാവ് വ്യക്തമാക്കി.

Continue Reading

india

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.

Published

on

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വിമാനം തകരാന്‍ കാരണം എന്താണെന്നതില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.

സോവിയറ്റ് നിര്‍മ്മിതമായ, കാലപ്പഴക്കമുള്ള ആന്റണോവ് An-32 ചരക്കുവിമാനമാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ച് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ, എയര്‍ബേസ് പരിസരത്ത് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. അപകടം നടന്നയുടന്‍ തന്നെ ഫയര്‍ ബ്രിഗേഡും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് ഇന്‍ക്വയറിക്ക് ഉത്തരവിട്ടു.

 

Continue Reading

Trending