Connect with us

india

‘മഴ നിര്‍ത്താന്‍ താന്‍ നാരങ്ങ മുറിച്ചുവെന്ന് ബിജെപി എംപി; ‘എങ്കില്‍ വിലക്കയറ്റത്തിനും ഇതേ വിദ്യ പരീക്ഷിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

കാങ്കര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

Published

on

ശക്തമായ മഴ നിര്ത്താന് നാരങ്ങ മുറിക്കുകയും പ്രാര്ഥിക്കുകയും ചെയ്‌തെന്ന ഛത്തീസ്ഗഢില് നിന്നുള്ള ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പരാമര്ശം വലിയ വിവാദത്തില്. കാങ്കര് മണ്ഡലത്തില് നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

ഓഗസ്റ്റ് 25-ന് ദൗണ്ടിലോഹറയില് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു എംപിയുടെ ഈ പരാമര്ശം. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത ‘മഹ്താരി വന്ദന്‘ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മഴ ഒഴിവാക്കാനായി താന് നാരങ്ങ മുറിച്ച കാര്യം എംപി വ്യക്തമാക്കിയത്.

പരിപാടി നടക്കുന്നതിന് മുന്പ് പ്രോട്ടോക്കോള് സംഘം അര്ധരാത്രിയില് എത്തിയപ്പോഴും പ്രതികൂല കാലാവസ്ഥയായിരുന്നു. തുടര്ന്ന് ചടങ് തടസ്സമില്ലാതെ നടക്കാന് ബുദ്ധദേവിനോടും മഹാദേവിനോടും പ്രാര്ഥിച്ച ശേഷം നാരങ്ങ മുറിക്കുകയായിരുന്നു. അതോടെ മഴ നിലച്ചുവെന്നും പരിപാടി ഭംഗിയായി പൂര്ത്തിയായതിനാല് ഇനി എത്ര വേണമെങ്കിലും മഴ പെയ്യാമെന്നും ഭോജ്രാജ് നാഗ് കൂട്ടിച്ചേര്ത്തു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉള്പ്പെടെയുള്ള നേതാക്കള് ഇത് കേട്ട് ചിരിക്കുകയായിരുന്നു.

എംപിയുടെ വിചിത്ര അവകാശവാദത്തിനെതിരെ ശക്തമായ പരിഹാസവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. നാരങ്ങ മുറിച്ച് മഴ നിര്ത്താന് കഴിയുമെങ്കില് രാജ്യത്തെ വിലക്കയറ്റവും പഞ്ചസാരയുടെ വിലയും കുറയ്ക്കാന് അതേ വിദ്യ തന്നെയൊന്ന് പരീക്ഷിക്കണമെന്ന് ഛത്തീസ്ഗഢ് കോണ്ഗ്രസ് അധ്യക്ഷന് ദീപക് ബൈജ് പരിഹസിച്ചു. ബിജെപി ജനങ്ങള്ക്കിടയില് അന്ധവിശ്വാസവും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും കോണ്ഗ്രസ് ആരോപിച്ചു.

എംപിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെ പെട്രോള് വിലയും വൈദ്യുതി ബില്ലും കുറയ്ക്കാന് ഈ നാരങ്ങ പ്രയോഗം നടത്തിയാല് കൊള്ളാമെന്ന രീതിയില് ജനങ്ങളും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും സര്ക്കാര് ഉദ്യോഗസ്ഥര്ക്കെതിരെ നാരങ്ങ മുറിക്കലും മന്ത്രവാദവും പരാമര്ശിച്ച് വിവാദത്തിലായ നേതാവാണ് ഭോജ്രാജ് നാഗ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആര്‍എസ്എസ് മതേതരത്വത്തിന് എതിര്, അവരുടെ പരിപാടിയോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ട്; മേയര്‍ സൊഹ്റാന്‍ മംദാനി

ന്യൂയോര്‍ക്കിലെ ആര്‍എസ്എസ് പരിപാടിക്കെതിരെ കടുത്ത വിയോജിപ്പുമായി മേയര്‍ സൊഹ്റാന്‍ മംദാനി

Published

on

ഓഗസ്റ്റ് 29-ന് ന്യൂയോര്ക്കിലെ മാഡിസണ് സ്‌ക്വയര് ഗാര്ഡനില് നടക്കാനിരിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്എസ്എസ്) പരിപാടിക്കെതിരെ രൂക്ഷവിമര്ശനവുമായി ന്യൂയോര്ക്ക് സിറ്റി മേയര് സൊഹ്റാന് മംദാനി. ആര്എസ്എസ് മേധാവി മോഹന് ഭാഗവത് പങ്കെടുക്കുന്ന പരിപാടിയോട് തനിക്ക് കടുത്ത എതിര്പ്പുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാല് ഇതൊരു സ്വകാര്യ പരിപാടിയായതിനാല് റദ്ദാക്കാന് നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് വ്യക്തമല്ലെന്നും പറഞ്ഞു. ന്യൂയോര്ക്ക് സിറ്റിയുടെ മേയറാകുന്ന ആദ്യ ഇന്ത്യന് വംശജനാണ് സൊഹ്റാന് മംദാനി.
ഇന്ത്യയെക്കുറിച്ച് മതേതരത്വത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് കുടുംബം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ മംദാനി പറഞ്ഞു. അതില് നിന്ന് വ്യത്യസ്തമായി മാറ്റിനിര്ത്തലിന്റെയും ഒഴിവാക്കലിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ വളര്ച്ച കാണുന്നത് ആശങ്കാജനകമാണ്. നിറം, മതം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലല്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന നഗരത്തിന്റെ മേയര് എന്ന നിലയിലും ഒരു ഇന്ത്യന്-അമേരിക്കന് എന്ന നിലയിലും പരിപാടിയോട് വിയോജിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മോഹന് ഭാഗവത് അമേരിക്ക ഉള്പ്പെടെയുള്ള രാജ്യങ്ങള് സന്ദര്ശിക്കുന്നത്. ‘എഹെഡ് ഫോറം’ സംഘടിപ്പിക്കുന്ന ‘യൂണിവേഴ്‌സല് വണ്നെസ് സെലിബ്രേഷന്‘ എന്ന ഈ പരിപാടിയില് അയ്യായിരത്തോളം പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഹിന്ദുസ് ഫോര് ഹ്യൂമന് റൈറ്റ്‌സ്, ഇന്ത്യന് അമേരിക്കന് മുസ്ലിം കൗണ്സില്, ഇന്റര്ഫെയ്ത്ത് സെന്റര് ഓഫ് ന്യൂയോര്ക്ക് തുടങ്ങിയ സംഘടനകള് സിറ്റി ഹാളിന് പുറത്ത് പ്രതിഷേധിച്ചു.പരിപാടിക്ക് അനുമതി നല്കരുതെന്ന് പുരോഗമന സംഘടനകളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു. പരിപാടി റദ്ദാക്കാത്തതില് മുന് സിയാറ്റില് സിറ്റി കൗണ്സില് അംഗം ക്ഷമ സാവന്ത് മേയറെ വിമര്ശിച്ചു.
ആര്എസ്എസ് നേതൃത്വത്തിന് ഉന്നതതല നയതന്ത്ര പരിഗണനകള് നല്കരുതെന്നും ഉപരോധം ഏര്പ്പെടുത്തണമെന്നും അമേരിക്കന് കമ്മീഷന് ഓണ് ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡം അമേരിക്കന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്, മുന്വിധിയോടെയുള്ള ഇത്തരം പ്രസ്താവനകളെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്ധീര് ജയ്സ്വാള് പ്രതികരിച്ചു.
Continue Reading

india

എല്ലാവര്‍ക്കും പ്രമേഹമാണ്, അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ ബാധിക്കില്ല; വിചിത്ര വാദവുമായി ബിഹാര്‍ ഗ്രാമവികസന മന്ത്രി

പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ആളുകള്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് കുറച്ചെന്നും, അതിനാല്‍ പഞ്ചസാരയുടെ വിലവര്‍ധന സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കില്ലെന്നുമാണ് ശ്രവണ്‍ കുമാര്‍ അഭിപ്രായപ്പെട്ടത്.

Published

on

സംസ്ഥാനത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ ബിഹാര്‍ ഗ്രാമവികസന മന്ത്രി ശ്രവണ്‍ കുമാര്‍ നടത്തിയ വിചിത്ര പ്രതികരണം വന്‍ വിവാദത്തിലേക്ക്. പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ആളുകള്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് കുറച്ചെന്നും, അതിനാല്‍ പഞ്ചസാരയുടെ വിലവര്‍ധന സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കില്ലെന്നുമാണ് ശ്രവണ്‍ കുമാര്‍ അഭിപ്രായപ്പെട്ടത്.

വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇത്തരം ഒരു വാദം ഉന്നയിച്ചത്. ‘പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആളുകള്‍ മധുരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രമേഹമാണ്. അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല… ആളുകള്‍ ഇപ്പോള്‍ വളരെ കുറച്ചുമാത്രമാണ് മധുരം കഴിക്കുന്നത്,’ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ബിഹാറില്‍ പഞ്ചസാരയുടെ കിലോ ഗ്രാമിനുള്ള വില 48-50 രൂപയില്‍ നിന്ന് 65-70 രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. മന്ത്രിയുടെ വാക്കുകള്‍ ജനങ്ങളോടുള്ള ക്രൂരമായ പരിഹാസമാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ആരോപിച്ചു. സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിദിന ജീവിതച്ചെലവിനെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്നും ആര്‍.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഈഥനോള്‍ ബ്ലെന്‍ഡിംഗ് നയം മൂലമാണ് പഞ്ചസാര ഉല്‍പാദനത്തിന് ഉപയോഗിക്കേണ്ട കരിമ്പ് വന്‍തോതില്‍ വഴിതിരിച്ചുവിടുന്നതെന്നും അത് വിലക്കയറ്റത്തിന് കാരണമായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഉത്സവകാലം അടുത്തെത്തിയതും സപ്ലൈ കുറഞ്ഞതുമാണ് രാജ്യത്തുടനീളം പഞ്ചസാര വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനിടെ, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വന്‍തോതില്‍ പഞ്ചസാര ശേഖരിച്ചു വെച്ചിരിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അനാവശ്യ പ്രസ്താവനയിലൂടെ വന്‍ ജനരോഷം ക്ഷണിച്ചുവരുത്തിയ ശ്രവണ്‍ കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിപക്ഷ പ്രതിഷേധത്തിലും എത്തിനില്‍ക്കുകയാണ്.

Advertisement
Continue Reading

india

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മലയാളിക്ക് ചരിത്ര മെഡല്‍; ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം സെമിയില്

Published

on

ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് വനിതാ ഡബിള്സില് ചരിത്രനേട്ടവുമായി മലയാളി താരം ട്രീസ ജോളിയും പങ്കാളി ഗായത്രി ഗോപിചന്ദും. ടൂര്ണമെന്റിന്റെ സെമിഫൈനലില് പ്രവേശിച്ചതോടെ ഇന്ത്യയ്ക്കായി വനിതാ ഡബിള്സില് ഒരു മെഡല് ഉറപ്പിക്കാന് ഈ സഖ്യത്തിന് കഴിഞ്ഞു. ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് വനിതാ ഡബിള്സില് മെഡല് നേടുന്ന ആദ്യ മലയാളി താരം എന്ന ചരിത്രനേട്ടവും ഇതിലൂടെ ട്രീസ ജോളി സ്വന്തമാക്കി.
തീപാറുന്ന ക്വാര്ട്ടര് ഫൈനല് പോരാട്ടത്തില് കരുത്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇന്ത്യന് സഖ്യം അവസാന നാലിലേക്ക് മുന്നേറിയത്. കളിക്കളത്തിലുടനീളം മികച്ച ഏകോപനവും ആക്രമണ ശൈലിയും പുറത്തെടുത്താണ് ട്രീസയും ഗായത്രിയും വിജയം നേടിയെടുത്തത്.
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്കായി വനിതാ ഡബിള്സില് മെഡല് നേടുന്ന അപൂര്വ്വം സഖ്യങ്ങളിലൊന്നായി ട്രീസ-ഗായത്രി ജോഡി മാറി. സെമിഫൈനലില് വിജയിക്കാന് കഴിഞ്ഞാല് ഫൈനല് പ്രവേശനം നേടി സ്വര്ണ്ണ മെഡലിനായി പോരാടാന് ഇന്ത്യന് സഖ്യത്തിന് സാധിക്കും. കോമണ്വെല്ത്ത് ഗെയിംസ് അടക്കമുള്ള മുന്നിര അന്താരാഷ്ട്ര ടൂര്ണമെന്റുകളില് മെഡല് നേടിയിട്ടുള്ള ഈ സഖ്യത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണിത്.
ട്രീസ ജോളിയുടെ ഈ ചരിത്രനേട്ടം കേരള ബാഡ്മിന്റണ് മേഖലയ്ക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. ഫൈനല് പ്രവേശനത്തിനായുള്ള സെമിഫൈനല് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് കായികലോകം.
Continue Reading

Trending