Connect with us

GULF

ഇറാന്റെ ഏകപക്ഷീയമായ ആക്രമണം; ഗള്‍ഫ് രാജ്യങ്ങളുമായുള്ള വിശ്വാസം തകര്‍ത്തതായി യുഎഇ

Published

on

ദുബൈ: ഏകപക്ഷീയമാ ആക്രമണങ്ങള്‍ യുഎഇയും ഇറാനും തമ്മിലുള്ള വിശ്വാസം ഗുരുതരമായ രീതിയില്‍ തകര്‍ത്തതായി യുഎഇ നയതന്ത്രജ്ഞന്‍ ഡോ.മുഹമ്മദ് ഇബ്രാഹിം അല്‍ദഹേരി പറഞ്ഞു. ഇറാന്‍ യുഎഇയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ആക്രമിച്ച് ആറ് മാസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അല്‍ദഹേരിയുടെ പ്രസ്താവന. വാക്കുകള്‍ കൊണ്ടുള്ള ഉറപ്പുകള്‍ക്കപ്പുറം യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും മിസൈലുകളും ഡ്രോണുകളുമാണ് ഇറാനില്‍ നിന്നും നേരിടേണ്ടിവന്നത്. ഇത്തരം സാഹചര്യത്തില്‍ വാക്കാലുള്ള ഉറപ്പുകള്‍ക്ക് ഇനി തന്ത്രപ്രധാനമായ മൂല്യമില്ല. ഭാവിയിലെ സുരക്ഷാ ധാരണകളും മറ്റും വ്യക്തമായതും നടപ്പാക്കാവുന്നതുമായ, സ്വതന്ത്രമായി പരിശോധിക്കാവുന്ന ഉറപ്പുകളില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പല്‍ ഗതാഗതം വിട്ടുവീഴ്ചയില്ലാത്ത വിഷയമാണെന്ന് യുഎഇ വ്യക്തമാക്കി.

ഇറാനുമായി ഭാവിയില്‍ നടക്കുന്ന പ്രാദേശിക സുരക്ഷാ ചര്‍ച്ചകളില്‍ ജിസിസി രാജ്യങ്ങള്‍ക്ക് നേരിട്ട് പ്രാതിനിത്യം വേണം. ആണവശേഷി, ബാലിസ്റ്റിക് മിസൈലുകള്‍, ദീര്‍ഘദൂര ഡ്രോണുകള്‍, പ്രോക്‌സി ശൃംഖലകള്‍, സമുദ്രസുരക്ഷ എന്നിവ ഒറ്റ സമഗ്ര ചട്ടക്കൂടില്‍ പരിഗണിക്കണം. ചര്‍ച്ചകള്‍ തുടരുന്നത് മാത്രം പുരോഗതിയായി കണക്കാക്കാനാകില്ല, അളക്കാവുന്ന ഫലങ്ങളും അതിന്റെ കൃത്യമായ പാലനവും ഉണ്ടാകുമ്പോഴാണ് സംഭാഷണത്തിന് അര്‍ത്ഥമെന്ന് അല്‍ ദഹേരി പറഞ്ഞു.

വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കുക, അയല്‍രാജ്യങ്ങള്‍ക്കെതിരായ നേരിട്ടും പ്രോക്‌സികളിലൂടെയുമുള്ള ആക്രമണങ്ങള്‍ നിര്‍ത്തുക, സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുക, ബാധകമായും സ്വതന്ത്രമായി ഓഡിറ്റ് ചെയ്യാവുന്നതുമായ സുരക്ഷാ ക്രമീകരണങ്ങള്‍ അംഗീകരിക്കുക എന്നിവയാണ് യുഎഇ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. അതേസമയം, പ്രതിസന്ധിക്കിടെ പോലും നയതന്ത്ര ചാനലുകള്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നും തെറ്റായ കണക്കുകൂട്ടലുകള്‍ ഒഴിവാക്കാന്‍ ആശയവിനിമയം തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ് മാസത്തെ സംഘര്‍ഷത്തിന് ശേഷം ഇറാനുമായുള്ള ബന്ധത്തില്‍ പഴയ വിശ്വാസം തിരിച്ചുപിടിക്കാന്‍ വാക്കുകള്‍ മാത്രം പോരെന്നും, പ്രായോഗിക നടപടികളും പരിശോധിക്കാവുന്ന സുരക്ഷാ ഉറപ്പുകളും ആവശ്യമാണെന്നുമാണ് യുഎഇയുടെ നിലപാട്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബുദാബി ഐഎസ് സി ഓണാഘോഷം വിപുലമായ ഒരുക്കങ്ങള്‍; 5000 പേര്‍ക്ക് സദ്യയൊരുക്കും

Published

on

അബുദാബി: യുഎഇ തലസ്ഥാന നഗരിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. നവംബര്‍ ഏഴുവരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13ന് തുടക്കം കുറിക്കുമെന്ന് പ്രസിഡണ്ട ബിജി എം തോമസ്, ജനറല്‍ സെക്രട്ടറി ലിംസണ്‍ കെ ജേക്കബ്, ട്രഷറര്‍ ജോണ്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐഎസ്‌സിയില്‍ സംഘടിപ്പിക്കുന്ന ഐസ്‌സി-എഫ്‌സിസി ഓണസദ്യയില്‍ 5000ത്തിലധികം പേര്‍ക്കാണ് സദ്യയൊരുക്കുന്നത്. കേരളത്തിലെ പ്രമുഖ പാചക വിദഗ്ദനായ കണ്ണന്റെ നേതൃത്വത്തിലാണ് സദ്യ തയാറാക്കുക. സെപ്റ്റംബര്‍ 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്റ് മ്യൂസിക്കല്‍ നൈറ്റും നവംബര്‍ 7ന് തിരുവാതിര മത്സരവും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി കെ സി അജിത്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കുഞ്ചേറിയ ജോസഫ്, എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Continue Reading

GULF

പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ സൗജന്യ സേവനം ചെയ്യണമെന്ന് കോടതി

വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്‌റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.

Published

on

By

അബുദാബി: വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്‌റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.

പബ്ലിക് സര്‍വീസ് ജീവനക്കാരനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് അല്‍ഐനില്‍ പെട്രോള്‍ സ്‌റ്റേഷന്‍ ജീവനക്കാരനാണ് അക്രമത്തിന് ഇരയായത്. സംഭവം നടന്ന അതേ പെട്രോള്‍ സ്റ്റേഷനില്‍ രണ്ട് മാസം കമ്മ്യൂണിറ്റി സര്‍വീസ് നടത്താന്‍ പ്രതികളോട് കോടതി ഉത്തരവിട്ടു. പബ്ലിക് സര്‍വീസ് ജീവനക്കാരനെ ആക്രമിച്ചതിനും പൊതു ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും ഓരോരുത്തര്‍ക്കും 50,000 ദിര്‍ഹം വീതം പിഴയും ചുമത്തി.

ഒന്നാം പ്രതിയുടെ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍ ഇരയെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടോടെയാണ് കേസ് ആരംഭിച്ചത്. ഡ്രൈവര്‍ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുപ്പോള്‍ തിരക്കിലാണെന്നും കാത്തിരിക്കേണ്ടിവരുമെന്നും ജീവനക്കാരന്‍ മറുപടി പറഞ്ഞു.

തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും അക്രമിക്കപ്പെടുകയുമായിരുന്നു. ജീവനക്കാരന് വേദനയും ചതവും ഉണ്ടാക്കിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസ് ഫയലിലെ തെളിവുകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, പ്രതികളെ കോടതിയില്‍ മൊഴി നല്‍കിയതിന്റെ തെളിവുകള്‍, സാക്ഷി മൊഴികള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.

Advertisement

പൊതുജന സേവനത്തില്‍ നിയോഗിക്കപ്പെട്ട വ്യക്തിയെയോ, പൊതുപ്രവര്‍ത്തകനെയോ, അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലോ, അല്ലെങ്കില്‍ അതുമൂലമോ ബലപ്രയോഗത്തിലൂടെയോ അക്രമം നടത്തിയോ ആക്രമിക്കുകയോ ചെറുക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് കോടതി വിധിയില്‍ പറഞ്ഞു.

തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം പാലിക്കുന്നതും ഔദ്യോഗിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുമാണ് നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

Continue Reading

GULF

എതിര്‍ദിശയിലേക്ക് കാറോടിച്ചു; 6 മാസം തടവും 100,000 ദിര്‍ഹം പിഴയും

Published

on

അബുദാബി: അബുദാബിയിലെ ഗതാഗതത്തിന് എതിരായി അശ്രദ്ധമായി വാഹനമോടിച്ച് ജനങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ ഗുരുതരമായ അപകടത്തിലാക്കിയ ഡ്രൈവര്‍ക്ക് ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും വിധിച്ചു. സംഭവത്തില്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും, ശിക്ഷ പൂര്‍ത്തിയാക്കിയതിനുശേഷം മുതല്‍ ഡ്രൈവിംഗിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും അബുദാബി കോടതി ഉത്തരവിട്ടു.

പൊതുജന സുരക്ഷയ്ക്കും ഗതാഗത പ്രവാഹത്തിനും എതിരായി വാഹനമോടിക്കുന്നത് കണ്ടതിനെത്തുര്‍ന്ന് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഗുരുതരമായ നിയമലംഘനം വ്യക്തമായി രേഖപ്പെടുത്തിയ ഫീല്‍ഡ് റിപ്പോര്‍ട്ടും മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ലംഘനങ്ങള്‍ തടയുന്നതിന് ഫെഡറല്‍ ഡിക്രി-ട്രാഫിക് റെഗുലേഷന്‍ നിയമവും കുറ്റകൃത്യങ്ങളും ശിക്ഷാ നിയമവും കര്‍ശനമായി നടപ്പിലാക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

Advertisement
Continue Reading

Trending