kerala
മലബാർ ധാതു അവകാശ നിയമം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ന്യൂഡൽഹി: മലബാറിലെ ധാതു അവകാശവും റോയൽറ്റി സംബന്ധമായ തർക്കത്തിൽ കേരള സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസ ഉത്തരവ്. 2013 ലെ ത്രേസ്യാമ്മ ജേക്കബ് Vs സ്റ്റേറ്റ് ഓഫ് കേരള, 2024 ലെ മൈനിംഗ് ഏരിയാ ഡവലപ്മെൻ്റ് അതോരിറ്റി കേസിൻറെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലും ധാതുക്കളുടെ ഉടമസ്ഥവകാശം നഷ്ടപരിഹാരം കൂടാതെ നിയമത്തിലൂടെ കവർന്നെടുക്കാൻ കഴിയില്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 2021 ലെ കേരളാ ധാതു എറ്റെടുക്കൽ നിയമം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ധാതു ഏറ്റെടുക്കൽ, ഭൂമിയേറ്റെടുക്കുന്നതുമായി താരതമ്യപ്പെടുത്താൻ കഴിയില്ല എന്നും, ഭരണഘടനയുടെ 39 ( b) പ്രകാരമുള്ള പ്രത്യേക പരിഗണന ധാതുക്കൾക്കുണ്ടെന്നും. അത് കൊണ്ട് തന്നെ മുൻ കാല സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും 202l ലെ നിയമം നിലനിൽക്കുന്നതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരി, അഡ്വ മുഹമ്മദ് ഷാ, സുപ്രീം കോടതിലെ കേരള സർക്കാരിൻ്റെ സ്റ്റാൻഡിംഗ് കൗൺസൽ സുൽഫിക്കർ അലി എന്നിവർ വാദിച്ചു. ഹൈക്കോടതി വിധിയിലൂടെ റോയൽറ്റി ഇനത്തിൽ 1000 ക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വിധി സ്റ്റേ ചെയ്ത ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്, നിയമം നിലനിർത്തണമെങ്കിൽ നഷ്ട പരിഹാരത്തിനുള്ള വകുപ്പുകൾ പുതിയതായി ചേർക്കേണ്ടി വരുമെന്നും, ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും വാക്കാൽ പരാമർശിച്ചു. പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവെക്കണമെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ എം കെ എസ് മേനോൻ, ഉഷ നന്ദിനി എന്നിവർ വാദിച്ചപ്പോൾ സംസ്ഥാനത്തിൻറെ ധനസ്ഥിതിയെക്കുറിച്ച് കോടതി ഓർമ്മപ്പെടുത്തി. ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തറും ഹാജരായി.
kerala
പത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട്: കെ.എം. അബ്ദുൽ മജീദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരിച്ചു
മാധ്യമപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രമുഖ മാധ്യമപ്രവർത്തകനും മൂവാറ്റുപുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റും ചന്ദ്രിക ദിനപത്രം ലേഖകനുമായ കെ.എം. അബ്ദുൽ മജീദിനെ ആദരിച്ചു. മൂവാറ്റുപുഴ നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ത്രിവേണിയോണം 2026’ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്.
ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, വൈസ് ചെയർമാൻ പി.എം. അബ്ദുൽ സലാം തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. മാധ്യമരംഗത്ത് അഞ്ചു പതിറ്റാണ്ടുകാലം നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയായിരുന്നു പുരസ്കാര സമർപ്പണം.
kerala
മെസി സന്ദര്‍ശന വിവാദം: സ്‌പോണ്‍സര്‍ വന്‍ തോതില്‍ ധനസമാഹരണം നടത്തി; കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തല്
india
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം
ന്യൂഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മലയാളി അത് ലറ്റ് മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റണ്‍ താരമാണ് ട്രീസ. കണ്ണൂര്‍ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അജ്മല്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്.
അത് ലറ്റുകളായ തേജസ്വിന്‍ ശങ്കര്‍, പ്രിയങ്ക ഗോസ്വാമി, ബ്ഡാമിന്റണ്‍ താരം പുല്ലേ ഗായത്രി ഗോപിചന്ദ്, ബോക്‌സിങ് താരം നരേന്ദര്‍, ചെസ് താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ് എന്നിവര്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ പെടുന്നു.
ഡഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത്, ഹോക്കി താരം ലാല്‍റെംസിയാമി, രാജ് കുമാര്‍ പാല്‍, കബഡി താരങ്ങളായ സുര്‍ജിത്, പൂജ, പാരാ-ഷൂട്ടിങ് താരം രുദ്രാഷ് ഖണ്ഡേല്‍വാല്‍, പാരാ അത് ലറ്റ് ഏക്താ ഭ്യാന്‍, റോവിങ് താരം അരവിന്ദ് സിങ്, ഷൂട്ടിങ് താരം അഖില്‍ ഷോറന്‍ എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്.
ഫുട്‌ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് പരിശീലകര്‍ ദ്രോണാചാര്യ പുരസ്‌കാരത്തിനും അര്‍ഹരായി. അത്‌ലറ്റിക് പരിശീലകന്‍ പാര്‍വീര്‍ സിങ്. ബോക്‌സിങ് കോച്ച് ഛോട്ടെ ലാല്‍ യാദവ്, ഷൂട്ടിങ് കോച്ച് നേഹ നന്ദകുമാര്‍ ചവാന്‍ എന്നിവര്‍ക്കും, സമഗ്ര സംഭാവന വിഭാഗത്തില്‍ ബോക്‌സിങ് കോച്ച് ധര്‍മ്മേന്ദ്ര സിങ് യാദവ്, ഗുസ്തി പരിശീലകന്‍ വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിക്കുക.
-
GULF2 days agoഅബുദാബി ഐഎസ് സി ഓണാഘോഷം വിപുലമായ ഒരുക്കങ്ങള്‍; 5000 പേര്‍ക്ക് സദ്യയൊരുക്കും
-
local2 days agoനന്തി ആശാനികേതനിലെ എഴുപതോളം നിർധനരക്ക് ഓണസദ്യയൊരുക്കി ബ്ലോക്ക് മെംബർ
-
kerala1 day agoമെസി സന്ദര്‍ശന വിവാദം: സ്‌പോണ്‍സര്‍ വന്‍ തോതില്‍ ധനസമാഹരണം നടത്തി; കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തല്
-
kerala1 day agoപത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട്: കെ.എം. അബ്ദുൽ മജീദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരിച്ചു
-
india17 hours agoഎല്ലാവര്ക്കും പ്രമേഹമാണ്, അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ ബാധിക്കില്ല; വിചിത്ര വാദവുമായി ബിഹാര്‍ ഗ്രാമവികസന മന്ത്രി

