Connect with us

Film

തിയേറ്റർ ഇളക്കി മറിക്കാൻ മുത്തുവേൽ പാണ്ഡ്യൻ വീണ്ടുമെത്തുന്നു; ജയിലർ 2 റിലീസ് ഡേറ്റ് പുറത്ത്

Published

on

രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എന്ത് സര്‍പ്രൈസ് ആണ് സംവിധായകൻ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ജയിലര്‍ 2ന്റെ റിലീസ് തീയതി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ വില്ലനായ വിനായകന്റെ വര്‍മന്റെ ഡയലോഗിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. സെക്കന്റുകള്‍ മാത്രമുള്ള വിഡിയോയില്‍ നിരവധി താരങ്ങള്‍ വന്നു പോകുന്നുണ്ട്.
മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹാന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം. ഇവര്‍ക്ക് പുറമെ രമ്യ കൃഷ്ണന്‍ അടക്കമുള്ള മറ്റ് താരങ്ങളും വിഡിയോയിലുണ്ട്. അതേസമയം രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ടിട്ടില്ല. ഒക്ടോബര്‍ 15 ന് ചിത്രം തിയേറ്ററുകളിലത്തും.

news

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു; മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്. 

Published

on

By

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു. കെസിഎ ഭാരവാഹികള്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

കഴിഞ്ഞ കെസിഎല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീര്‍ത്തി വരുത്തുന്ന രീതിയില്‍ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേര്‍പ്പെടുത്തിയത്. സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെസിഎ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നില്‍ ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ ശ്രീശാന്ത് തയ്യാറായത്.

Continue Reading

Film

കൈയിലിരിപ്പ് പണ്ടേ കുറച്ചു മോശമാ..! പൃഥ്വിരാജ് – നിസാം ബഷീർ ടീമിന്റെ ഐ നോബഡി ട്രെയ്‌ലർ പുറത്തിറങ്ങി.

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

Published

on

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിരൂപക – പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന  ‘ഐ നോബഡി’ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ‘ഐ നോബഡി’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിൽ 8 ഗാനങ്ങളാണ് ഉള്ളത്. ആഗോള വ്യാപകമായി ജൂലൈ 9ന് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന 5 ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്. അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ,  പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വി എഫ് എക്സ്- ലവാ കുശ, മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്, ഡിസൈൻ: റ്റിംഗ്‌, പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്- ബ്ലെസ് തോമസ്.

Continue Reading

Film

സലിം കുമാര്‍ ഓര്‍മയായി

ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56) അന്തരിച്ചു.

Published

on

കൊച്ചി: ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റ്‌റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടന ത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

1969 ഒക്ടോബര്‍ 10ന് വടക്കന്‍ പറവൂരില്‍ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായാണ് ജനനം. ചിറ്റാട്ടുകര നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കരയിലെ മൂത്ത കുന്നം ശ്രീ നാരായണ മംഗലം കോളേജില്‍ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ തന്നെ ഗായകനാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മി മിക്രിയില്‍ ചേര്‍ന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് ബിഎ ബിരുദം നേടിയത്. ഡിഗ്രിക്കു പഠിച്ചു കൊണ്ടിരിക്കവെ മൂന്ന് തവണ യൂണിവേഴ്സിറ്റിയുടെ മിമിക്രി കിരീടം നേടി. ബിരുദത്തിനു ശേഷം കലാഭവനില്‍ നിന്നാണ് കലാ ജീവിതം ആരംഭിക്കുന്നത്. നാടകത്തില്‍ നിന്നായിരുന്നു തുടക്കം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിലൂടെയാണ് സലിം കുമാറിന്റെ കരിയര്‍ ആരംഭിക്കുന്നത്. 1997 ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചി ത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ ചെയ്തുവെങ്കിലും സലിം കുമാറിനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് സത്യമേവ ജയതേ എന്ന ചിത്രത്തിന് ശേഷമാണ്. ആ സിനിമയ്ക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം എന്ന ചിത്രം വന്നത്. ദിലീപിനൊപ്പമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തെങ്കാശിപ്പട്ടണത്തിന് ശേഷം പിന്നീട് സലിം കുമാറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ പറക്കും തളിക, മീശമാധവന്‍, മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, സിഐഡി മൂസ, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, മായാവി തുടങ്ങി ഓരോ സിനിമകളിലൂടെയും സലിം കുമാര്‍ എന്ന നടന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനാവുകയായിരുന്നു.

പെരുമഴക്കാലം എന്ന ചിത്ര ൃത്തിലെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി. 2005ല്‍ പുറത്തിറങ്ങിയ അച്ഛന്‍ ഉറങ്ങാത്ത വീട്ടിലെ അച്ഛന്‍ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും, ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച ദേശീയ നടനുള്ള അവാര്‍ഡും ലഭിച്ചു. ‘കമ്പാര്‍ട്ട്‌മെന്റ്‌റ്’, ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാര്‍ ആകണം’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. കറുത്ത ജൂതന്‍ എന്ന സിനിമക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഈശ്വര വഴക്കില്ലല്ലോ എന്ന ഓര്‍മകുറിപ്പുകളും എഴുതിയിട്ടുണ്ട്. ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദവും നല്‍കി. ദിലീപ് ചിത്രമായ ഭ.ഭ.ബയിലാണ് സലിം കുമാര്‍ ഏറ്റവും ഒടുവിലായി വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കരള്‍ മാറ്റിവയ്ക്കലിന് വിധേയനായിട്ടുണ്ട്. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

 

Advertisement
Continue Reading

Trending