Connect with us

News

ടോൾ വെട്ടിച്ചാൽ ഇനി രക്ഷയില്ല; പൊലീസ് കേസും ₹1000 പിഴയും, വാഹനവിവരങ്ങൾ കൈമാറി തുടങ്ങി

കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ ടോൾ പ്ലാസയിൽ ടോൾ വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് അധികൃതർക്ക് കൈമാറിത്തുടങ്ങി.

Published

on

കോഴിക്കോട്: ടോൾ പ്ലാസകളിൽ പണം നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ ടോൾ പ്ലാസയിൽ ടോൾ വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് അധികൃതർക്ക് കൈമാറിത്തുടങ്ങി.

ഇന്നലെ മാത്രം ടോൾ നൽകാതെ 86 വാഹനങ്ങളാണ് കടന്നുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോൾ അടയ്ക്കാതെ യാത്ര തുടർന്നു. ഇതോടെ ടോൾ വെട്ടിപ്പ് തടയാൻ പൊലീസ് നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.

ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് ₹1000 പിഴ ചുമത്തും. കൂടാതെ നിയമനടപടികൾക്കും കേസിനും വിധേയരാകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ടോൾ നൽകാതെ കടന്നുപോകുന്നവരിൽ കൂടുതലും കാറുകളാണെന്നാണ് കണ്ടെത്തൽ. നേരത്തെ തർക്കങ്ങളും സംഘർഷസാധ്യതയും ഒഴിവാക്കാനായി ടോൾ നൽകാത്ത വാഹനങ്ങൾ ജീവനക്കാർ തടഞ്ഞുനിർത്തുന്നത് അവസാനിപ്പിച്ചതോടെയാണ് ടോൾ വെട്ടിപ്പ് വർധിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല, എന്താണിത്ര തിടുക്കം?’; അയോധ്യ സംഭാവനക്കൊള്ളയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Published

on

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീല്‍ നാഗു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല, എന്താണിത്ര തിടുക്കം – സുപ്രീംകോടതി ചോദിച്ചു.

അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം. സിബിഐ നേതൃത്വത്തിലുള്ള മള്‍ട്ടി-ഡിസിപ്ലിനറി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും മറ്റ് നിയമവിരുദ്ധ കാര്യങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

അതിനിടെ, സംഭാവന കൊള്ളയില്‍ ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനും ചമ്പത് റായിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചമ്പത് റായുടെ വിശദമായ മൊഴിയെടുത്തത്. ട്രസ്റ്റ് അംഗമായിരുന്ന അനില്‍ മിശ്ര ട്രസ്റ്റുമായി ബന്ധമുള്ള ഗോപാല്‍ റാവു എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ബാങ്ക് ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അറസ്റ്റിലായ എട്ട് പ്രതികളുടെ വീടുകള്‍ അടക്കം പത്തിടങ്ങളില്‍ പ്രത്യേക പൊലീസ് റെയ്ഡ് നടത്തി. കരാര്‍ രേഖകള്‍ പാസ്ബുക്കുകള്‍ ആഭരണം വാങ്ങിയ ബില്ലുകള്‍ എന്നിവ കണ്ടെത്തിയതായാണ് വിവരം.

Continue Reading

GULF

വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തണം: ദുബൈ പൊലീസ്

താപനില ഏറ്റവും ഉയരുകയും നിരവധി പേര്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹന സുരക്ഷയും ഗതാഗതയോഗ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ഗതാഗത സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പൊലീസ് ഊന്നിപ്പറഞ്ഞു.

Published

on

ദുബൈ: വാഹനമെടുക്കുന്നതിനുമുമ്പ് വാഹനങ്ങള്‍ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തുകയും ടയറുകള്‍ പതിവായി പരിശോധിക്കണമെന്നും ദുബൈ പോലീസ് റോഡ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
താപനില ഏറ്റവും ഉയരുകയും നിരവധി പേര്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹന സുരക്ഷയും ഗതാഗതയോഗ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ഗതാഗത സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പൊലീസ് ഊന്നിപ്പറഞ്ഞു.

വാഹനങ്ങളില്‍ എല്ലാ സുരക്ഷാ നടപടികളും ഉണ്ടെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തുകയും, പതിവായി പരിശോധനകള്‍ നടത്തുകയും, വാഹനമോടിക്കുമ്പോള്‍ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യണമെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ അഭ്യര്‍ത്ഥിച്ചു.
റോഡ് ഉപയോക്താക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി കാലഹരണപ്പെട്ട ടയറുകളുള്ള വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ ദുബൈ പോലീസ് 3,589 വാഹന പാര്‍ട്സ് സുരക്ഷാ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു. സുരക്ഷാ ആവശ്യകതകള്‍ പാലിക്കാതെ വാഹനം ഓടിച്ചതിന് 1,737 ലംഘനങ്ങളും, റോഡിന് അനുയോജ്യമല്ലാത്ത വാഹനം ഓടിച്ചതിന് 1,026 ലംഘനങ്ങളും, കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് 826 ലംഘനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, കോട്ടയം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 30- ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ജൂണ്‍ 31- ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

Continue Reading

Trending