kerala
സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, കോട്ടയം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 29- തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 30- ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ജൂണ്‍ 31- ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
kerala
പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍
പാസ്പോര്‍ട്ടും ആധാറും പൗരത്വത്തിന്റെ തെളിവുകളായി അംഗികരിക്കണം’; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂര്‍
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്പോര്‍ട്ട് സേവാ ദിവസത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തര്‍ക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 1967-ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം അപൂര്‍വ്വ സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്ക്കും പാസ്പോര്‍ട്ട് നല്‍കാം എന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാരുടെ കാര്യത്തില്‍ ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധവും നിയമപരമായ വൈരുദ്ധ്യവുമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂര്‍ ഓര്‍മ്മിപ്പിച്ചു. ലോകനിലവാരമുള്ള ബയോമെട്രിക് രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യന്‍ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
kerala
നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു.
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
film
സാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന് ജിസ് ജോയ്ക്കും തിരിച്ചടി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന് ജിസ് ജോയ്ക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി റദ്ദാക്കി. ഒത്തുതീര്‍പ്പിന് ഇല്ലെന്ന് പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യം ഹൈക്കോടതി തള്ളിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടി എന്നാണ് കേസ്.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ചായിരുന്നു കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയ്ക്ക് പുറമേ മൂന്നിലൊന്ന് ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നില്‍ പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ആദിക്കും ജിസ് ജോയിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്നായിരുന്നു ജിസ് ജോയ് പറഞ്ഞത്. കേസിനെ നിയമപരമായി നേരിടുമെന്നും ജിസ് ജോയ് പറഞ്ഞിരുന്നു.
-
film2 days agoസാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന് ജിസ് ജോയ്ക്കും തിരിച്ചടി
-
india1 day agoനീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്കി
-
kerala1 day agoനാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം
-
kerala1 day agoപാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍
-
News10 hours agoകുട്ടികളിലെ സ്കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
-
Video Stories3 hours agoസൗദിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 14 മരണം
-
GULF2 hours agoസൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു
-
News13 mins ago‘ഇതൊരു ദുരന്ത ലോകകപ്പ്, ഫിഫയുടേത് വലിയ അനീതി’; വിമര്‍ശനവുമായി മെഹ്ദി തരേമി

