Connect with us

news

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു; മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്. 

Published

on

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു. കെസിഎ ഭാരവാഹികള്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

കഴിഞ്ഞ കെസിഎല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീര്‍ത്തി വരുത്തുന്ന രീതിയില്‍ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേര്‍പ്പെടുത്തിയത്. സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെസിഎ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നില്‍ ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ ശ്രീശാന്ത് തയ്യാറായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

Published

on

By

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആശങ്കാജനകമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതില്‍ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തണം.- യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്‍ മാറ്റം വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സമുദായ ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രതിസന്ധികളില്‍നിന്ന് മുക്തി നേടാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന്‍ മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്‌മാന്‍, പി.എന്‍ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, നദീര്‍ മൗലവി കൊല്ലം, ഡോ. ഫസല്‍ ഗഫൂര്‍, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.

Advertisement

 

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഗ്രാമിന് 10 കൂടി

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,840 രൂപയായി. പവന്‍ വില 80 രൂപ കയറി 1,18,720 രൂപയിലെത്തി. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.

ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 2026 ജനുവരി 29-നായിരുന്നു. അന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. കൂടാതെ, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കൂടി വിപണിയെ ബാധിച്ചുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

Continue Reading

india

‘ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല’: NCERTക്കെതിരെ കേസെടുത്ത് സുപ്രീംകോടതി

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: എട്ടാം ക്ലാസ്സിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിച്ചതില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വസ്തുതകള്‍ ഇല്ലാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജുഡീഷ്യറിക്കെതിരെ സമൂഹ മാധ്യമത്തിലും മറ്റും നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്നും കോടതി ചോദിച്ചു.

പാഠപുസ്തകങ്ങളെ ആധികാരികമായി കാണുന്ന കുട്ടികളില്‍, കോടതികള്‍ അഴിമതി നിറഞ്ഞതാണെന്ന ധാരണ വളര്‍ത്തുമെന്നും ഇത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങിയ മറ്റ് മേഖലകളിലെ അഴിമതി പരാമര്‍ശിക്കാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു.

Advertisement

എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ‘നമ്മുടെ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഴിമതിക്ക് പുറമെ, കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.

Continue Reading

Trending