india
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്കാരം
ന്യൂഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മലയാളി അത് ലറ്റ് മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്കാരം. ബാഡ്മിന്റണ്‍ താരമാണ് ട്രീസ. കണ്ണൂര്‍ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അജ്മല്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്.
അത് ലറ്റുകളായ തേജസ്വിന് ശങ്കര്‍, പ്രിയങ്ക ഗോസ്വാമി, ബ്ഡാമിന്റണ്‍ താരം പുല്ലേ ഗായത്രി ഗോപിചന്ദ്, ബോക്സിങ് താരം നരേന്ദര്‍, ചെസ് താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ് എന്നിവര്‍ അര്‍ജുന പുരസ്കാരം ലഭിച്ചവരില്‍ പെടുന്നു.
ഡഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത്, ഹോക്കി താരം ലാല്‍റെംസിയാമി, രാജ് കുമാര്‍ പാല്, കബഡി താരങ്ങളായ സുര്‍ജിത്, പൂജ, പാരാ-ഷൂട്ടിങ് താരം രുദ്രാഷ് ഖണ്ഡേല്വാല്, പാരാ അത് ലറ്റ് ഏക്താ ഭ്യാന്‍, റോവിങ് താരം അരവിന്ദ് സിങ്, ഷൂട്ടിങ് താരം അഖില്‍ ഷോറന് എന്നിവര്‍ക്കാണ് അര്‍ജുന പുരസ്കാരം ലഭിച്ചത്.
ഫുട്ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്കാരത്തിന് അര്‍ഹനായി. അഞ്ച് പരിശീലകര്‍ ദ്രോണാചാര്യ പുരസ്കാരത്തിനും അര്‍ഹരായി. അത്ലറ്റിക് പരിശീലകന് പാര്‍വീര്‍ സിങ്. ബോക്സിങ് കോച്ച് ഛോട്ടെ ലാല്‍ യാദവ്, ഷൂട്ടിങ് കോച്ച് നേഹ നന്ദകുമാര്‍ ചവാന് എന്നിവര്‍ക്കും, സമഗ്ര സംഭാവന വിഭാഗത്തില്‍ ബോക്സിങ് കോച്ച് ധര്‍മ്മേന്ദ്ര സിങ് യാദവ്, ഗുസ്തി പരിശീലകന് വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്കാരം ലഭിക്കുക.
india
സര്‍ക്കാര്‍ സ്കൂളുകളുടെ തകര്‍ച്ച മറച്ചുവെക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന് ഭരണകൂടം, ശക്തമായ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി
രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ദയനീയ അവസ്ഥ മറച്ചുവെക്കാനും പൊതുജന പരിശോധന തടയാനുമായി വിവാദ ഉത്തരവിറക്കിയതിനെതിരെ വന്‍ പ്രതിഷേധം. കോക്ക്റോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച ‘സ്കൂള്‍ ഠീക് കരോ’ (സ്കൂളുകള്‍ നന്നാക്കൂ) പ്രചാരണത്തിന് തൊട്ടുപിന്നാലെയാണ് സ്കൂളുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചും ചിത്രീകരണങ്ങളും അഭിമുഖങ്ങളും വിലക്കിയും ബി.ജെ.പി ഭരണകൂടം ഉത്തരവിറക്കിയത്.
സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടര്‍ ലളിത് കുമാര്‍ ഓഗസ്റ്റ് 16-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പ്രിന്‍സിപ്പലിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ആര്‍ക്കും സ്കൂളില്‍ പ്രവേശിക്കാനാകില്ല. അനുമതി ലഭിച്ചവര്‍ക്ക് പോലും ക്ലാസ് റൂമുകള്‍, ടോയ്ലറ്റുകള്, ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിയുണ്ട്.
സര്‍ക്കാറിന്റെ നടപടി ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും ‘തുഗ്ലക് പരിഷ്കാരവും’ ആണെന്ന് ഭീം ആര്‍മി തലവനും എം.പിയുമായ ചന്ദ്രശേഖര്‍ ആസാദ് കുറ്റപ്പെടുത്തി. കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും വാദിക്കുന്ന സര്‍ക്കാര്‍, തകര്‍ന്നു വീഴാറായ സ്കൂള്‍ കെട്ടിടങ്ങളെക്കുറിച്ചും വാതിലുകളില്ലാത്ത ടോയ്ലറ്റുകളെക്കുറിച്ചും എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
വിദ്യാലയങ്ങളുടെ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവരുമെന്ന് ഇഖജ കോ-കണ്‍വീനര്‍ അശുതോഷ് റങ്ക വ്യക്തമാക്കി. ‘ബി.ജെ.പി സര്‍ക്കാറിന് വേണമെങ്കില്‍ മുന്‍കൂട്ടി എഫ്.ഐ.ആര് ഇടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ രാജസ്ഥാനിലെ സ്കൂളുകള്‍ നന്നാക്കുന്നത് വരെ ഞങ്ങളുടെ പരിശോധന തുടരും,’ എന്ന് അദ്ദേഹം വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെ വെല്ലുവിളിച്ചു.
ജയ്പൂര്‍, അജ്മീര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നിരവധി ജില്ലകളില്‍ നിന്നാണ് തകര്‍ന്ന സ്കൂളുകളെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് പകരം അഴിമതിയും വീഴ്ചകളും പുറത്തറിയാതിരിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെ ജനരോഷം ശക്തമാകുകയാണ്.
india
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഗുരുതര പിഴവ്; മൂന്ന് നീറ്റ് പരീക്ഷകള്‍ വീണ്ടും നടത്തും
india
മുസ്ലിംലീഗിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി അംഗത്തിന്റെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യണം: ഉപരാഷ്ട്രപതിക്ക് പരാതി നല്കി ഹാരിസ് ബീരാന്
ന്യൂഡൽഹി: ‘കേരളം’ പേരുമാറ്റൽ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ മുസ്ലിം ലീഗിനെതിരെ വിദ്വേഷപരവും സത്യത്തിന് നിരക്കാത്തതുമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി അംഗം ഡോ. സുധാൻഷു ത്രിവേദിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി രാധാകൃഷ്ണന് അഡ്വ. ഹാരിസ് ബീരാൻ എം.പി പരാതി നൽകി.
2026 ഓഗസ്റ്റ് 12-ന് രാജ്യസഭയിൽ ഉച്ചക്ക് ശേഷം നടന്ന ചർച്ചയ്ക്കിടെ സുധാൻഷു ത്രിവേദി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചരിത്രവിരുദ്ധവും വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി. ‘കേരള’ എന്ന പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിനെ സഭ ഐക്യകണ്ഠേനയാണ് സ്വാഗതം ചെയ്തത്. എന്നാൽ ഈ ചർച്ചയിൽ ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും മുസ്ലിം ലീഗിനെ അധിക്ഷേപിക്കാനാണ് ബി.ജെ.പി അംഗം ശ്രമിച്ചത്.
രാജ്യസഭാ നടപടിച്ചട്ടങ്ങളിലെ ഗ്രൂപ്പ് 110, 124, 240 എന്നിവ പ്രകാരം സഭയിൽ നടക്കുന്ന ചർച്ചയുമായി നേരിട്ട് ബന്ധമുള്ള വിഷയങ്ങളിൽ മാത്രമേ അംഗങ്ങൾ സംസാരിക്കാൻ പാടുള്ളൂ. എന്നാൽ പേരുമാറ്റുന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെ, ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയും മതേതരത്വത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങളാണ് സുധാൻഷു ത്രിവേദി നടത്തിയത്. ചട്ടങ്ങൾക്ക് വിരുദ്ധവും അനാവശ്യവുമായ ഇത്തരം പ്രസ്താവനകൾ സഭാ രേഖകളിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും, അതിനാൽ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഹാരിസ് ബീരാൻ എം.പി രാജ്യസഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു.
-
GULF3 days agoഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു
-
fashion3 days agoആര്‍കെ ബൈ റിതുകുമാര്‍ ഡിസൈന്‍; ഫെസ്റ്റീവ് കളക്ഷനുമായി ട്രെന്‍ഡ്സ്
-
kerala3 days agoമുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവം: സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല, നടന്നത് സാങ്കേതിക തകരാറെന്ന് മെറ്റ
-
india2 days agoനാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഗുരുതര പിഴവ്; മൂന്ന് നീറ്റ് പരീക്ഷകള്‍ വീണ്ടും നടത്തും
-
News1 day agoറീഗല്‍ ജ്വല്ലേഴ്സിന്റെ ഫഌഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളിയില്‍; മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു
-
GULF22 hours agoഎതിര്‍ദിശയിലേക്ക് കാറോടിച്ചു; 6 മാസം തടവും 100,000 ദിര്‍ഹം പിഴയും
-
india20 hours agoസര്‍ക്കാര്‍ സ്കൂളുകളുടെ തകര്‍ച്ച മറച്ചുവെക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന് ഭരണകൂടം, ശക്തമായ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി
-
More19 hours agoഒമാനെ ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി: യു.എസ്-ഇസ്രായേല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്ക പുകയുന്നു

