kerala
വിദ്വേഷ പ്രചാരങ്ങള്‍ അഴിയെണ്ണേണ്ടി വരും, കേരളം ഭരിക്കുന്നത് യുഡിഎഫാണ്: പിഎംഎ സലാം
ഐക്യ ജനാധിപത്യ മുന്നണി സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും സമൂഹത്തിൽ വർഗീയത പറഞ്ഞും വിദ്വേഷം പരത്തിയും വെല്ലുവിളികൾ ഉയർത്തിയും നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവരും അഴിയെണ്ണേണ്ടി വരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.
ഉദ്യോഗക്കസേരയിൽ ഇരുന്ന് പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സർക്കാരിന് മേൽ കരിവാരി തേക്കാൻ ആസൂത്രണം ചെയ്യുന്നവരോട് ഒരു കാര്യം വ്യക്തമായി പറയുകയാണ്: ഐക്യ ജനാധിപത്യ മുന്നണിയുടെ പാരമ്പര്യത്തെയും അഭിമാനത്തെയും തകർക്കാൻ ശ്രമിച്ചാൽ 24 മണിക്കൂറിനപ്പുറം ആ കസേരയിൽ ഇരിക്കാൻ കഴിയില്ല. സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ ജയിലിലടച്ചു.
സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒളിച്ചുകടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് മൂക്കുകയറിട്ടു. നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയ ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു. കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാൻ ശ്രമിച്ച അണ്ടർ സെക്രട്ടറിയോട് വീട്ടിലിരിക്കാനും പറഞ്ഞിട്ടുണ്ട്.- പി.എം.എ സലാം വ്യക്തമാക്കി.
EDUCATION
പ്ലസ് വൺ അന്തർജില്ലാ ട്രാൻസ്ഫർ ലിസ്റ്റ് 10ന്; പ്രവേശനം 11 വരെ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിൽ ജില്ല / ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം നൽകിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി 20,199 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 19,896 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ വിദ്യാർഥിക്ക് പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
ക്യാൻഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.
വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ ഓഗസ്റ്റ് 10 രാവിലെ 11 മണി മുതൽ ഓഗസ്റ്റ് 11 ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.
നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും.
kerala
കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.
kerala
പാണക്കാട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് അനധികൃതമായി പാറ പൊട്ടിക്കല്‍, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അവിടുത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ വിഷയത്തില്‍ കര്‍ശന തീരുമാനങ്ങള്‍ എടുത്തു.
ഇനി അവിടെ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മണ്ണെടുപ്പിന് നഗരസഭ കൊടുത്ത അനുമതിയുടെ മറവില്‍ ആരും അറിയാതെയാണ് സ്ഥലം ഉടമ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ തന്റെ വകുപ്പായ ജിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പരസ്യമായി ശകാരിച്ചാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടി സ്വീകരിക്കണമായിരുന്നു. അവര്‍ പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
‘സംഭവസ്ഥലത്ത് പാറ പൊട്ടിക്കുന്നത് നാട്ടുക്കാര് പറഞ്ഞ് അറിഞ്ഞതല്ല. ഒരിക്കല്‍ സ്ഫോടന ശബ്ദം ഞാന്‍ നേരിട്ട് കേട്ടിരുന്നു. അപ്പോള്‍ തന്നെ എന്റെ ഡ്യൂട്ടിയിലൂണ്ടായ പൊലീസുകാരെ വിട്ട് അന്വേഷിപ്പിച്ചിരുന്നു. പ്രദേശത്ത് പാറപ്പൊട്ടിക്കരുതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ അവര്‍ നിര്‍ത്താതെ പിന്നെയും പൊട്ടിച്ചിട്ടുണ്ട്. ആദ്യം പൊട്ടിച്ചതിന്റെ പ്രതിഫലനം ആകും തൊട്ടടുത്ത് മണ്ണിടിച്ചിലിന്റെ കാരണം. അയല്‍വാസികള്‍ എല്ലാം പറയുന്നത് കൃത്യമാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ഉടനീളം അനധികൃതവും നിയമവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും നിര്ത്തിവെയ്പ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അനധികൃത ക്വാറി പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ലെന്നും യാതൊരുവിധത്തിലുള്ള തെറ്റായ പ്രവണതകളും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇത്തരം ദുരന്തങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ പരിശോധനകളും നടപടികളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

