local
ഐ എസ് എം പ്രവർത്തക സംഗമം
തുറക്കൽ ശാഖ
ഐ എസ് എം പ്രവർത്തക സംഗമം കെ. എൻ എം പ്രസിഡൻ്റ് ഡോ. പി കെ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി: തുറക്കൽ ശാഖ ഐ.എസ് എം . പ്രവർത്തക സംഗമം കെ.എൻ. എം പ്രസിഡൻ്റ് ഡോ. പി കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
യുവത്വം നന്മയുടെ പാതയിൽ എന്ന പേരിൽ നടത്തിയ സംഗമത്തിൽ ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ അബ്‌ദുറഹീം അരൂർ മുഖ്യാതിഥിയായിരുന്നു. പി . അബ്ദുൽ ജലിൽ അധ്യക്ഷത വഹിച്ചു. ഡോ മുഅ്തസിം ബില്ല ഉദ്ബോധനം നടത്തി.
ഐ എസ് എം കൊണ്ടോട്ടി മേഖലാ ജന:സെക്രട്ടറി എം .കെ ഷാജുദീൻ മദനി,
കെ. എൻ എം ശാഖാ സെക്രട്ടറി വി ഹം സ മൗലവി എന്നിവർ സംഘടനാ കാര്യങ്ങൾ വിശദികരിച്ചു. ഇ.എം നജീബ് , പി.പി.എ ഖയ്യൂം, പി. പി. ഫായിസ് , ഇ .ടി ഷമീർ, പി.കെ.അദീബ്
അസ്ലം,എം നൗഫൽ, റാഷിദ് പി പ്രസംഗിച്ചു
local
താനാളൂരിന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് വികസന നായകൻ അസ്‌കർ മാഷ് യാത്രയായി
താനാളൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനകീയ നായകന്‍ വി.പി.ഒ. അസ്‌കര്‍ മാസ്റ്റര്‍ ഇനി ഓര്‍മ്മ. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. താനാളൂരിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കിയ നേതാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങളില്‍ കൂടെ നില്‍ക്കാനും നാടിന്റെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നിന്ന് നയിക്കാനും അസ്‌കര്‍ മാസ്റ്റര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. നാടിന്റെ വികസനത്തിനായി ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശങ്ങളില്‍ പറയുന്നു.
കബറടക്കം:
നാളെ 04/07/2026 (ശനിയാഴ്ച) രാവിലെ 11:30-ന് നടക്കാവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
local
കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍
തിരുവനന്തപുരം:കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍ . വരുംവർഷങ്ങൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെയെന്നും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടികാഴ്ച്ചയില്‍ ജെ.കെ.മേനോന്‍ ആശംസിച്ചു.
അധികാരത്തിലെത്തുന്നതിനു മുന്‍പെ തന്നെ കേരളത്തിന്‍റെ വികസനത്തിനാവശ്യമായ വിഷയങ്ങളില്‍ കൃത്യമായ കാഴ്ച്ചപാടുണ്ടായ നേതാവ് കൂടിയാണ് വി.ഡി. സതീശന്‍. ജെന്‍സി വിഭാഗത്തെ കൃത്യമായ അഡ്രസ്സ് ചെയ്ത കേരളത്തിലെ ആദ്യത്തെ നേതാവ് കൂടിയാണ് വി.ഡി.സതീശനെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കേരളത്തിന് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ അവസരമൊരുക്കാനും, ലോകത്തെ വിദ്യാഭ്യാസ നിലവാരത്തിനൊപ്പം നാടിനെ വളര്‍ത്തുമെന്നും കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ്. ഇത്തരം കാര്യങ്ങളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ പിന്തുണക്കുകയും, അഭിനന്ദിക്കുകയും ചെയുകയാണ്.
കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക്, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്, സ്ത്രീ സുരക്ഷയ്ക്ക് എല്ലാം കൃത്യമായ പഠനവും പ്ലാനും സ്വീകരിച്ച് മുന്നോട്ടുപോകുന്ന പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ജെ.കെ.മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിന്‍റെ വിസ്മയകരമായ വികസന പദ്ധതികള്‍ വിഭാവനം ചെയുന്ന സര്‍ക്കാരിന് തന്‍റെ മുഴുവന്‍ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ജെ.കെ.മേനോന്‍ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരേഗ്യം, വ്യവസായം തുടങ്ങി ധനപരമായ എല്ലാ വികസനത്തിലും ദീര്‍ഘവീക്ഷണത്തോടെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ കാഴ്ച്ചപാടുകള്‍ കേരളത്തിന് പുതുയുഗ പിറവി സമ്മാനിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഇത്തരം കാഴ്ച്ചപാടുകളാണ് കേരളത്തിനാവശ്യമെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.
ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി ശ്രീ കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എന്നിവരുമായും ജെ.കെ.മേനോന്‍ കൂടികാഴ്ച്ച നടത്തി.
local
കേരള റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍
കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ കേരള റൈറ്റേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോഴിക്കോട്: കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ കേരള റൈറ്റേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ മുസ്തഫ കണ്ണൂര്‍ (പ്രസിഡന്റ്, ഷെരീഫ് സാഗര്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി), ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മഹ്‌മുദ് മാട്ടൂല്‍ (കണ്ണൂര്‍), ഫാ.സി.ഇ സുനില്‍ (തിരുവനന്തപുരം), കെ.വി മനോജ് (വയനാട്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഡോ. ഷമീന (മലപ്പുറം), കെ.എം ഷാഫി (മലപ്പുറം), ഹര്‍ഷിദ് നൂറാംതോട് (കോഴിക്കോട്) എന്നിവര്‍ സെക്രട്ടറിമാരുമാണ്.
മതേതര മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സാഹിത്യ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അംഗങ്ങളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുക. പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങി വിശാലമായ ലക്ഷ്യങ്ങളോടെ ഏഴ് വര്‍ഷം മുമ്പാണ് റൈറ്റേഴ്സ് ഫോറം പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും കോഴിക്കോട് ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.
-
Film3 days agoതിയേറ്റർ ഇളക്കി മറിക്കാൻ മുത്തുവേൽ പാണ്ഡ്യൻ വീണ്ടുമെത്തുന്നു; ജയിലർ 2 റിലീസ് ഡേറ്റ് പുറത്ത്
-
News2 days agoഗാസയില്‍ വംശഹത്യ തുടങ്ങിയിട്ട് ഇന്നേക്ക് 1000 നാളുകള്‍ തികയുന്നു; അന്താരാഷ്ട്ര സമൂഹം ഇനിയെങ്കിലും ശബ്ദമുയര്‍ത്തൂ; അബ്ദുള്ള എം. അബു ഷവേശ്
-
local2 days agoതാനാളൂരിന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് വികസന നായകൻ അസ്‌കർ മാഷ് യാത്രയായി
-
kerala14 hours agoയൂണിയന് തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ.മെഡി.കോളജ് യൂണിയന് വീണ്ടും എം.എസ്.എഫിന്, ദന്തല്‍ കോളജും പിടിച്ചടക്കി യു.ഡി.എസ്.എഫ്

