More
ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്; അര്‍ജന്റീന സ്‌പെയിനെ നേരിടും
ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് അർജന്റീന -സ്പെയിൻ മത്സരം. കനകകിരീടം വാനിലേക്ക് ഉയരാൻ, ഭൂമിയിലെ പുതിയ ചക്രവർത്തി ആരെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഒരു വശത്ത് ടാക്ടിക്കൽ ഫുട്ബോളിന്റെ അതിരുകൾ മായ്ച്ചുകളഞ്ഞ സ്പാനിഷ് പടയോട്ടം. 2010-ൽ ആഫ്രിക്കൻ മണ്ണിൽ കുറിച്ച ആ സുവർണ്ണ ചരിത്രം ആവർത്തിക്കാൻ അവരെത്തുന്നു.
തങ്ങളുടെ സാമ്രാജ്യം തിരിച്ചുപിടിക്കാൻ, സിംഹാസനത്തിന്റെ യഥാർത്ഥ പിൻഗാമികളാകാൻ ലാ റോജകൾ. കൊടുങ്കാറ്റിനെ പോലെയാണ് അവർ ആഞ്ഞടിക്കുന്നത്. പച്ചപ്പുല്ലിൽ വരച്ചിടുന്ന പാസുകളുടെ മായാവലയത്തിൽ വട്ടംകറങ്ങി, പല വമ്പന്മാരും ഇതിനോടകം കടപുഴകി വീണതാണ്.
പോരാട്ടവീര്യത്തിന്റെ അവസാന തുള്ളി ചോര വരെ മൈതാനത്ത് ഒഴുക്കാൻ പ്രതിജ്ഞയെടുത്ത്. സാക്ഷാൽ ലയണൽ മെസ്സിയുടെ നീലപ്പട മറുവശത്ത്.
വിധിപുസ്തകത്തിലെ അവസാന അധ്യായം എഴുതിച്ചേർക്കാൻ ഉറപ്പിച്ച തമ്പുരാനെപ്പോലെയാണ് അയാൾ നിൽക്കുന്നത്. പിന്നിൽ
നെഞ്ചുറപ്പിന്റെയും വികാരങ്ങളുടെയും ചോര ചിന്തുന്ന പോരാട്ടവീര്യവുമായി പിന്മുറക്കാർ ഏറെയുണ്ട്.സ്വന്തം നെഞ്ചോട് ചേർത്തുവെച്ച വിശ്വകിരീടം കാക്കാൻ, വിപ്ലവനായകൻ ലയണൽ മെസ്സിയുടെ തണലിൽ അവർ അണിനിരക്കുമ്പോൾ എന്ത് വിലകൊടുത്തും അത് തിരിച്ചുപിടിക്കാൻ യമാലും സംഘവും സജ്ജമാണ്.
india
ബ്രസീൽ ടീമിനെ തകർത്ത് ഇന്ത്യൻ ക്ലബ്ബിന് തുടർച്ചയായ രണ്ടാം ഗോഥിയ കപ്പ് കിരീടം
ഗോഥെൻബർഗ്: ഇന്ത്യൻ യുവ ഫുട്ബോളിന്റെ കരുത്ത് ലോകവേദിയിൽ ഒരിക്കൽ കൂടി തെളിയിച്ച് മിനർവ അക്കാദമിയുടെ അണ്ടർ-12 ടീം. ആവേശം അന്ത്യനിമിഷം വരെ നീണ്ടുനിന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ആർ.എസ് സ്പോർട്സ് യെല്ലോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി മിനർവ അക്കാദമി പ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup) കിരീടം നിലനിർത്തി. ഹെൽസിങ്കി കപ്പ് കിരീടം സ്വന്തമാക്കി ഒരാഴ്ച തികയുന്നതിന് മുൻപാണ് ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഈ അക്കാദമി യൂറോപ്യൻ മണ്ണിൽ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ചത്.
കഴിഞ്ഞ വർഷത്തെ കിരീട നഷ്ടത്തിന്റെ കണക്കുതീർക്കലായിരുന്നു ഹെൽസിങ്കി കപ്പിലെ വിജയമെങ്കിൽ, തങ്ങൾ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ചവരിലൊരാളെന്ന് തെളിയിക്കാനായിരുന്നു ഗോഥിയ കപ്പിൽ മിനർവ കുട്ടികൾ ബൂട്ട് കെട്ടിയത്. ലോകത്തെ പ്രമുഖ യുവ അക്കാദമികൾ മാറ്റുരച്ച ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് മിനർവ കാഴ്ചവെച്ചത്.
മത്സരത്തിൽ കിപ്‌ഗെൻ താങ്‌സാങ്‌ലെനിലൂടെ മിനർവയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ബ്രസീലിയൻ ടീം ഒരു ഗോൾ മടക്കി കളി സമനിലയിലാക്കി. തുടർന്ന് ലഭിച്ച ഒരു ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് മേഖംഖ്രാവ് നോങ്‌ഗ്രെം മിനർവയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ പിറന്ന ഈ നിർണ്ണായക ഗോളിന്റെ ബലത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ഇന്ത്യൻ ക്ലബ്ബ് തുടർച്ചയായ രണ്ടാം തവണയും ഗോഥിയ കപ്പിൽ മുത്തമിട്ടു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി യൂറോപ്പിലെ വമ്പൻ ടൂർണമെന്റുകളിൽ കളം നിറഞ്ഞു കളിക്കുന്ന മിനർവ അക്കാദമി, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സുരക്ഷിതമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. യൂറോപ്പിന് പുറത്തുള്ള ഏറ്റവും മികച്ചതും ആദരിക്കപ്പെടുന്നതുമായ യൂത്ത് അക്കാദമികളിലൊന്നായി മിനർവ അക്കാദമി ഇതിനോടകം മാറിക്കഴിഞ്ഞു.
local
മലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു
മലേഷ്യൻ കെഎംസിസി{ കേരള മുസ്ലിം കൾച്ചറൽ സെന്റർ } 2026…2027 ലേക്കുള്ള പുതിയ കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി
സംഘടനയുടെ വളർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും പുതിയ ഊർജ്ജം പകരുന്ന ഈ തെരഞ്ഞെടുപ്പ് ഇസ്മായിൽ അരുണേ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായും സോഷ്യൽ മീഡിയയിലെ മുസ്ലിംലീഗിന്റെ പ്രധാനപ്പെട്ട ശബ്ദവും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിവരുന്ന ഇസ്മായിൽ അരൂരിനെ ഇതൊരു പൊൻതൂവൽ കൂടിയായി.
More
ഫലസ്തീന്‍-റോഹിങ്ക്യന്‍ പോരാട്ടങ്ങള്‍ ഒരുപോലെ കാണണമെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക്
ഗസ്സ: ഫലസ്തീന്റെയും റോഹിങ്ക്യകളുടെയും പോരാട്ടങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യവുമായി ബന്ധിപ്പിക്കപ്പെടേണ്ടതാണെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക്. ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുറപ്പെട്ട ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത വിയറ്റ്‌നാം യുവതിയാണ് ബാവോ നോക്. ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് 28 കാരിയായ ഇവരുടെ യാത്ര ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗസ്സക്കായി പുറപ്പെട്ട ഫ്‌ളോട്ടില്ലയില്‍ റോഹിങ്ക്യ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്‍ഡോനേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പട്ടിണിയും ദുരിതവും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുമെന്ന് ബാവോ പറയുന്നു. വിമോചനത്തിനായുള്ള ഇവരുടെ പോരാട്ടങ്ങളെ ഒന്നിപ്പിക്കണം. ഇവരുടെ യാത്ര വിയറ്റ്‌നാമില്‍ ഫലസ്തീന്‍ വിഷയത്തെക്കുറിച്ചുള്ള അപൂര്‍വമായ പൊതുചര്‍ച്ചയ്ക്ക് വഴിതെളിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നിന്നുള്ള ബാവോ നോക്, ഗസ്സയിലേക്ക് ഉപരോധം മറികടന്ന് സഹായസാധനങ്ങള്‍ എത്തിക്കാനുള്ള ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത ഏക വിയറ്റ്‌നാം പൗരയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ തീരുമാനമറിയിച്ചിരുന്നു. ഇതോടെ നിരവധി യുവ വിയറ്റ്‌നാമികള്‍ അവരുടെ യാത്ര പിന്തുടരാന്‍ തുടങ്ങി. ഫലസ്തീനോട് തനിക്ക് വലിയ ഐക്യദാര്‍ഢ്യമുണ്ടെന്ന് ബാവോ നോക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ യുദ്ധങ്ങളും അതിക്രമങ്ങളും അനുഭവിച്ച ഒരു വിയറ്റ്‌നാം സ്വദേശിനിയായതിനാല്‍, ഫലസ്തീന്‍ ജനങ്ങളുടെ ദുരിതത്തോട് വലിയ സഹാനുഭൂതിയുണ്ട്. ഈ പ്രസ്താവന വിയറ്റ്‌നാമില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി യുവാക്കളുടെ പിന്തുണ നേടുകയും ചെയ്തു.
2026 മെയ് 18ന്, ഫ്‌ലോട്ടില്ല സൈപ്രസിന് പടിഞ്ഞാറ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ സേന കപ്പല്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തുടര്‍ന്ന് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ബാവോ നോക് താന്‍ ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും, തന്റെ മോചനത്തിനായി വിയറ്റ്‌നാം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ബാവോ നോകിന്റെ മോചനത്തിനായി ആയിരക്കണക്കിന് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. 2,000ത്തിലധികം അപേക്ഷകള്‍ ഇസ്രായേലിലെ വിയറ്റ്‌നാം എംബസിയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ചില സര്‍ക്കാര്‍ അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ബാവോ നോകിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും, അവരുടെ ദേശീയതയെ പോലും ചോദ്യം ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇസ്രായേലിലെ വിയറ്റ്‌നാം എംബസി പ്രസ്താവന പുറത്തിറക്കി. ബാവോ നോകിന്റെയും മറ്റ് ഫ്‌ലോട്ടില്ല അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും മോചനം സാധ്യമാക്കാനും ശ്രമിച്ചുവരികയാണെന്ന് എംബസി അറിയിച്ചു. സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ (NTU) ബിരുദാനന്തര പഠനം നടത്തുന്നതിനിടെയാണ് 2023 ഒക്ടോബര്‍ 7നുശേഷം ഗസ്സയിലെ സംഭവവികാസങ്ങള്‍ ബാവോ നോകിനെ ശക്തമായി സ്വാധീനിച്ചത്.
തുടര്‍ന്ന് അവര്‍ പഠനം ഉപേക്ഷിച്ച് വിയറ്റ്‌നാമിലേക്ക് മടങ്ങി. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ രൂപീകരിച്ചു. ഫലസ്തീനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗസ്സയിലെ അല്‍അഖ്‌സ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്ന് ബാവോ നോക് പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമില്ല. അധിനിവേശ ശക്തികള്‍ക്കൊന്നും അത്തരം അവകാശമില്ല. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും ബാവോ പറഞ്ഞു.
-
india3 days agoയുപിയില്‍ ദൈവത്തിന് ‘ഹെല്‍ത്ത് ചെക്കപ്പ് നടത്തി ഡോക്ടര്‍മാര്‍; പ്രതിഷ്ഠയെ സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
-
main stories3 days agoചേലക്കാട് ഉസ്താദ്: ഓര്‍മ്മകളില്‍ പെയ്യുന്ന സ്നേഹസുഗന്ധം
-
india3 days agoജീവന് വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
-
kerala3 days agoകാസർകോട് ജനറൽ ആശുപത്രിയിലെ കുട്ടിയുടെ മരണം: സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണം:കല്ലട്ര മാഹിൻ എം.എൽ.എ
-
india2 days agoഉമര്‍ ഖാലിദിന്റെ തടവ് നെല്‍സണ്‍ മണ്ടേലയുടെ ജയില്‍വാസത്തിന് സമാനം: മോചനമാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി
-
kerala2 days agoകോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ
-
More2 days agoഫലസ്തീന്‍-റോഹിങ്ക്യന്‍ പോരാട്ടങ്ങള്‍ ഒരുപോലെ കാണണമെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക്
-
india1 day agoമറുപടി നല്കാന് ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഡിറ്റേഴ്സ് ഗില്‍ഡ്

