kerala
മുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ
മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തില്‍ യുവ സഭകള്‍ സംഘടിപ്പിക്കും. സംഘടനാ ഭാരവാഹികളില്‍ നവോന്മേഷത്തിനും ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കുമാറ് ആദ്യം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലാണ് യുവ സഭകള്‍ ഡിസൈന്‍ ചെയ്യുക.നാടിന്റെ പുരോഗമന പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിനും ലഹരിയടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും യുവതയെ സര്‍ഗ്ഗാത്മക മേഖലകളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനടക്കം ആശയങ്ങള്‍ യുവ സഭയില്‍ ചര്‍ച്ചക്ക് വെക്കും.
നാടിനും വീടിനും രാജ്യത്തിനും പ്രതീക്ഷയായ യുവതയെ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഉപയോഗപ്പെടുത്തും. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പ്രദേശങ്ങളിലും നേതൃത്വം നല്കുവാന് യൂത്ത് ലീഗുകാരെ സജ്ജരാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് യുവ സഭ രൂപം നല്‍കും.
യുവ സഭയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ ജൂലൈ 16 വ്യാഴം നടക്കും. മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ട്രഷററും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെവി മുഹമ്മദലി എന്ന കുഞ്ഞാന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് സിദ്ദീഖ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി വിവി നാസര്‍ സംബന്ധിക്കും.
kerala
ഹോര്‍മുസ് പ്രതിസന്ധി; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
ഒരു പവന് 1,04,800 രൂപ
ഒരു ഗ്രാം 13,100 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 130 രൂപയുടെ കുറവാണുണ്ടായി ഒരു ഗ്രാമിന് 13,100 രൂപയായും പവന് വില 1040 രൂപ കുറഞ്ഞ് പവന് 1,04,800 രൂപയായുമാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,770 രൂപയായും പവന്‍േറത് 86,160 രൂപയായും ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും പ്രതിസന്ധി ശക്തമാവുമെന്ന ആശങ്കയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒരു ശതമാനം നഷ്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. സ്പോട്ട് ഗോള്ഡ്് നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,059.11 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.1 ശതമാനം ഇടിഞ്ഞ് 4,067.10 ഡോളറിലെത്തി.
kerala
കാലിക്കറ്റ് പി.വി.സി നിയമന യോഗ്യത: സിപിഎം ആരോപണം രാഷ്ട്രീയ പ്രേരിതം. യു.ഡി എഫ് സിൻഡിക്കേറ്റംഗങ്ങൾ
കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ നിയമനത്തിൽ യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന സിപിഎം ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കാലിക്കറ്റ് സർവകലാശാലയിലെ യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.
പ്രോ വൈസ് ചാൻസലറെ വൈസ് ചാൻസലറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് നിയമിക്കേണ്ടതാണ്. അതിനാൽ, പ്രോ വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമനത്തിനായി ഒരു വ്യക്തിയെ ശുപാർശ ചെയ്യുന്നത് വൈസ് ചാൻസലറുടെ പ്രത്യേക അധികാരപരിധിയിലും വിവേചനാധികാരത്തിലുമാണ്. സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾക്കും മറ്റ് അക്കാദമിക് നിയമനങ്ങൾക്കും നിലവിൽ പരിഗണിക്കുന്നത് യുജിസിയുടെ 2018ലെ റെഗുലേഷനുകളാണെന്നും അവർ ചൂണ്ടിക്കാട്ടി.
2018ലെ യുജിസി റെഗുലേഷൻ പ്രകാരം ഡോ. പി. റഷീദ് അഹമ്മദിന് കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ആവശ്യമായ യോഗ്യതയുണ്ട്. 2010ലെ യുജിസി ചട്ടങ്ങളിൽ പ്രൊ വൈസ് ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി സർവകലാശാല പ്രൊഫസർ ആയിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും 2018ലെ റെഗുലേഷനിൽ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഇടതുപക്ഷ സിൻഡിക്കേറ്റ് തന്നെ സർവ്വകലാശാലയിൽ നടപ്പാക്കിയതാണ് 2018 ലെ യു.ജി.സി. റെഗുലേഷൻ.
2010 യുജിസി റെഗുലേഷൻ പൂർണമായും അസാധുവാക്കിയാണ് 2018ലെ യുജിസി റെഗുലേഷൻ നിലവിൽ വന്നതെന്നും അതിനാൽ പുതിയ ചട്ടങ്ങളാണ് നിയമനത്തിന് ബാധകമൊന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല ആക്ട് പ്രകാരവും പിവിസി നിയമനം സാധുവാണ്.
2018ലെ യുജിസി റെഗുലേഷൻ അടിസ്ഥാനമാക്കി ഇടത് സർക്കാർ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊ വൈസ് ചാൻസലർ നിയമനം നടത്തിയിരുന്നു. അഫിലിയേറ്റഡ് കോളേജിലെ അധ്യാപകനായിരുന്ന ഡോ. എസ്. അയ്യൂബിനെയാണ് 2019 ൽ പിവിസിയായി നിയമിച്ചത്.
അതേസമയം, സർവകലാശാലയിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് തെറ്റായി നടത്തിയ അധ്യാപക നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും സംവരണ അട്ടിമറി പുറത്ത് കൊണ്ടുവരികയും സർവകലാശാലയിലെ സിപിഐഎമ്മിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഡോ. പി. റഷീദ് അഹമ്മദ് പ്രൊ വൈസ് ചാൻസലറായി നിയമിതനായതാണ് ഇപ്പോഴത്തെ എതിർപ്പുകൾക്ക് പിന്നിലെ രാഷ്ട്രീയ കാരണമെന്ന് യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങളായ ടി. ജെ. മാർട്ടിൻ, സി. പി. ഹംസ, ഡോ. ടി. എം. വാസുദേവൻ, ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ, മധു പി.,ലെഫ്റ്റനന്റ് ഡോ. അബ്ദുൾ ജബ്ബാർ, ഡോ. എ. കെ. ഷാഹിന മോൾ, ജെയ്സൺ ജോസഫ് എ.ടി, കബീർ മുതുപറമ്പ്, എന്നിവർ പറഞ്ഞു.
kerala
കമ്മ്യൂണിറ്റി കോട്ട വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ്സ് ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക: എംഎസ്എഫ്
മറ്റ് ജില്ലകളിൽ ഇത്തരത്തിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. എന്നാൽ മലപ്പുറം ജില്ലയിൽ മാത്രം ഇതിന് വിപരീതമായ സാഹചര്യം നിലനിൽക്കുന്നത് തികച്ചും വിവേചനപരമാണ്.
മലപ്പുറം: ജില്ലയിലെ വിവിധ കോളേജുകളിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ പട്ടികജാതി/പട്ടികവർഗ്ഗ/പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇ-ഗ്രാന്റ്സ് വഴിയുള്ള ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ ജില്ലാ എംഎസ്എഫ് കമ്മിറ്റി പട്ടികജാതി പട്ടികവർഗ്ഗ ഓഫീസർക്ക് പരാതി നൽകി.
വർഷങ്ങളായി നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വ്യാപകമായി പരാതി ഉയർന്നിട്ടും വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാൻ സർക്കാർ ശ്രമം നടത്താത്തത് പ്രതിഷേധാർഹമാണ്.
മെരിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളെപ്പോലെ തന്നെ ആനുകൂല്യങ്ങൾക്ക് അർഹതപ്പെട്ടവരാണ് കമ്മ്യൂണിറ്റി കോട്ടയിൽ അഡ്മിഷൻ നേടുന്നവരും. കേവലം ഈയൊരു സാങ്കേതിക കാരണം മുൻനിർത്തി അർഹരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ആനുകൂല്യം നിഷേധിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെപ്പോലും സാരമായി ബാധിക്കുന്നുണ്ട്.
മറ്റ് ജില്ലകളിൽ ഇത്തരത്തിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. എന്നാൽ മലപ്പുറം ജില്ലയിൽ മാത്രം ഇതിന് വിപരീതമായ സാഹചര്യം നിലനിൽക്കുന്നത് തികച്ചും വിവേചനപരമാണ്.
അതുകൊണ്ട്, ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും, ജില്ലയിലെ ക്യാമ്പസുകളിൽ പഠിക്കുന്ന അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഇ-ഗ്രാന്റ്സ് ആനുകൂല്യം ഉടനടി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉടനടി പുനസ്ഥാപിക്കുകയും കഴിഞ്ഞ കാലങ്ങളിൽ വിദ്യാർഥികളുടെ ആനുകൂല്യം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം, ജനറൽ സെക്രട്ടറി അഡ്വ. ജസീൽ പറമ്പൻ, ട്രഷറർ എൻ.കെ. നിഷാദ്, ജില്ലാ ഭാരവാഹികളായ സലാഹുദ്ദീൻ തെന്നല, ജഹ്ഫർ ചെഞ്ചേരി, പി.കെ. മുബഷിർ, അജ്മൽ മേലേതിൽ, അറഫ ഉനൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
-
india3 days agoആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 14 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ മുസ്ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും
-
kerala2 days agoഹോര്‍മുസ് പ്രതിസന്ധി; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
-
GULF1 day agoഒരു യുഗത്തിന്റെ വിസ്മയം: ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മ്മയാകുമ്പോള്‍
-
GULF22 hours agoകാറില്‍ അടിയന്തിര ലൈറ്റുകള്‍; തടവും ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു അബുദാബി കോടതി
-
GULF22 hours agoഅബുദാബിയിലെ ഡ്രൈവറില്ലാ ടാക്സികളുടെ മോഡല്‍ അവതരിപ്പിച്ചു
-
GULF22 hours agoലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്
-
News3 hours agoഇലക്ട്രിക് സ്കൂട്ടർ : കര്‍ശന നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്
-
india23 mins agoപാസ്സ്പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്

