india
പാസ്സ്പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്
ന്യഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അല്‍ഹിന്ദ് ട്രാവല്‍സിന് നല്കിയ കരാര്‍ ഡല്‍ഹി ഹൈകോടതി റദ്ദ് ചെയ്തു. നിലവിലെ സേവന ദാതാവായ ബിഎല്‍എസിന് തുടരാനാണ് ഹൈകോടതി അനുമതി നല്‍കിയിട്ടുള്ളത്. വൈകാതെ പുതിയ ടെണ്ടര്‍ വിളിക്കാന്‍ ഹൈകോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
നീണ്ട 15 വര്‍ഷക്കാലം യുഎഇയിലെ ഇന്ത്യന്‍ എംബസ്സി പാസ്സപോര്‍ട്ട്, അറ്റസ്റ്റേഷന് സേവനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ചെയ്തിരുന്ന ബിഎല്‍എസ് കമ്പനിക്ക് പകരമായാണ് കഴിഞ്ഞമാസം പുതിയ ടെണ്ടറിലൂടെ അല്‍ഹിന്ദിനെ ഇന്ത്യന്‍ എംബസ്സി തെരഞ്ഞെടുത്തത്. ഏറ്റവും ചുരുങ്ങിയ നിരക്ക് ഈടാക്കുന്ന ടെണ്ടര്‍ എന്ന നിലയിലാണ് അല്‍ഹിന്ദിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിഎല്‍എസ് ഡല്‍ഹി ഹൈകോടതിയില്‍ നല്കിയ ഹരജിയിലാണ് ഇന്ന് വിധി പ്രസ്ഥാവിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായി ഇന്ത്യന്‍ എംബസ്സി നേരിട്ട് സേവനം നല്കി വരികയായിരുന്നു. അല്‍ഹിന്ദ് തങ്ങളുടെ സേവനങ്ങള്‍ക്കായി അബുദാബിയിലും ദുബൈയിലും വിപുലമായ സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അതിനിടെയാണ് കോടതിയെ സമീപിക്കലും തുടര്‍ന്നുള്ള വിധിയും ഉണ്ടായിട്ടുള്ളത്.
india
ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 14 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ മുസ്ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും
കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മധ്യപ്രദേശില്‍ പശുക്കടത്താരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച വനിതാ ജഡ്ജിക്കെതിരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി പ്രസ്താവത്തിന് പിന്നാലെ ജഡ്ജിയുടെ മതപരമായ വ്യക്തിത്വത്തെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ആരംഭിച്ചത്.
നര്‍മ്മദാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തബസ്സും ഖാനെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള ചിലരുടെയും ഹിന്ദുത്വവാദികളുടെയും ഭീഷണിക്കും വിദ്വേഷ പ്രചാരണത്തിനും ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് 50-കാരനായ നസീര്‍ അഹമ്മദിനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഗോരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനത്തില്‍ നസീര്‍ അഹമ്മദ് കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കേസിലെ തെളിവുകള്‍ വിശദമായി പരിശോധിച്ച കോടതി, ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
വിധിക്ക് പിന്നാലെ ജഡ്ജി തബസ്സും ഖാനെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും പ്രചരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവിധ നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.
india
‘ആര്.എസ്.എസ് യോഗങ്ങള്‍ക്ക് പിന്നാലെ കൊലപാതകങ്ങള്‍’; വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്
വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ആരംഭിച്ച ആര്.എസ്.എസ് സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.’ആര്.എസ്.എസ് എന്തിനാണ് ബെളഗാവിയില്‍ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും.
മുന്‍കാലങ്ങളില്‍ ആര്.എസ്.എസ് യോഗങ്ങള്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും വധിക്കപ്പെട്ടതെന്ന വിവാദ ആരോപണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ആരംഭിച്ച ആര്.എസ്.എസ് സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.’ആര്.എസ്.എസ് എന്തിനാണ് ബെളഗാവിയില്‍ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും. മുമ്പ് ആര്.എസ്.എസ് യോഗങ്ങള്‍ നടന്നപ്പോഴെല്ലാം, സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരുമായിരുന്ന ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു സമ്മേളനം നടക്കുകയാണ്. ഇനി എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. അതിന് ശേഷമായിരിക്കും ഞങ്ങളുടെ പ്രതികരണം’- ബി.കെ. ഹരിപ്രസാദ്ഭരണഘടനയെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സംഘടനയാണ് ആര്.എസ്.എസ് എന്നും അതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സംഘടനയെന്ന നിലയില്‍ ആര്.എസ്.എസിനോടല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങള്‍ അംഗീകരിക്കാത്ത അവരുടെ ആശയങ്ങളോടാണ് തനിക്ക് എതിര്‍പ്പുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സമാഹരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന കേസ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
അതിനിടെ, ആര്.എസ്.എസിന്റെ വാര്‍ഷിക അഖില ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക് ബെളഗാവിയില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാന്ത് പ്രചാരകരും സഹപ്രാന്ത് പ്രചാരകരും പ്രമുഖ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ എന്നിവരാണ് സമ്മേളനത്തിലെ മുഖ്യാതിഥികള്‍.സംഘടനയുടെ ശതാബ്ദി വര്‍ഷ പരിപാടികളുടെ അവലോകനമാണ് ഈ യോഗത്തിലെ പ്രധാന അജണ്ട. കൂടാതെ ശാഖകള്‍ വിപുലപ്പെടുത്താനുള്ള പദ്ധതികള്‍, വരും വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മോഹന്‍ ഭാഗവത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബെളഗാവിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ബെളഗാവിയില്‍ നടക്കുന്ന ആര്.എസ്.എസ് സമ്മേളനത്തിന് സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്നതിനെച്ചൊല്ലി സംസ്ഥാനത്ത് നേരത്തെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന സമ്മേളനത്തിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കിയതോടെ ഈ വിവാദങ്ങള്‍ക്ക് താല്കാലിക ശമനമായി. അതേസമയം, പൊതുനിരത്തില്‍ റാലിയോ പ്രകടനങ്ങളോ നടത്തുകയാണെങ്കില്‍ നിയമപ്രകാരം പൊലീസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
india
എഥനോള്‍ ചേര്‍ത്താല്‍ മൈലേജ് കുറയും; ജനങ്ങളുടെ ആശങ്കകള്‍ക്കിടെ ഒടുവില്‍ കുറ്റസമ്മതം നടത്തി കേന്ദ്രമന്ത്രി ഗഡ്കരി
പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ കലോറി മൂല്യം കുറവായതിനാലാണ് ഈ വ്യത്യാസമെന്നാണ് അദ്ദേഹം ‘ദി ഇന്ത്യന്‍ എക്സ്പ്രസിന്’ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ, ഇന്ധനത്തില്‍ എഥനോളിന്റെ അളവ് വര്‍ധിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജില്‍ നേരിയ കുറവുണ്ടാകാമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സമ്മതിച്ചു. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ കലോറി മൂല്യം കുറവായതിനാലാണ് ഈ വ്യത്യാസമെന്നാണ് അദ്ദേഹം ‘ദി ഇന്ത്യന്‍ എക്സ്പ്രസിന്’ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
എന്നാല്‍, എഥനോള്‍ മിശ്രിതം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ അതിശയോക്തി കലര്‍ന്നതും ബോധപൂര്‍വം പ്രചരിപ്പിക്കുന്ന വ്യാജപ്രചാരണമാണെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം, പഴയ വാഹനങ്ങളിലെ ചില റബര്‍, പ്ലാസ്റ്റിക് ഘടകങ്ങളെ E20 പെട്രോള്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സര്‍വീസിനിടെ അവ സൗജന്യമായി മാറ്റിനല്‍കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വിശദീകരണം, വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് കൂടുതല്‍ ബലം നല്കുന്നതാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
പൂനെ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് റിസര്‍ച് അസോസിയേഷന് ഓഫ് ഇന്ത്യ (ARAI) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് രാജ്യവ്യാപകമായി E20 പെട്രോള്‍ നടപ്പാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, മൈലേജ് കുറയില്ലെന്നും വാഹനങ്ങള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നും നേരത്തെ വ്യാപകമായി പ്രചരിപ്പിച്ച അവകാശവാദങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ മന്ത്രിയുടെ വിശദീകരണത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും ഫോസില്‍ ഇന്ധന ഇറക്കുമതിയിലുള്ള ആശ്രയത്വവും കുറയ്ക്കാനാണ് എഥനോള്‍, മെഥനോള്‍ തുടങ്ങിയ പകരം ഇന്ധനങ്ങളിലേക്ക് രാജ്യം നീങ്ങുന്നതെന്ന് ഗഡ്കരി പറഞ്ഞു. കര്‍ണാടകയില്‍ 15 ശതമാനം മെഥനോള്‍-ഡീസല്‍ മിശ്രിതത്തില്‍ ബസുകള്‍ പരീക്ഷിച്ചതായും, അസം പെട്രോ-കെമിക്കല്‍സ് കുറഞ്ഞ ചെലവില്‍ മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ഫോസില്‍ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും, തദ്ദേശീയ ഇന്ധനങ്ങളിലേക്ക് മാറുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.
അതേസമയം, ജനങ്ങളുടെ വാഹനച്ചെലവും മൈലേജും നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ സമഗ്രമായ പൊതുപഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ നയങ്ങള്‍ നടപ്പാക്കുകയും, പിന്നീട് മൈലേജ് കുറയാമെന്ന് കേന്ദ്രമന്ത്രി തന്നെ സമ്മതിക്കുകയും ചെയ്യുന്നത് ബിജെപി സര്‍ക്കാരിന്റെ ഇന്ധനനയത്തിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷവും വാഹന ഉപഭോക്തൃ സംഘടനകളും വിമര്‍ശിക്കുന്നു.
-
india3 days agoആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 14 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ മുസ്ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും
-
kerala2 days agoഹോര്‍മുസ് പ്രതിസന്ധി; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
-
GULF1 day agoഒരു യുഗത്തിന്റെ വിസ്മയം: ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മ്മയാകുമ്പോള്‍
-
GULF22 hours agoകാറില്‍ അടിയന്തിര ലൈറ്റുകള്‍; തടവും ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു അബുദാബി കോടതി
-
GULF22 hours agoഅബുദാബിയിലെ ഡ്രൈവറില്ലാ ടാക്സികളുടെ മോഡല്‍ അവതരിപ്പിച്ചു
-
GULF22 hours agoലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്
-
News3 hours agoഇലക്ട്രിക് സ്കൂട്ടർ : കര്‍ശന നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്

