Connect with us

kerala

കമ്മ്യൂണിറ്റി കോട്ട വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ്സ് ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക: എംഎസ്എഫ്

മറ്റ് ജില്ലകളിൽ ഇത്തരത്തിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. എന്നാൽ മലപ്പുറം ജില്ലയിൽ മാത്രം ഇതിന് വിപരീതമായ സാഹചര്യം നിലനിൽക്കുന്നത് തികച്ചും വിവേചനപരമാണ്.

Published

on

മലപ്പുറം: ജില്ലയിലെ വിവിധ കോളേജുകളിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ പട്ടികജാതി/പട്ടികവർഗ്ഗ/പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇ-ഗ്രാന്റ്സ് വഴിയുള്ള ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ ജില്ലാ എംഎസ്എഫ് കമ്മിറ്റി പട്ടികജാതി പട്ടികവർഗ്ഗ ഓഫീസർക്ക് പരാതി നൽകി.

വർഷങ്ങളായി നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വ്യാപകമായി പരാതി ഉയർന്നിട്ടും വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാൻ സർക്കാർ ശ്രമം നടത്താത്തത് പ്രതിഷേധാർഹമാണ്.

മെരിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളെപ്പോലെ തന്നെ ആനുകൂല്യങ്ങൾക്ക് അർഹതപ്പെട്ടവരാണ് കമ്മ്യൂണിറ്റി കോട്ടയിൽ അഡ്മിഷൻ നേടുന്നവരും. കേവലം ഈയൊരു സാങ്കേതിക കാരണം മുൻനിർത്തി അർഹരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ആനുകൂല്യം നിഷേധിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെപ്പോലും സാരമായി ബാധിക്കുന്നുണ്ട്.

മറ്റ് ജില്ലകളിൽ ഇത്തരത്തിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. എന്നാൽ മലപ്പുറം ജില്ലയിൽ മാത്രം ഇതിന് വിപരീതമായ സാഹചര്യം നിലനിൽക്കുന്നത് തികച്ചും വിവേചനപരമാണ്.

Advertisement

അതുകൊണ്ട്, ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും, ജില്ലയിലെ ക്യാമ്പസുകളിൽ പഠിക്കുന്ന അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഇ-ഗ്രാന്റ്സ് ആനുകൂല്യം ഉടനടി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉടനടി പുനസ്ഥാപിക്കുകയും കഴിഞ്ഞ കാലങ്ങളിൽ വിദ്യാർഥികളുടെ ആനുകൂല്യം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം, ജനറൽ സെക്രട്ടറി അഡ്വ. ജസീൽ പറമ്പൻ, ട്രഷറർ എൻ.കെ. നിഷാദ്, ജില്ലാ ഭാരവാഹികളായ സലാഹുദ്ദീൻ തെന്നല, ജഹ്ഫർ ചെഞ്ചേരി, പി.കെ. മുബഷിർ, അജ്മൽ മേലേതിൽ, അറഫ ഉനൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുന്‍ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് തോട്ടത്തില്‍ റംല അന്തരിച്ചു

Published

on

മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് തോട്ടത്തില്‍ റംല (75) അന്തരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ ചേമ്പര്‍ ഹാളിന് സമീപം ചന്ദിക ദിനപത്രം ഓഫീസിന് മുന്‍വശമുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുല്‍ റസാഖ് ആണ് ഭര്‍ത്താവ്.

മക്കള്‍: നഫീസ വിനീത (ഡോ. എം.കെ. മുനീറിന്റെ ഭാര്യ), അബ്ദുള്ള ദയാല്‍, മുഹമ്മദ് സാലിഹ്, അഹമ്മദ് സുഷീല്‍.
മരുമക്കള്‍: ഡോ. എം.കെ. മുനീര്‍, നാസിയ, ഷിജാന, അമല്‍.
സഹോദരങ്ങള്‍: സൗദ, റസിയ, ഗഫൂര്‍, ആഷര്‍, നസീര്‍, പരേതനായ തോട്ടത്തില്‍ റഷീദ് (തോട്ടത്തില്‍ ടെക്‌സ്‌റ്റൈല്‍സ്).

മയ്യത്ത് നമസ്‌കാരം:
മയ്യത്ത് നമസ്‌കാരം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5:30-ന് കണ്ണൂര്‍ സിറ്റി മസ്ജിദ് ഖബര്‍സ്ഥാന്‍ പള്ളിയില്‍ നടക്കും. റംലയുടെ നിര്യാണത്തില്‍ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

 

Advertisement
Continue Reading

kerala

100 ദിനം 468 കോടി രൂപയുടെ പദ്ധതികളുമായി ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയര്‍ സാമൂഹ്യനീതി വകുപ്പുകള്‍

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴില്‍ മാത്രം ആകെ 396.15 കോടി രൂപയുടെ പദ്ധതികളാണ് 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 10 പദ്ധതികളുടെ പൂര്‍ത്തീകരണവും 9 പ്രധാന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും ഉള്‍പ്പെടുന്നു.

Published

on

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി 468 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. തീരദേശ വികസനം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, ആധുനിക അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പിലാക്കുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴില്‍ മാത്രം ആകെ 396.15 കോടി രൂപയുടെ പദ്ധതികളാണ് 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 10 പദ്ധതികളുടെ പൂര്‍ത്തീകരണവും 9 പ്രധാന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും ഉള്‍പ്പെടുന്നു.
വിപണന മേഖല ശക്തിപ്പെടുത്തുന്നതിനായി പൂന്തുറ, കടല്‍, ഞാറക്കല്‍ ഫിഷ് മാര്‍ക്കറ്റുകളുടെ നിര്‍മ്മാണവും ഇരവിപുരത്ത് മള്‍ട്ടി പര്‍പ്പസ് ഫിഷറീസ് സെന്ററും പൂര്‍ത്തിയാക്കും. തീരദേശവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായിഫ്ലാറ്റ് നിര്‍മ്മാണവും ധര്‍മ്മടത്ത് പി.എച്ച്.സിയും ചെല്ലാനത്ത് അടിയന്തര ചികിത്സാ-രക്ഷാപ്രവര്‍ത്തന ബ്ലോക്കും സജ്ജമാകും. കൂടാതെ പൊന്നാനി, താനൂര്‍ എന്നിവിടങ്ങളില്‍ കോള്‍ഡ് സ്റ്റോറേജുകളും ഷിറിയ ഫിഷിംഗ് വില്ലേജില്‍ മൊബൈല്‍ ഫിഷ് വെന്‍ഡിങ് കിയോസ്‌കുകളും ഒ.ബി.എം റിപ്പയര്‍ സെന്ററും പള്ളത്തുരുത്തിയില്‍ കോമേഴ്ഷ്യല്‍ പ്രൊഡക്ഷന്‍ ആരംഭിക്കുന്ന ആധുനിക ടിന്‍ ഫാക്ടറിയും 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തീരദേശ വനിതകളുടെ ശാക്തീകരണത്തിനും ഉപജീവനത്തിനുമായി സാഫ് വഴി മൈക്രോ യൂണിറ്റുകള്‍, വണ്‍ ഫാമിലി വണ്‍ എന്റര്‍പ്രൈസ് പദ്ധതികള്‍, ജെ.എല്‍.ജി യൂണിറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനവും റിവോള്‍വിങ് ഫണ്ട് വിതരണവും സംസ്ഥാനതലത്തില്‍ നടക്കും. വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി എറണാകുളത്ത് എം.ഐ.എഫ്.പി നവീകരണ പ്രവര്‍ത്തനങ്ങളുടെയും, കൊല്ലത്ത് സി.പി.സി ഐസ് പ്ലാന്റിന്റെയും തറക്കല്ലിടല്‍ കര്‍മ്മം മത്സ്യഫെഡ് മുഖേന നിര്‍വ്വഹിക്കും. ഇതോടൊപ്പം മത്സ്യവില്പനക്കാരായ വനിതകള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ സഹായം നല്‍കുന്ന ഇ-മൊബിലിറ്റി സ്‌കീമും ബ്ലൂ ഇക്കോണമി സെല്‍ രൂപീകരണം, അക്വാകള്‍ച്ചര്‍ പുനരുജ്ജീവന പദ്ധതി, ക്രോപ്പ് ഇന്‍ഷുറന്‍സ്, പീലിംഗ് ഷെഡ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കല്‍, ഡീപ് സീ ഫിഷിംഗ്, ലെമ ംലലറ ഫാമിംഗ്, മറൈന്‍ കേജ് കള്‍ച്ചര്‍ ഇടങ്ങിയവയുടെ നയപരമായ പ്രൊജക്ട് തുടക്കവും ഈ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിക്കും.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കീഴില്‍ 396.15 കോടി രൂപയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വിഴിഞ്ഞം സി.എച്ച്.സിയിലെ പുതിയ ഐ.പി ബ്ലോക്ക്, കൊല്ലം തങ്കശ്ശേരി ഹാര്‍ബറിലെ അധിക സൗകര്യങ്ങള്‍, നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളുടെ വികസനവും നവീകരണവും, ആയിരംതെങ്ങിലെ ബ്രൂഡ് സ്റ്റോക്ക് വികസന കേന്ദ്രം എന്നിവ പ്രധാനപ്പെട്ടവയാണ്. കൂടാതെ എറണാകുളം ചെല്ലാനം ഹാര്‍ബറിലെ അധിക അടിസ്ഥാന സൗകര്യങ്ങളും, മലപ്പുറം പൊന്നാനി, കോഴിക്കോട് പുതിയാപ്പ, കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാര്‍ബറുകളുടെ ആധുനികവല്‍ക്കരണവും പൂര്‍ത്തിയായി വരുന്നു. ഇതോടൊപ്പം തൃശ്ശൂര്‍ അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റര്‍ വികസനം, കാസര്‍ഗോഡ് ചെറുവത്തൂര്‍ ഹാര്‍ബര്‍ നവീകരണം, മഞ്ചേശ്വരം ഹാര്‍ബര്‍ വികസനം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും, സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേറ്റുവ, മുനയ്ക്കടവ്, താനൂര്‍, പൊന്നാനി, കൊയിലാണ്ടി, വെള്ളയില്‍ ഹാര്‍ബറുകളില്‍ അധിക സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികള്‍ക്കും തുടക്കമാകും.
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ 37.2 കോടി രൂപയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടറേറ്റുും, ജില്ലാതല ഓഫീസും സജ്ജമാക്കും.വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി 24ണ്മ7 സംസ്ഥാനതല ഏകീകൃത ഹെല്‍പ്ലൈന്‍, മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ഗവര്‍ണിംഗ് കൗണ്‍സില്‍, ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റി, എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ ഏജിംഗ് സെല്ലുകള്‍ എന്നിവ ആരംഭിക്കും.

Continue Reading

kerala

യൂണിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ.മെഡി.കോളജ് യൂണിയന്‍ വീണ്ടും എം.എസ്.എഫിന്, ദന്തല്‍ കോളജും പിടിച്ചടക്കി യു.ഡി.എസ്.എഫ്

ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് എം.എസ്.എഫ് നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയം ആവര്‍ത്തിച്ചത്.

Published

on

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും എം.എസ്.എഫ് ആധിപത്യം. യു.ഡി.എസ്.എഫ് സഖ്യം ദന്തല്‍ കോളജും പിടിച്ചടക്കി.
ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് എം.എസ്.എഫ് നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയം ആവര്‍ത്തിച്ചത്.
ചെയര്‍പേഴ്സണായി എം.എസ്.എഫിലെ ടി.എ ആമിന ഫൈസയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്.യുവിലെ വിഷ്ണു പ്രസാദിനെയും തിരഞ്ഞെടുത്തു. ആറില്‍ അഞ്ച് മേജര്‍ സീറ്റോടെയാണ് എം.എസ്.എഫ്-കെ.എസ്.യു മുന്നണി കൂട്ടുകെട്ടിന്റെ ജയം. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ഉയരുന്ന രോഷവുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും ദന്തല്‍ കോളജിലും യു.ഡി.എസ്.എഫ് നേടിയ ജയം.

ചരിത്രത്തില്‍ ആദ്യമായാണ് പരിയാരം ഗവ.ദന്തല്‍ കോളജും എം.എസ്.എഫ് മുന്നണി സഖ്യം പിടിച്ചെടുക്കുന്നത്. എം.എസ്.എഫ് സാരഥി മഹബൂബ് ഹംസയാണ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി എം.എസ്.എഫിലെ തന്നെ ഷഹസാദിനെയും തിരഞ്ഞെടുത്തു.

 

Continue Reading

Trending