local
മലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു
മലേഷ്യൻ കെഎംസിസി{ കേരള മുസ്ലിം കൾച്ചറൽ സെന്റർ } 2026…2027 ലേക്കുള്ള പുതിയ കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി
സംഘടനയുടെ വളർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും പുതിയ ഊർജ്ജം പകരുന്ന ഈ തെരഞ്ഞെടുപ്പ് ഇസ്മായിൽ അരുണേ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായും സോഷ്യൽ മീഡിയയിലെ മുസ്ലിംലീഗിന്റെ പ്രധാനപ്പെട്ട ശബ്ദവും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിവരുന്ന ഇസ്മായിൽ അരൂരിനെ ഇതൊരു പൊൻതൂവൽ കൂടിയായി.
local
ഐ എസ് എം പ്രവർത്തക സംഗമം
തുറക്കൽ ശാഖ
ഐ എസ് എം പ്രവർത്തക സംഗമം കെ. എൻ എം പ്രസിഡൻ്റ് ഡോ. പി കെ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി: തുറക്കൽ ശാഖ ഐ.എസ് എം . പ്രവർത്തക സംഗമം കെ.എൻ. എം പ്രസിഡൻ്റ് ഡോ. പി കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
യുവത്വം നന്മയുടെ പാതയിൽ എന്ന പേരിൽ നടത്തിയ സംഗമത്തിൽ ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ അബ്‌ദുറഹീം അരൂർ മുഖ്യാതിഥിയായിരുന്നു. പി . അബ്ദുൽ ജലിൽ അധ്യക്ഷത വഹിച്ചു. ഡോ മുഅ്തസിം ബില്ല ഉദ്ബോധനം നടത്തി.
ഐ എസ് എം കൊണ്ടോട്ടി മേഖലാ ജന:സെക്രട്ടറി എം .കെ ഷാജുദീൻ മദനി,
കെ. എൻ എം ശാഖാ സെക്രട്ടറി വി ഹം സ മൗലവി എന്നിവർ സംഘടനാ കാര്യങ്ങൾ വിശദികരിച്ചു. ഇ.എം നജീബ് , പി.പി.എ ഖയ്യൂം, പി. പി. ഫായിസ് , ഇ .ടി ഷമീർ, പി.കെ.അദീബ്
അസ്ലം,എം നൗഫൽ, റാഷിദ് പി പ്രസംഗിച്ചു
local
താനാളൂരിന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് വികസന നായകൻ അസ്‌കർ മാഷ് യാത്രയായി
താനാളൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനകീയ നായകന്‍ വി.പി.ഒ. അസ്‌കര്‍ മാസ്റ്റര്‍ ഇനി ഓര്‍മ്മ. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. താനാളൂരിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കിയ നേതാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങളില്‍ കൂടെ നില്‍ക്കാനും നാടിന്റെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നിന്ന് നയിക്കാനും അസ്‌കര്‍ മാസ്റ്റര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. നാടിന്റെ വികസനത്തിനായി ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശങ്ങളില്‍ പറയുന്നു.
കബറടക്കം:
നാളെ 04/07/2026 (ശനിയാഴ്ച) രാവിലെ 11:30-ന് നടക്കാവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
local
കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍
തിരുവനന്തപുരം:കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍ . വരുംവർഷങ്ങൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെയെന്നും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടികാഴ്ച്ചയില്‍ ജെ.കെ.മേനോന്‍ ആശംസിച്ചു.
അധികാരത്തിലെത്തുന്നതിനു മുന്‍പെ തന്നെ കേരളത്തിന്‍റെ വികസനത്തിനാവശ്യമായ വിഷയങ്ങളില്‍ കൃത്യമായ കാഴ്ച്ചപാടുണ്ടായ നേതാവ് കൂടിയാണ് വി.ഡി. സതീശന്‍. ജെന്‍സി വിഭാഗത്തെ കൃത്യമായ അഡ്രസ്സ് ചെയ്ത കേരളത്തിലെ ആദ്യത്തെ നേതാവ് കൂടിയാണ് വി.ഡി.സതീശനെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കേരളത്തിന് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ അവസരമൊരുക്കാനും, ലോകത്തെ വിദ്യാഭ്യാസ നിലവാരത്തിനൊപ്പം നാടിനെ വളര്‍ത്തുമെന്നും കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ്. ഇത്തരം കാര്യങ്ങളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ പിന്തുണക്കുകയും, അഭിനന്ദിക്കുകയും ചെയുകയാണ്.
കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക്, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്, സ്ത്രീ സുരക്ഷയ്ക്ക് എല്ലാം കൃത്യമായ പഠനവും പ്ലാനും സ്വീകരിച്ച് മുന്നോട്ടുപോകുന്ന പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ജെ.കെ.മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിന്‍റെ വിസ്മയകരമായ വികസന പദ്ധതികള്‍ വിഭാവനം ചെയുന്ന സര്‍ക്കാരിന് തന്‍റെ മുഴുവന്‍ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ജെ.കെ.മേനോന്‍ വ്യക്തമാക്കി. വിദ്യാഭ്യാസം, ആരേഗ്യം, വ്യവസായം തുടങ്ങി ധനപരമായ എല്ലാ വികസനത്തിലും ദീര്‍ഘവീക്ഷണത്തോടെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ കാഴ്ച്ചപാടുകള്‍ കേരളത്തിന് പുതുയുഗ പിറവി സമ്മാനിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഇത്തരം കാഴ്ച്ചപാടുകളാണ് കേരളത്തിനാവശ്യമെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.
ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി ശ്രീ കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എന്നിവരുമായും ജെ.കെ.മേനോന്‍ കൂടികാഴ്ച്ച നടത്തി.
-
News3 days ago‘മുജ്തബ ഖമനയി 90 ശതമാനവും ഇല്ലാതായി’; യുഎസ് ആക്രമണത്തിന് പിന്നാലെ അവകാശവാദവുമായി ട്രംപ്
-
india2 days agoജീവന് വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
-
kerala3 days agoകപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ച് ടാറ്റാ ഗ്രൂപ്പ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി വി.ഡി. സതീശന്‍
-
kerala2 days agoകാസർകോട് ജനറൽ ആശുപത്രിയിലെ കുട്ടിയുടെ മരണം: സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണം:കല്ലട്ര മാഹിൻ എം.എൽ.എ
-
main stories2 days agoചേലക്കാട് ഉസ്താദ്: ഓര്‍മ്മകളില്‍ പെയ്യുന്ന സ്നേഹസുഗന്ധം
-
india2 days agoയുപിയില്‍ ദൈവത്തിന് ‘ഹെല്‍ത്ത് ചെക്കപ്പ് നടത്തി ഡോക്ടര്‍മാര്‍; പ്രതിഷ്ഠയെ സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
-
india1 day agoഉമര്‍ ഖാലിദിന്റെ തടവ് നെല്‍സണ്‍ മണ്ടേലയുടെ ജയില്‍വാസത്തിന് സമാനം: മോചനമാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി
-
kerala1 day agoകോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ

