GULF
ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല കവലയൂര്‍ ജയാലാന്‍ഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ദുബൈ ഹദ്ദാഫ് അല്‍ഖലീജ് കമ്പനി ജീവനക്കാരനായിരുന്ന വിശാഖ് ജയപ്രസാദ്- ബീന ദമ്പതികളുടെ മകനാണ്. കൃഷ്ണ എസ് മോഹന്‍ ആണ് ഭാര്യ. ഐവ വിശാഖ് (മകള്‍) ഡോ. ദര്ശന് ജയപ്രസാദ് സഹോദരനാണ്. അബുദാബി നെള്‍സ്റ്റോള്‍ജിയ പ്രസിഡണ്ട് മനോജിന്റെ സഹോദരി പുത്രനാണ്.
GULF
ഒമാനില്‍ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശനി മരിച്ചു
സലാല: ഒമാന്‍ സലാലക്ക് സമീപമുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കണ്ണുര്‍ താഴെചൊവ്വ എളയാവൂര് സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.
സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാനിദ് (31) മുഹമ്മദ് അനസ് പൂളക്കല്‍ (26) എന്നിവരെ പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും മസ്കത്ത് സീബില്‍ ഫാല്‍ക്കണ്‍ ഗ്രാഫിക്സിലെ ജീവനക്കാരാണ്.
ഷാന ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന സലാല കെഎംസിസി കെയര്‍വിങ് ഭാരാവഹികള്‍ അറിയിച്ചു.
GULF
യുഎസ്-ഇറാന് സംഘര്‍ഷം; കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു.
കുവൈത്ത് സിറ്റി: യുഎസ്-ഇറാന് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. കുവൈത്ത് എയര്‍വേയ്സിന്റെ ഭൂരിഭാഗം വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു. ബുക്കിംഗിനൊപ്പം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് സര്‍വീസ് മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും എസ്എംഎസുകളും അയയ്ക്കുമെന്നും അറിയിച്ചു. വിമാനസര്‍വീസില്‍ മാറ്റം വന്ന യാത്രക്കാര്‍ക്ക് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടാം. കുവൈത്തിനുള്ളില്‍: 171, കുവൈത്തിന് പുറത്തുനിന്ന്: +965 24345555 അല്ലെങ്കില്‍ 171, വാട്ട്സ്ആപ്പ്: +965 1802050.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍, മിസൈല്‍ഡ്രോണ്‍ ആക്രമണ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് വ്യോമാതിര്‍ത്തി അടച്ചത്. ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ജാഗ്രതയിലാണെന്നും, ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ വിമാനത്താവളത്തിലേക്ക് യാത്രതിരിക്കാവൂ എന്നും എയര്‍ലൈന്‍ നിര്‍ദേശിച്ചു.
GULF
ലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്
വിവിധ കാരണങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
റസാഖ് ഒരുമനയൂർ
അബുദാബി: ലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. വിവിധ കാരണങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
ട്രാഫിക് പോയിന്റ് പ്രോഗ്രാം സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിന് 2026 ലെ ലിവ ഡേറ്റ് ഫെസ്റ്റിവലിലെ സ്റ്റാന്‍ഡ് സന്ദര്‍ശിക്കാന്‍ അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ചു.
‘സ്മാര്‍ട്ട് റോഡ് സുരക്ഷ’ യുമായി യോജിപ്പിച്ച്, ട്രാഫിക് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പോലീസ് സേവനങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
2026 ജൂലൈ 17 മുതല്‍ 19 വരെയും 2026 ജൂലൈ 22 മുതല്‍ 23 വരെയുമാണ് സേവനം ലഭ്യമാകുക. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ എടുത്തുമാറ്റുകയാണ് പൊലീസ് ചെയ്യുന്നത്. നിയമപരമായി നിലവിലുള്ള നിബന്ധനായായി വൈകുന്നേരം 4:30, 6:00, 7:30 എന്നീ സമയങ്ങളിലായി മൂന്ന് അവബോധ ക്ലാസ്സുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലാക്ക പോയിന്റ് ഒഴിവാക്കുന്നതിന് ഇതില്‍ പങ്കാളികളാകല്‍ നിര്‍ബന്ധമാണ്.
സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 30 മിനിറ്റ് മുമ്പെങ്കിലും എത്തിച്ചേരണമെന്ന് അബുദാബി പോലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ക്കായി എമിറേറ്റ്സ് ഐഡി നിര്‍ബന്ധമാണ്.
-
india3 days agoഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
-
india3 days agoമറുപടി നല്കാന് ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഡിറ്റേഴ്സ് ഗില്‍ഡ്
-
main stories2 days agoഎന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള് മുന്നോട്ട്; ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്കെ
-
GULF2 days agoയുഎസ്-ഇറാന് സംഘര്‍ഷം; കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
-
local2 days agoമലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു
-
india2 days agoബ്രസീൽ ടീമിനെ തകർത്ത് ഇന്ത്യൻ ക്ലബ്ബിന് തുടർച്ചയായ രണ്ടാം ഗോഥിയ കപ്പ് കിരീടം
-
More1 day agoലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്; അര്‍ജന്റീന സ്പെയിനെ നേരിടും
-
kerala1 day agoവൈദ്യുതി പ്രതിസന്ധി: സര്‍ക്കാരിന് വലിയ ബാധ്യത, സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ: മന്ത്രി സണ്ണി ജോസഫ്

