Connect with us

More

അക്കൗണ്ട് ടെംപററിലി അൺ അവൈലബിൾ; പ്രവർത്തനരഹിതമായി ഫേസ്ബുക്ക്

Published

on

ഞായറാഴ്ച പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനരഹിതമായി ഫേസ്ബുക്ക്. അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനും പ്ലാറ്റ്‌ഫോമിലെ പ്രധാന ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളും റിപ്പോർട്ട് ചെയ്യുന്നത്. ലോ​ഗിൻ ചെയ്യാനും ഫേസ്ബുക്ക് ഉപയോ​ഗിക്കാനും ശ്രമിക്കുമ്പോൾ അക്കൗണ്ട് ടെംപററിലി അൺഅവൈലബിൾ എന്നാണ് കാണിക്കുന്നത്.

ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലോഗിൻ ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതിനൊപ്പം, ന്യൂസ് ഫീഡ് അപ്‌ഡേറ്റുകൾ ലഭിക്കുന്നതിൽ കടുത്ത കാലതാമസമോ തടസമോ നേരിടുന്നതായും ഉപയോക്താക്കൾ വ്യക്തമാക്കുന്നു. കൂടാതെ, ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മെസഞ്ചർ സർവീസ് വഴി സന്ദേശങ്ങൾ അയക്കാനും പലർക്കും സാധിക്കുന്നില്ല.

ഫേസ്ബുക്ക് അക്കൗണ്ട് ടെംപററിലി അൺഅവൈലബിൾ ആണെന്ന രീതിയിൽ ലഭിക്കുന്ന നോട്ടിഫിക്കേഷനുകൾ നിരവധി ഉപയോ​ക്താക്കൾ എക്സിൽ പങ്കുവെച്ചു. ഈ സാങ്കേതിക തകരാറിൻ്റെ യഥാർഥ കാരണമെന്താണെന്നതിനെക്കുറിച്ചോ, സേവനങ്ങൾ എപ്പോൾ പൂർണമായി പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ചോ ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളോ പ്രസ്താവനകളോ പുറത്തുവിട്ടിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി പ്രതിസന്ധി: സര്‍ക്കാരിന് വലിയ ബാധ്യത, സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ: മന്ത്രി സണ്ണി ജോസഫ്

Published

on

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണമെന്ന് മന്ത്രി പറഞ്ഞു. പകല് സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല് ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില് പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. വലിയ വേനല് കാലത്ത് വായ്പ വാങ്ങിയ വൈദ്യുതി തിരികെ കൊടുത്ത് തീര്ത്തോണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പകലും രാത്രിയും വൈദ്യുതി വാങ്ങാന് നിര്ബന്ധിതരായിരിക്കുകയാണ്. കൂടുതല് പണം ചെലവഴിക്കേണ്ടിവരുന്നു. സര്ക്കാരിന് വലിയ ബാധ്യതയാണിത്. സമരം ചെയ്യുന്നവര് ദീര്ഘകാല കരാര് റദ്ദാക്കിയ പിണറായി സര്ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കരാർ പാലിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാർ തയാറായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങള് നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിര്ദേശം നല്കിയതായി മന്ത്രി വ്യക്തമാക്കി.
എംഎം മണിയുടെ വിമര്ശനത്തിനും മന്ത്രി മറുപടി പറഞ്ഞു. എംഎം മണിക്ക് ശിക്ഷ്യപ്പെടാന് ആഗ്രഹിക്കുന്നില്ലെന്നും അദേഹം മന്ത്രിയായിരുന്നപ്പോള് എന്ത് ചെയ്തിരുന്നെന്നും മന്ത്രി ചോദിച്ചു. പിണറായി സര്ക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ഏപ്രില് മാസത്തില് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് മന്ത്രി വിശദമാക്കി.
Continue Reading

More

ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്; അര്‍ജന്റീന സ്‌പെയിനെ നേരിടും

Published

on

ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് അർജന്റീന -സ്പെയിൻ മത്സരം. കനകകിരീടം വാനിലേക്ക് ഉയരാൻ, ഭൂമിയിലെ പുതിയ ചക്രവർത്തി ആരെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഒരു വശത്ത് ടാക്ടിക്കൽ ഫുട്ബോളിന്റെ അതിരുകൾ മായ്ച്ചുകളഞ്ഞ സ്പാനിഷ് പടയോട്ടം. 2010-ൽ ആഫ്രിക്കൻ മണ്ണിൽ കുറിച്ച ആ സുവർണ്ണ ചരിത്രം ആവർത്തിക്കാൻ അവരെത്തുന്നു.

തങ്ങളുടെ സാമ്രാജ്യം തിരിച്ചുപിടിക്കാൻ, സിംഹാസനത്തിന്റെ യഥാർത്ഥ പിൻഗാമികളാകാൻ ലാ റോജകൾ. കൊടുങ്കാറ്റിനെ പോലെയാണ് അവർ ആഞ്ഞടിക്കുന്നത്. പച്ചപ്പുല്ലിൽ വരച്ചിടുന്ന പാസുകളുടെ മായാവലയത്തിൽ വട്ടംകറങ്ങി, പല വമ്പന്മാരും ഇതിനോടകം കടപുഴകി വീണതാണ്.
പോരാട്ടവീര്യത്തിന്റെ അവസാന തുള്ളി ചോര വരെ മൈതാനത്ത് ഒഴുക്കാൻ പ്രതിജ്ഞയെടുത്ത്. സാക്ഷാൽ ലയണൽ മെസ്സിയുടെ നീലപ്പട മറുവശത്ത്.

വിധിപുസ്തകത്തിലെ അവസാന അധ്യായം എഴുതിച്ചേർക്കാൻ ഉറപ്പിച്ച തമ്പുരാനെപ്പോലെയാണ് അയാൾ നിൽക്കുന്നത്. പിന്നിൽ
നെഞ്ചുറപ്പിന്റെയും വികാരങ്ങളുടെയും ചോര ചിന്തുന്ന പോരാട്ടവീര്യവുമായി പിന്മുറക്കാർ ഏറെയുണ്ട്.സ്വന്തം നെഞ്ചോട് ചേർത്തുവെച്ച വിശ്വകിരീടം കാക്കാൻ, വിപ്ലവനായകൻ ലയണൽ മെസ്സിയുടെ തണലിൽ അവർ അണിനിരക്കുമ്പോൾ എന്ത് വിലകൊടുത്തും അത് തിരിച്ചുപിടിക്കാൻ യമാലും സംഘവും സജ്ജമാണ്.

Continue Reading

india

ബ്രസീൽ ടീമിനെ തകർത്ത് ഇന്ത്യൻ ക്ലബ്ബിന് തുടർച്ചയായ രണ്ടാം ഗോഥിയ കപ്പ് കിരീടം

Published

on

ഗോഥെൻബർഗ്: ഇന്ത്യൻ യുവ ഫുട്ബോളിന്റെ കരുത്ത് ലോകവേദിയിൽ ഒരിക്കൽ കൂടി തെളിയിച്ച് മിനർവ അക്കാദമിയുടെ അണ്ടർ-12 ടീം. ആവേശം അന്ത്യനിമിഷം വരെ നീണ്ടുനിന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ആർ.എസ് സ്പോർട്സ് യെല്ലോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി മിനർവ അക്കാദമി പ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup) കിരീടം നിലനിർത്തി. ഹെൽസിങ്കി കപ്പ് കിരീടം സ്വന്തമാക്കി ഒരാഴ്ച തികയുന്നതിന് മുൻപാണ് ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഈ അക്കാദമി യൂറോപ്യൻ മണ്ണിൽ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ചത്.

കഴിഞ്ഞ വർഷത്തെ കിരീട നഷ്ടത്തിന്റെ കണക്കുതീർക്കലായിരുന്നു ഹെൽസിങ്കി കപ്പിലെ വിജയമെങ്കിൽ, തങ്ങൾ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ചവരിലൊരാളെന്ന് തെളിയിക്കാനായിരുന്നു ഗോഥിയ കപ്പിൽ മിനർവ കുട്ടികൾ ബൂട്ട് കെട്ടിയത്. ലോകത്തെ പ്രമുഖ യുവ അക്കാദമികൾ മാറ്റുരച്ച ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് മിനർവ കാഴ്ചവെച്ചത്.

മത്സരത്തിൽ കിപ്‌ഗെൻ താങ്‌സാങ്‌ലെനിലൂടെ മിനർവയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ബ്രസീലിയൻ ടീം ഒരു ഗോൾ മടക്കി കളി സമനിലയിലാക്കി. തുടർന്ന് ലഭിച്ച ഒരു ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് മേഖംഖ്രാവ് നോങ്‌ഗ്രെം മിനർവയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ പിറന്ന ഈ നിർണ്ണായക ഗോളിന്റെ ബലത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ഇന്ത്യൻ ക്ലബ്ബ് തുടർച്ചയായ രണ്ടാം തവണയും ഗോഥിയ കപ്പിൽ മുത്തമിട്ടു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി യൂറോപ്പിലെ വമ്പൻ ടൂർണമെന്റുകളിൽ കളം നിറഞ്ഞു കളിക്കുന്ന മിനർവ അക്കാദമി, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സുരക്ഷിതമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. യൂറോപ്പിന് പുറത്തുള്ള ഏറ്റവും മികച്ചതും ആദരിക്കപ്പെടുന്നതുമായ യൂത്ത് അക്കാദമികളിലൊന്നായി മിനർവ അക്കാദമി ഇതിനോടകം മാറിക്കഴിഞ്ഞു.

Advertisement
Continue Reading

Trending