Connect with us

india

പാര്‍ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് വിദ്യാര്‍ഥികളുടേത് കൂടിയാണ്: പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡല്ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ നയങ്ങള്ക്കെതിരെയും ഡല്ഹിയില് സമരം ചെയ്യുന്ന ‘കോക്ക്‌റോച്ച് ജനത പാര്ട്ടി’ വിദ്യാര്ഥികള്ക്ക് ശക്തമായ പിന്തുണയുമായി കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദ്യാര്ഥികളുടെ പാര്ലമെന്റ് മാര്ച്ചും പ്രതിഷേധങ്ങളും കേന്ദ്ര സര്ക്കാര് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ത്താന് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് പ്രിയങ്ക രംഗത്തെത്തിയത്.
‘ഈ പാര്ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് ഈ രാജ്യത്തെ വിദ്യാര്ഥികളുടേത് കൂടിയാണ്,’ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകര്ത്ത പരീക്ഷാ തട്ടിപ്പുകളില് നടപടി ആവശ്യപ്പെട്ട് ജന്തര് മന്തറില് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്ഥികള്ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെ അവര് ശക്തമായി അപലപിച്ചു.
ചോദ്യപേപ്പര് ചോര്ച്ചയിലും അഴിമതിയിലും വലയുന്ന യുവാക്കളുടെ ശബ്ദം കേള്ക്കുന്നതിന് പകരം, അവരെ ലാത്തിയും നിരോധനാജ്ഞയും ഉപയോഗിച്ച് നേരിടാനാണ് ബി.ജെ.പി സര്ക്കാര് ശ്രമിക്കുന്നത്. പാര്ലമെന്റ് ഭരണാധികാരികളുടെ മാത്രം സ്വന്തമാണെന്ന ധാരണയിലാണ് കേന്ദ്രം പ്രവര്ത്തിക്കുന്നത്. രാജ്യത്തിന്റെ ഭാവിയായ വിദ്യാര്ഥികള്ക്ക് തങ്ങളുടെ അവകാശങ്ങള്ക്കായി അവിടെ ശബ്ദമുയര്ത്താന് പൂര്ണ്ണ അധികാരമുണ്ട്.
തൊഴിലില്ലായ്മയും പരീക്ഷാ അട്ടിമറികളും കാരണം ഉദ്യോഗാര്ത്ഥികള് തെരുവിലിറങ്ങുമ്പോള് സര്ക്കാര് പുലര്ത്തുന്ന നിശബ്ദത അവരുടെ കുറ്റസമ്മതമാണ്. തൊഴിലില്ലായ്മയെക്കുറിച്ചും വ്യാജ ബിരുദങ്ങളെക്കുറിച്ചുമുള്ള കോടതിയുടെ ചില പരാമര്ശങ്ങളെ പ്രതിരോധിച്ച്, യുവാക്കള് തങ്ങളെത്തന്നെ പരിഹാസരൂപേണ ‘കോക്ക്‌റോച്ചുകള്‘ (പാറ്റകള്) എന്ന് വിളിച്ച് രൂപീകരിച്ച കൂട്ടായ്മയാണ് ‘കോക്ക്‌റോച്ച് ജനത പാര്ട്ടി’. സിസ്റ്റത്തിലെ അഴിമതിക്കെതിരെ പ്രതികരിക്കാന് രൂപീകരിച്ച ഈ സോഷ്യല് മീഡിയ കൂട്ടായ്മ, നീറ്റ് പരീക്ഷാ വിവാദത്തോടെ തെരുവ് സമരത്തിലേക്ക് കടക്കുകയായിരുന്നു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചര്‍ച്ചയ്ക്ക് ഡി.എം പോര, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ വരണം; ഉറച്ച നിലപാടില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കോക്ക്‌റോച്ച് ജനത പാര്‍ട്ടി ഭാരവാഹികള്‍ പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ ആവശ്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ ഒന്നുകില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അല്ലെങ്കില്‍ കാബിനറ്റ് റാങ്കുള്ള ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് വരണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.

Published

on

കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭത്തിന് മുന്നില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമരക്കാരുമായി സംസാരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനെ (ഡി.എം) ചര്‍ച്ചയ്ക്ക് അയക്കാമെന്ന് കേന്ദ്രം അറിയിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം കോക്ക്‌റോച്ച് ജനത പാര്‍ട്ടി ഭാരവാഹികള്‍ പൂര്‍ണ്ണമായും തള്ളി. തങ്ങളുടെ ആവശ്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ ഒന്നുകില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അല്ലെങ്കില്‍ കാബിനറ്റ് റാങ്കുള്ള ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് വരണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.

ഉന്നതതലത്തില്‍ നിന്നുള്ള ഉറപ്പുകള്‍ ലഭിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന.

 

Advertisement
Continue Reading

india

ബ്രസീൽ ടീമിനെ തകർത്ത് ഇന്ത്യൻ ക്ലബ്ബിന് തുടർച്ചയായ രണ്ടാം ഗോഥിയ കപ്പ് കിരീടം

Published

on

ഗോഥെൻബർഗ്: ഇന്ത്യൻ യുവ ഫുട്ബോളിന്റെ കരുത്ത് ലോകവേദിയിൽ ഒരിക്കൽ കൂടി തെളിയിച്ച് മിനർവ അക്കാദമിയുടെ അണ്ടർ-12 ടീം. ആവേശം അന്ത്യനിമിഷം വരെ നീണ്ടുനിന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ആർ.എസ് സ്പോർട്സ് യെല്ലോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി മിനർവ അക്കാദമി പ്രശസ്തമായ ഗോഥിയ കപ്പ് (Gothia Cup) കിരീടം നിലനിർത്തി. ഹെൽസിങ്കി കപ്പ് കിരീടം സ്വന്തമാക്കി ഒരാഴ്ച തികയുന്നതിന് മുൻപാണ് ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഈ അക്കാദമി യൂറോപ്യൻ മണ്ണിൽ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ചത്.

കഴിഞ്ഞ വർഷത്തെ കിരീട നഷ്ടത്തിന്റെ കണക്കുതീർക്കലായിരുന്നു ഹെൽസിങ്കി കപ്പിലെ വിജയമെങ്കിൽ, തങ്ങൾ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ചവരിലൊരാളെന്ന് തെളിയിക്കാനായിരുന്നു ഗോഥിയ കപ്പിൽ മിനർവ കുട്ടികൾ ബൂട്ട് കെട്ടിയത്. ലോകത്തെ പ്രമുഖ യുവ അക്കാദമികൾ മാറ്റുരച്ച ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് മിനർവ കാഴ്ചവെച്ചത്.

മത്സരത്തിൽ കിപ്‌ഗെൻ താങ്‌സാങ്‌ലെനിലൂടെ മിനർവയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ബ്രസീലിയൻ ടീം ഒരു ഗോൾ മടക്കി കളി സമനിലയിലാക്കി. തുടർന്ന് ലഭിച്ച ഒരു ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് മേഖംഖ്രാവ് നോങ്‌ഗ്രെം മിനർവയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ പിറന്ന ഈ നിർണ്ണായക ഗോളിന്റെ ബലത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ഇന്ത്യൻ ക്ലബ്ബ് തുടർച്ചയായ രണ്ടാം തവണയും ഗോഥിയ കപ്പിൽ മുത്തമിട്ടു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി യൂറോപ്പിലെ വമ്പൻ ടൂർണമെന്റുകളിൽ കളം നിറഞ്ഞു കളിക്കുന്ന മിനർവ അക്കാദമി, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സുരക്ഷിതമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. യൂറോപ്പിന് പുറത്തുള്ള ഏറ്റവും മികച്ചതും ആദരിക്കപ്പെടുന്നതുമായ യൂത്ത് അക്കാദമികളിലൊന്നായി മിനർവ അക്കാദമി ഇതിനോടകം മാറിക്കഴിഞ്ഞു.

Advertisement
Continue Reading

india

ഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് രാജ്യം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

നാഷണല് ടെസ്റ്റിങ് ഏജന്സിയെ (NTA) മാത്രം പരീക്ഷകള് ഏല്പ്പിക്കുന്നതില് വലിയ ദുരൂഹതയുണ്ടെന്ന്  പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. പരീക്ഷാ നടത്തിപ്പിന്റെ പൂര്ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്ക്കാരിനാണെന്നും ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് പിന്നില് പ്രവര്ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില് സംഘടിപ്പിച്ച ഒരു പരിപാടിയില് വിദ്യാര്ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യപേപ്പര് ചോര്ച്ചയെത്തുടര്ന്ന് രാജ്യം ഇപ്പോള് ലോകത്തിന് മുന്നില് നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പര് ചോര്ന്നെന്ന വാര്ത്തകള്ക്ക് പിന്നാലെ മാനസികമായി തകര്ന്ന് ജീവനൊടുക്കിയ വിദ്യാര്ത്ഥികളുടെ കുടുംബങ്ങള്ക്ക് കേന്ദ്ര സര്ക്കാര് അടിയന്തരമായി നഷ്ടപരിഹാരം നല്കണമെന്ന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന ക്രമക്കേടുകള്ക്കെതിരെ പോരാടാന് ഒത്തുചേര്ന്ന ഡെറാഡൂണിലെ വിദ്യാര്ത്ഥികള്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ വഴി എപ്പോഴും മഹാത്മാ ഗാന്ധിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വലിയ കഷ്ടതകള് അനുഭവിച്ചാണ് മാതാപിതാക്കള് തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്. എന്നാല് ഈ കഷ്ടപ്പാടുകളെ കേന്ദ്ര സര്ക്കാര് പൂര്ണ്ണമായി അവഗണിക്കുകയാണ്. ഇന്ത്യയിലെ എല്ലാ മേഖലകളും കേന്ദ്രം സ്വകാര്യവല്ക്കരിച്ചു കഴിഞ്ഞു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള് തൊഴില്രഹിതരായി തുടരുകയാണ്. വെറും 6 ലക്ഷം തസ്തികകള്ക്കായി പരീക്ഷ എഴുതുന്നത് 9 കോടിയോളം ആളുകളാണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ലക്ഷ്യത്തിലെത്തുന്ന വിദ്യാര്ത്ഥികള്ക്ക് മുന്നില് വലിയ വെല്ലുവിളികളാണ് ഈ സിസ്റ്റം ഉയര്ത്തുന്നത്.
വിദ്യാര്ത്ഥികളുടെ ശബ്ദം കേള്ക്കാന് കേന്ദ്ര സര്ക്കാര് തയാറാകണമെന്നും പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും രാഹുല് ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദത്തെ പലപ്പോഴും അടിച്ചമര്ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവിലെ പരീക്ഷാ സിസ്റ്റത്തിലെ തകരാറുകള് പരിഹരിക്കാതെ ചോദ്യപേപ്പര് ചോര്ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാന് കഴിയില്ലെന്നും രാഹുല് ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്ക്കെതിരെ രാഹുല് ഗാന്ധി സജീവമായി രംഗത്തില്ലെന്ന വിമര്ശനങ്ങള് ശക്തമാകുന്നതിനിടെയാണ് ഡെറാഡൂണില് കേന്ദ്ര സര്ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.
Continue Reading

Trending