kerala
പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനം: ‘മലബാറിന്റെ റെയില്‍വേ വികസനത്തിന് തിരിച്ചടിയാകുന്ന തീരുമാനം പുനഃപരിശോധിക്കണം’: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തീരുമാനം കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ വികസനത്തിലെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു.
കേരളം ദീര്‍ഘകാലമായി പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് നിലവിലുള്ള പാലക്കാട് ഡിവിഷന് തന്നെ വിഭജിക്കാനുള്ള നീക്കം ഉണ്ടായിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മലബാര്‍ മേഖലയിലെ റെയില്‍വേ ആവശ്യങ്ങള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്ന പാലക്കാട് ഡിവിഷനെ വിഭജിക്കുന്നതോടെ, മലബാറിന്റെ റെയില്‍വേ വികസനത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
”കേരളം പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപ്പെടുമ്പോള്‍ നിലവിലുള്ള ഡിവിഷന് തന്നെ വിഭജിക്കുന്നത് അംഗീകരിക്കാനാകില്ല. മലബാറിനോടും കേരളത്തോടുമുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണിത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ നീക്കം പുനഃപരിശോധിച്ച് പൊതുതാല്പര്യവും കേരളത്തിന്റെ റെയില്‍വേ വികസനവും മുന്‍നിര്‍ത്തി തീരുമാനം തിരുത്തണമെന്ന് അദ്ദേഹം റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന്റെ ഭാവി സംബന്ധിച്ച കേന്ദ്ര നീക്കത്തില്‍ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍.
kerala
മലബാർ ധാതു അവകാശ നിയമം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ന്യൂഡൽഹി: മലബാറിലെ ധാതു അവകാശവും റോയൽറ്റി സംബന്ധമായ തർക്കത്തിൽ കേരള സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസ ഉത്തരവ്. 2013 ലെ ത്രേസ്യാമ്മ ജേക്കബ് Vs സ്റ്റേറ്റ് ഓഫ് കേരള, 2024 ലെ മൈനിംഗ് ഏരിയാ ഡവലപ്മെൻ്റ് അതോരിറ്റി കേസിൻറെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലും ധാതുക്കളുടെ ഉടമസ്ഥവകാശം നഷ്ടപരിഹാരം കൂടാതെ നിയമത്തിലൂടെ കവർന്നെടുക്കാൻ കഴിയില്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 2021 ലെ കേരളാ ധാതു എറ്റെടുക്കൽ നിയമം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ധാതു ഏറ്റെടുക്കൽ, ഭൂമിയേറ്റെടുക്കുന്നതുമായി താരതമ്യപ്പെടുത്താൻ കഴിയില്ല എന്നും, ഭരണഘടനയുടെ 39 ( b) പ്രകാരമുള്ള പ്രത്യേക പരിഗണന ധാതുക്കൾക്കുണ്ടെന്നും. അത് കൊണ്ട് തന്നെ മുൻ കാല സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും 202l ലെ നിയമം നിലനിൽക്കുന്നതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരി, അഡ്വ മുഹമ്മദ് ഷാ, സുപ്രീം കോടതിലെ കേരള സർക്കാരിൻ്റെ സ്റ്റാൻഡിംഗ് കൗൺസൽ സുൽഫിക്കർ അലി എന്നിവർ വാദിച്ചു. ഹൈക്കോടതി വിധിയിലൂടെ റോയൽറ്റി ഇനത്തിൽ 1000 ക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വിധി സ്റ്റേ ചെയ്ത ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്, നിയമം നിലനിർത്തണമെങ്കിൽ നഷ്ട പരിഹാരത്തിനുള്ള വകുപ്പുകൾ പുതിയതായി ചേർക്കേണ്ടി വരുമെന്നും, ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും വാക്കാൽ പരാമർശിച്ചു. പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവെക്കണമെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ എം കെ എസ് മേനോൻ, ഉഷ നന്ദിനി എന്നിവർ വാദിച്ചപ്പോൾ സംസ്ഥാനത്തിൻറെ ധനസ്ഥിതിയെക്കുറിച്ച് കോടതി ഓർമ്മപ്പെടുത്തി. ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തറും ഹാജരായി.
kerala
പത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട്: കെ.എം. അബ്ദുൽ മജീദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരിച്ചു
മാധ്യമപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രമുഖ മാധ്യമപ്രവർത്തകനും മൂവാറ്റുപുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റും ചന്ദ്രിക ദിനപത്രം ലേഖകനുമായ കെ.എം. അബ്ദുൽ മജീദിനെ ആദരിച്ചു. മൂവാറ്റുപുഴ നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ത്രിവേണിയോണം 2026’ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്.
ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, വൈസ് ചെയർമാൻ പി.എം. അബ്ദുൽ സലാം തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. മാധ്യമരംഗത്ത് അഞ്ചു പതിറ്റാണ്ടുകാലം നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയായിരുന്നു പുരസ്കാര സമർപ്പണം.
kerala
മെസി സന്ദര്‍ശന വിവാദം: സ്പോണ്സര് വന്‍ തോതില്‍ ധനസമാഹരണം നടത്തി; കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തല്‍
-
kerala2 days agoമെസി സന്ദര്‍ശന വിവാദം: സ്പോണ്സര് വന്‍ തോതില്‍ ധനസമാഹരണം നടത്തി; കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തല്‍
-
kerala2 days agoപത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട്: കെ.എം. അബ്ദുൽ മജീദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരിച്ചു
-
india2 days agoഎല്ലാവര്ക്കും പ്രമേഹമാണ്, അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ ബാധിക്കില്ല; വിചിത്ര വാദവുമായി ബിഹാര്‍ ഗ്രാമവികസന മന്ത്രി
-
kerala23 hours agoമലബാർ ധാതു അവകാശ നിയമം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
-
Video Stories2 hours agoഒരുക്കാം ഒരുമയുടെ ഓണസദ്യ’; കേരളത്തിലെ വീടുകളിലെ കൈപ്പുണ്യത്തിന് ആദരമൊരുക്കി സ്മാർട്ട് ബസാർ

