Connect with us

local

മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുസ്‌ലിം സർവ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ,വിവിധ മേഖലകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

Published

on

മട്ടാഞ്ചേരി : മുസ്‌ലിം സർവ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ,വിവിധ മേഖലകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

പനയപള്ളി എം.എം.ഒ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.എ.ഇക്ബാൽ അധ്യക്ഷത വഹിച്ചു .നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. മനാഫ് ,കൗൺസിലർ സുഹാന സുബൈർ ,എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട് ,സിയാദ് ഹുസൈൻ ,ഡോ :ശ്രീറാം ചന്ദ്രൻ, കോഡിനേറ്റർ വി.വൈ.നാസർ അഡ്വ: കെ.കെ.അബദുൽ സമദ് ,എം.എം.സലീം എന്നിവർ സംസാരിച്ചു.

കേരള നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ എം.ജെ. സക്കരിയ സേട്ടിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എം.എസ്.എസ് സേവന രത്ന പുരസ്കാരം ആസിഫ് അഹമ്മദ് സേട്ടിന് സമ്മാനിച്ചു. ഡോ: പ്രൊഫ: മുഹമ്മദ് യൂസഫ് ,ആത്മാനന്ദ റാവു ,സാബു അലി ,മേരി ക്രിസ്റ്റഫർ ,നബീല ഹക്കിം ,ആലിയ റിയാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു .മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ,ഗൗതം ആശുപത്രി ,ലിറ്റിൽ ഫ്ളവർ ഐ.ആശുപത്രി ,മാകെയർ ഡയഗനോ സ്റ്റിക് ആൻറ് പോളി ക്ലിനിക്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഗ്രേറ്റർ കൊച്ചി ബ്രാഞ്ച്, ചുള്ളിക്കൽ അൽഫ ലൈഫ് ക്ലിൻ പോളി ക്ലിനിക് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് .സെക്രട്ടറി കെ.എം.മുഹമ്മദ് അഷറഫ് സ്വാഗതവും, വനിത വിഭാഗം സെക്രട്ടറി ഫാസില ആസിഫ് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

നന്തി ആശാനികേതനിലെ എഴുപതോളം നിർധനരക്ക് ഓണസദ്യയൊരുക്കി ബ്ലോക്ക് മെംബർ

Published

on

നന്തിബസാർ: നന്തി ആശാനികേതൻ അന്തേവാസി കേന്ദ്രത്തിലെ എഴുപതോളം നിർധനരും നിരാലംബരും അനാഥകരും ഭിന്നശേഷി ക്കാരുമായ മനുഷ്യർക്ക് ഓണഘോഷത്തിൻ്റെ ഭാഗമായി ഓണസദ്യ ഒരുക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആരാരുമില്ലാത്ത മനുഷ്യൻമാരെ ചേർത്ത് പിടിക്കുന്ന കേരളത്തിലെ എഫ്.എം ആറിൻ്റെ കിഴിലുള്ള രണ്ടാമത്തെ സ്ഥാപനമാണ് നന്തി ആശാനികേതൻ.മുഹമ്മദലി യുടെ നേതൃത്വത്തിൽ നിരവധി ക്ഷേമ പദ്ധതികൾ ഇവിടെ നടത്തുന്നുണ്ട്.ചടങ്ങ് ജില്ലാ പഞ്ചായത്തംഗം പി സി ഷീബ ഉൽഘാടനം ചെയ്തു.

പി.കെ മുഹമ്മദലി ആധ്യക്ഷത വഹിച്ചു.വിപി ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.ജനപ്രതിനിധികളായ ശ്രീലത പി എം,കെ.പി കരിം ശശീധരൻ,ബീർബൽ എന്നിവർ സംസാരിച്ചു സന്തോഷ് ടി.കെ സ്വാഗതവും റഫീഖ് ഇയ്യത്ത് കുനി നന്ദിയും പറഞ്ഞു. തുടങ്ങി സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ സംബസിച്ചു

Continue Reading

local

മൂന്നാം ഗഡു വിഴുങ്ങിയ അപഹാസ്യ സമരം ജനം തിരിച്ചറിയുക

.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി

Published

on

പി.കെ മുഹമ്മദലി

2025-26 സാമ്പത്തിക വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മൂന്നാംഗഡു പൂർണ്ണമായും വിഴുങ്ങി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ഗുരുതരായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുകയും കടക്കെണിയിൽ ആക്കുകയും ചെയ്ത സി പി എമ്മും ഇടതു പക്ഷവും ഭരണം നഷ്ടപ്പെട്ടപ്പോൾ യൂ ഡി എഫ് അവതരിപ്പിച്ച ബജറ്റിൽ പദ്ധതി വിഹിതം വെട്ടികുറച്ചു എന്ന് പറഞ്ഞു നടത്തുന്ന പരിഹാസ്യമായ നാടകീയമായ സമരത്തെ ജനം തിരിച്ചറിയേണ്ടതുണ്ട്

പഞ്ചായത്ത് എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനുംസ്ത്രികളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയുമെല്ലാം ക്ഷേമം ഉറപ്പാക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ മേഖലകളെയെല്ലാം ശക്തി പെടുത്താൻ വേണ്ടിയാണ്.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി

മൊത്ത പദ്ധതി വിഹിതമായ 9100 കോടിയിൽ നിന്ന് മൂന്നാം ഗഡു ലഭിക്കാത്തത് മൂലം 2651 കോടി രൂപയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികളുടെ ഓണറേറിയാം വർധിപ്പിക്കും എന്ന് പറഞ്ഞു വലിയ പരസ്യ കോലാഹലങ്ങൾ നൽകി സ്വന്തം ഭരണ കാലത്തു വർധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഭരണം നഷ്ടപ്പെട്ടപ്പോൾ ഹോണറേറിയത്തിന് വേണ്ടി മുറവിളികൂട്ടുന്നതിന്റെ യുക്തി ഇടതുപക്ഷം വിശദികരിക്കണ്ടതുണ്ട്. ഇടത് പക്ഷ ഭരണം സൃഷ്ടിച്ച സാമ്പത്തിക അരാജകത്വത്തിൽ നിന്ന് കേരളത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ രക്ഷപ്പെടുത്തൻ ഉതകുന്ന രൂപത്തിലുള്ള ബജറ്റ് യൂ ഡി എഫ് ഗവണ്മെന്റ് അവതരിപ്പിച്ചപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പടെ എല്ലാ വകുപ്പും അനിവാര്യമായ സാമ്പത്തിക വിഹിതം ഉൾപ്പെടുത്തിയുട്ടുണ്ട്. കൂടാതെ കേന്ദ്ര ധനകാര്യ കമ്മിഷൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് പകുതിയിലേറെ ഫണ്ട് വെട്ടികുറച്ചിരിക്കുകയാണ്. കേന്ദ്രം വെട്ടികുറച്ചത് പറയാൻ ഇടതുപക്ഷം മടിക്കുന്നത് എന്തിനാണ്

Advertisement

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പൂർണ്ണമായി എടുത്ത് മാറ്റിയ,മൂന്നാം ഗഡു ഫണ്ട് വെട്ടി കുറച്ച,ഓണറേറിയം വർധിപ്പിച്ചു എന്ന് പറഞ്ഞു ജനപ്രതിനിധികളെ കമ്പിളിപ്പിച്ച പിണറായി വിജയൻ്റെ വീട്ടിലക്കോണ് ഇടതുപക്ഷം സമരം നടത്തേണ്ടത്. അധികാരം വികേന്ദ്രീകരണം ഗ്രാമ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് പഞ്ചായത്ത് നഗരസഭകൾക്ക് തിരുമാനമെടുക്കാൻ വേണ്ടത്ര സ്വാത്രന്ത്ര്യം നൽകി ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും പൂർണ്ണാധികാരം നൽകി മെച്ചപെടുത്താനാണ് പുതിയ സർക്കാറിൻ്റെ തീരുമാനവും സമീപനവും

Continue Reading

local

ഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്കിന് ദക്ഷിണേന്ത്യയിലെ പ്രകൃതിസുഹൃദ പാർക്കിനുള്ള എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്

അവാർഡ് പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ ഏറ്റുവാങ്ങി. കേരളത്തിൽ ആദ്യമായാണ് ഒരു അമ്യൂസ്മെൻറ് പാർക്ക് ഇത്തരത്തിൽ ഒരു നേട്ടം നേടുന്നത്

Published

on

മലപ്പുറം: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ പാർക്കിനുള്ള പുരസ്കാരമായ എപിജെ അബ്ദുൽ കലാം നാഷണൽ അവാർഡ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്കിന്. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിൽ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ അവാർഡ് ഏറ്റുവാങ്ങി. ചെന്നൈ ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് വിവിധ മേഖലയിലുള്ളവർക്ക് അവാർഡ് നൽകിവരുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ 14 വർഷങ്ങളുടെ അഭിമാനകരമായ യാത്ര പൂർത്തിയാക്കി ഇന്ന് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്ക്. മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ വെങ്ങാട് തൂതപ്പുഴയുടെ മനോഹര തീരത്ത്, 200 അടിയോളം ഉയരമുള്ള കുന്നിൻ ചെരുവിനെ പ്രകൃതിസൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിച്ച് അതിന് ഇണങ്ങുന്ന രീതിയിലാണ് ഫ്ലോറയുടെ നിർമാണംപൂർത്തിയാക്കിരിക്കുന്നത്. പുതുതായി എത്തിയ അത്യാധുനിക സൈക്ലോൺ കോസ്റ്റർ, ആഴക്കടലിന്റെ അത്ഭുതങ്ങൾ നിറഞ്ഞ ഫ്ലോറ ആക്വേറിയം,ആവേശം നിറക്കുന്ന ഡ്രൈ വാട്ടർ റൈഡുകൾ ഉൾപ്പെടെ 50-ൽ അധികം വേൾഡ് ക്ലാസ് റൈഡുകളാണ് പാർക്കിലുള്ളത്.
ഓരോ റൈഡും ഓരോ അനുഭവമാണ്.
ഇത്തരത്തിൽ ഒരു വലിയ നേട്ടം നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പാർക്ക് മാനേജിംഗ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് അഭിമാന നിമിഷമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ഫ്ലോറയെ
ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു.മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്താണ് പാർക്കിന് പദവി നൽകിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർക്ക് ഈ വേറിട്ട നേട്ടം കരസ്ഥമാക്കിയത്
ചെന്നൈ രായപുരം റംജാൻ മഹലിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ പുരസ്കാര സമർപ്പണവും ഉദ്ഘാടനവും നിർവ്വഹിച്ചു. മുൻ എം.എൽ.എ കെ.എ.എം മുഹമ്മദ് അബൂബക്കർ സാഹിബ് അധ്യക്ഷത വഹിച്ചു.തമിഴ്‌നാട് പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രി ആധവ് അർജുന, ന്യൂനപക്ഷ ക്ഷേമ-വഖഫ് ബോർഡ് മന്ത്രി എ.എം ഷാജഹാൻ, ഐ.യു.എം.എൽ ( ദേശീയ പ്രസിഡന്റും മുൻ എം.പിയുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ ,എം.എൽ.എമാരായ കെ.വി. വിജയ് ദാമു, ജമാൽ മുഹമ്മദ് യൂനസ്, അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അവാർഡ് പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ : അവാർഡ് ഫ്ലോറ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകരിൽ നിന്ന് ഏറ്റുവാങ്ങുന്നു.

Continue Reading

Trending