Connect with us

News

സിഗരറ്റ് നൽകാൻ വൈകിയെന്ന് ആരോപണം; കൊച്ചിയിൽ കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു

മർദനത്തിൽ പങ്കെടുത്ത മൂന്നംഗ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Published

on

കൊച്ചി:സിഗരറ്റ് നൽകാൻ വൈകിയെന്നാരോപിച്ച് കൊച്ചിയിൽ കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു. വൈറ്റിലയിലെ ഒരു കടയിലാണ് സംഭവം. പാലക്കാട് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്.

ഇന്നലെ വൈകീട്ടുണ്ടായ സംഭവത്തിൽ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദനത്തിൽ പങ്കെടുത്ത മൂന്നംഗ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ ആ സമയത്ത് ജ്യൂസ് തയ്യാറാക്കുകയായിരുന്നുവെന്ന് പറയുന്നു. അത് കഴിഞ്ഞ് സിഗരറ്റ് നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സംഘം കാത്തുനിൽക്കാൻ തയ്യാറായില്ല.

തുടർന്ന് കടയ്ക്ക് മുന്നിൽ നിന്നുകൊണ്ട് അസഭ്യം പറയാൻ തുടങ്ങിയ സംഘത്തോട് ജീവനക്കാരൻ ചോദ്യം ചെയ്തതോടെ അവർ പ്രകോപിതരായി. പിന്നാലെ മൂന്നുപേരും ചേർന്ന് ജീവനക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ഗുരുതരം; അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാൽ

നാട്ടിക നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.

Published

on

By

ന്യൂഡൽഹി: സി.സി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെങ്കിൽ അതീവ ഗുരുതരമാണെന്നും വിഷയത്തെക്കുറിച്ച് സമഗ്രമായി പരിശോധിക്കണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ അത് അദ്ദേഹം തള്ളിയില്ലെന്നും ദേശീയ തലത്തിൽ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

നാട്ടിക നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സിപിഐ സ്ഥാനാർഥിയായ ഗീതാ ഗോപിയുടെ വിജയം സംശയകരമാണെന്ന ആരോപണമാണ് സി.സി മുകുന്ദൻ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പണത്തിന്റെ സ്വാധീനം ഉണ്ടെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടിയുടെ അകത്തളങ്ങളിൽ തന്നെ ചില കാര്യങ്ങൾ ശരിയായി നടക്കുന്നതല്ലെന്ന ആശങ്കയും മുകുന്ദൻ പ്രകടിപ്പിച്ചു.

ഇതിനൊപ്പം നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും മകൻ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും മുകുന്ദൻ സൂചന നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നത്.

മുകുന്ദന്റെ ആരോപണങ്ങൾ സത്യമാണെങ്കിൽ അതിനെ ഗൗരവമായി പരിശോധിക്കണമെന്ന നിലപാടാണ് കെ.സി വേണുഗോപാൽ ആവർത്തിച്ചത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രീയ വൃത്തങ്ങൾ കാത്തിരിക്കുകയാണ്.

Continue Reading

main stories

ഇറാന്‍ ആക്രമണം; റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Published

on

By

റിയാദ്: ഇറാന്‍ ആക്രമണത്തില്‍ റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച ഖര്‍ജില്‍ നടന്ന മിസൈലാക്രമണത്തില്‍ പരിക്കേറ്റയാളാണ് മരിച്ചത്. ഇതോടെ ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവന്‍ യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാന്‍ നിര്‍ദേശം യുഎസ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ദേശം.

Continue Reading

News

മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തു; ബിഹാറില്‍ വയോധികനെ അടിച്ചുകൊന്ന് അക്രമികള്‍

‘തെറ്റ് ചെയ്ത വ്യക്തിയെ മാത്രമേ ചോദ്യം ചെയ്യേണ്ടതുള്ളൂ, ഒരു സമൂഹത്തെയൊന്നാകെ അപമാനിക്കരുതെന്ന്’ പറഞ്ഞതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

Published

on

By

മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത 65 കാരന്‍ അബ്ദുല്‍ സലാം എന്ന വയോധികനെ ഇരുമ്പുപകരണങ്ങള്‍ ഉപയോഗിച്ച് അടിച്ചുകൊന്ന് അക്രമികള്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ജമാല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഝാഗറുവാ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തില്‍ ചെറിയ കട നടത്തിവന്നിരുന്ന സലാം കടയിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. ഗ്രാമവാസികളുടെ വിവരമനുസരിച്ച്, മനീഷ് കുമാര്‍ റാം എന്നയാളുടെ ഇഷ്ടിക മോഷണം പോയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.

തര്‍ക്കത്തിനിടെ മനീഷ് കുമാര്‍ റാമിന്റെ അമ്മ വിമലാ ദേവി മുസ്ലിംകളെയാകെ കുറ്റം പറയുന്ന പരാമര്‍ശങ്ങള്‍ നടത്തിയതായാണ് ആരോപണം. അതേസമയം അതിലൂടെ കടന്നുപോയ അബ്ദുല്‍ സലാം, ‘തെറ്റ് ചെയ്ത വ്യക്തിയെ മാത്രമേ ചോദ്യം ചെയ്യേണ്ടതുള്ളൂ, ഒരു സമൂഹത്തെയൊന്നാകെ അപമാനിക്കരുതെന്ന്’ പറഞ്ഞ് ഇടപെട്ടുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പിന്നാലെ മനീഷ് കുമാര്‍ റാം, സഹോദരന്‍ രോഷന്‍ കുമാര്‍ റാം, അമ്മ വിമലാ ദേവി എന്നിവരും മറ്റുചിലരും ചേര്‍ന്ന് സലാമിനെ ആക്രമിച്ചെന്നാണ് സാക്ഷികള്‍ പറയുന്നത്. പ്രതികളില്‍ ഒരാള്‍ മണ്ണ് കുഴിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുപകരണമായ ‘ഖന്തി’ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് സലാം റോഡില്‍ വീണു. പിന്നീട് ഗ്രാമവാസികള്‍ കിരാത്പുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Trending