News
മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തു; ബിഹാറില്‍ വയോധികനെ അടിച്ചുകൊന്ന് അക്രമികള്‍
‘തെറ്റ് ചെയ്ത വ്യക്തിയെ മാത്രമേ ചോദ്യം ചെയ്യേണ്ടതുള്ളൂ, ഒരു സമൂഹത്തെയൊന്നാകെ അപമാനിക്കരുതെന്ന്’ പറഞ്ഞതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത 65 കാരന്‍ അബ്ദുല്‍ സലാം എന്ന വയോധികനെ ഇരുമ്പുപകരണങ്ങള്‍ ഉപയോഗിച്ച് അടിച്ചുകൊന്ന് അക്രമികള്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ജമാല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഝാഗറുവാ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തില്‍ ചെറിയ കട നടത്തിവന്നിരുന്ന സലാം കടയിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. ഗ്രാമവാസികളുടെ വിവരമനുസരിച്ച്, മനീഷ് കുമാര്‍ റാം എന്നയാളുടെ ഇഷ്ടിക മോഷണം പോയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.
തര്‍ക്കത്തിനിടെ മനീഷ് കുമാര്‍ റാമിന്റെ അമ്മ വിമലാ ദേവി മുസ്ലിംകളെയാകെ കുറ്റം പറയുന്ന പരാമര്‍ശങ്ങള്‍ നടത്തിയതായാണ് ആരോപണം. അതേസമയം അതിലൂടെ കടന്നുപോയ അബ്ദുല്‍ സലാം, ‘തെറ്റ് ചെയ്ത വ്യക്തിയെ മാത്രമേ ചോദ്യം ചെയ്യേണ്ടതുള്ളൂ, ഒരു സമൂഹത്തെയൊന്നാകെ അപമാനിക്കരുതെന്ന്’ പറഞ്ഞ് ഇടപെട്ടുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പിന്നാലെ മനീഷ് കുമാര്‍ റാം, സഹോദരന്‍ രോഷന്‍ കുമാര്‍ റാം, അമ്മ വിമലാ ദേവി എന്നിവരും മറ്റുചിലരും ചേര്‍ന്ന് സലാമിനെ ആക്രമിച്ചെന്നാണ് സാക്ഷികള്‍ പറയുന്നത്. പ്രതികളില്‍ ഒരാള്‍ മണ്ണ് കുഴിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുപകരണമായ ‘ഖന്തി’ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് സലാം റോഡില്‍ വീണു. പിന്നീട് ഗ്രാമവാസികള്‍ കിരാത്പുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു.
kerala
‘സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അതീവ ഗുരുതരം, പരിശോധിക്കണം’: കെ.സി വേണുഗോപാല്‍
നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കില്‍ അത് പരിശോധിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.
മുകുന്ദനുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന വാര്‍ത്തയും കെ.സി വേണുഗോപാല്‍ തള്ളിയില്ല. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.
നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സി.സി മുകുന്ദന്‍ എംഎല്‍എ
പൊട്ടിത്തെറിച്ചിരുന്നു. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും സി.സി മുകുന്ദന്‍ പറഞ്ഞു.
തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
News
വിസ തട്ടിപ്പ് കേസ്; നിർമാതാവ് ജോബി ജോർജിന് 4 വർഷം തടവും 66.5 ലക്ഷം രൂപ പിഴയും
ശിക്ഷാവിധി നടപ്പാക്കുന്നതിന് വിചാരണക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ: യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവുശിക്ഷ വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായി രണ്ട് വർഷം വീതം തടവാണ് കോടതി വിധിച്ചത്. കൂടാതെ 66.5 ലക്ഷം രൂപ പിഴയും അടയ്ക്കണം.
മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്–ഡാർലി ബിജു ദമ്പതികളും നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിക്ഷ വിധിച്ചത്. തുടക്കം മുതൽ തന്നെ പരാതിക്കാരെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
2011ൽ യുകെയിലേക്കുള്ള വിസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയതായി കേസ് പറയുന്നു. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012ൽ പണം തിരികെ നൽകുന്നതിനായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പൊലീസിൽ പരാതി നൽകി. ഈ കേസിൽ 50 ലക്ഷം രൂപ പിഴയായി അടച്ച് അത് പരാതിക്കാരന് നൽകണമെന്നുമാണ് കോടതി ഉത്തരവ്.
അതേസമയം, യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിലും കോടതി ജോബിയെ കുറ്റക്കാരനായി കണ്ടെത്തി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ഓഫ്-ലൈസൻസ് ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതി.
എന്നാൽ യുകെയിലെത്തിയ ശേഷമാണ് തട്ടിപ്പ് ദമ്പതികൾക്ക് മനസ്സിലായത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ജോബി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പൊലീസിനോട് മൊഴി നൽകിയിരുന്നു. ഈ കേസിൽ കോടതി രണ്ട് വർഷം തടവും 16.52 ലക്ഷം രൂപ പിഴയും വിധിച്ചു.
കേസിൽ ജോബി ജോർജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ആദ്യം മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. പിന്നീട് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പിഎംഎൽഎ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ശിക്ഷാവിധി നടപ്പാക്കുന്നതിന് വിചാരണക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
News
ഗുഡല്ലൂരില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ മരിച്ചു
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മലപ്പുറം: ഗുഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ദേവര്‍ഷോല കാരക്കുന്ന് സ്വദേശികളായ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി തകര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ മൃതദേഹങ്ങളുമായി പ്രതിഷേധിക്കുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വന്യജീവി ആക്രമണം ആവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
-
india3 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
News24 hours agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala23 hours agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News1 day agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india22 hours agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News1 day agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories1 day agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News1 day ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

