News
അധ്യാപകര്‍ക്ക് പുതിയ ചുമതല; സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം
മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും ഓരോ അധ്യാപകനെ ‘നോഡല്‍ ഓഫീസര്‍’ ആയി നിയോഗിക്കണമെന്നാണ് ഉത്തരവിലുള്ളത്.
പാറ്റ്ന: സെന്‍സസ് ജോലികള്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ജാതി സര്‍വേ തുടങ്ങിയ അനധ്യാപക ജോലികള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് കൂടി. രോഹ്താസ് ജില്ലയിലെ സാസാരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂള്‍ പരിസരങ്ങളിലെ തെരുവുനായ്ക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അധ്യാപകരെ നിയോഗിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചു. ഇതോടെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു.
മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും ഓരോ അധ്യാപകനെ ‘നോഡല്‍ ഓഫീസര്‍’ ആയി നിയോഗിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്‌കൂളിനകത്തും പരിസരത്തുമുള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഈ അധ്യാപകര്‍ ശേഖരിച്ച് മുനിസിപ്പാലിറ്റിക്ക് കൈമാറണം. നഗരത്തില്‍ തെരുവുനായ്ക്കള്‍ക്കായി സംരക്ഷണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വിവരശേഖരണം നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സാസാരം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ വിശദീകരിച്ചു. കൃത്യമായ പ്രാദേശിക ഡാറ്റ ലഭിക്കുന്നത് നായ നിയന്ത്രണ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്. ക്ലാസ് റൂമുകളില്‍ പഠിപ്പിക്കാന്‍ സമയം ലഭിക്കാതെ അനധ്യാപക ജോലികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. ‘പഠിപ്പിക്കാനെത്തിയ ഞങ്ങളെക്കൊണ്ട് തെരുവുനായ്ക്കളുടെ കണക്കെടുപ്പിക്കുന്നത് അധ്യാപകവൃത്തിക്ക് യോജിച്ചതല്ല’ എന്നാണ് പലരുടെയും പ്രതികരണം.
kerala
സംസ്ഥാനത്ത് രണ്ടാം തവണയും കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഉച്ചയോടെ പവന് 880 രൂപ കുറഞ്ഞു
തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രാമിന് 110 രൂപയുടെ ഇടിവുണ്ടായത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കകം വലിയ മാറ്റം. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രാമിന് 110 രൂപയുടെ ഇടിവുണ്ടായത്. പുതിയ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 12,675 രൂപയാണ് വില. പവന്‍ വിലയില്‍ 880 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 1,01,400 രൂപയായി.
ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,725 രൂപയിലേക്കാണ് സ്വര്‍ണവില എത്തിയിരുന്നത്. അപ്പോള്‍ പവന് 480 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. പുതിയ സ്വര്‍ണവില അനുസരിച്ച് ഒരു പവന്‍ ആഭരണത്തിന് കുറഞ്ഞത് 1,10,000 രൂപയെങ്കിലും ചെലവാകും. ഇതിന് പുറമെ പണിക്കൂലി, ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ഫീസ് എന്നിവയും നല്‍കേണ്ടിവരും. സ്വര്‍ണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയ അസ്ഥിരതയും ആഗോള സംഘര്‍ഷങ്ങളും വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആഗോള സംഘര്‍ഷങ്ങളില്‍ ഇളവ് വന്നില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാത്രം സ്വര്‍ണത്തിന് 64 ശതമാനം നേട്ടമാണ് ഉണ്ടായത്. യുക്രെയിന്‍-റഷ്യ യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍, യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്, കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങി ശേഖരിച്ചതുമാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണങ്ങളായതെന്നും വിദഗ്ധര്‍ പറയുന്നു.
kerala
‘വർഗീയ പ്രസ്താവന എ.കെ. ബാലനെ കൊണ്ട് പറയിച്ചത്’: കെ.സി.വേണുഗോപാൽ
ആലപ്പുഴ: വർഗീയത വിളമ്പുന്ന പ്രസ്താവന എ.കെ.ബാലനെ കൊണ്ട് പറയിച്ചതാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തോറ്റതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം കരുടൻ ആനയെ കണ്ടതുപോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതി. തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എസ്ഡിപിഐ ആയാലും ബിജെപിയായാലും വർഗീയ കക്ഷികളുമായി ഞങ്ങൾക്ക് ബന്ധമില്ല.
ആലപ്പുഴയിൽ മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കിട്ടാൻ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയിരിക്കുയാണ് സിപിഎം. കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് സിപിഎം ശ്രമിക്കുകയാണ്. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
kerala
ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് വി.ഡി സതീശന്‍
ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ‘ഗോപന്‍ ഇല്ലാത്ത സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും മുന്നിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ എല്ലാ പരിപാടികളിലും ഗോപനെ കാണാറുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അവസാനമായി കണ്ടത്. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വം. പരിചയപ്പെടുന്നവരാരും ഗോപനെ മറക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിയോഗം താങ്ങാനുള്ള കരുത്ത് എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’.- അദ്ദേഹം കുറിച്ചു.
-
kerala18 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf17 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
News3 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
