Connect with us

kerala

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് വി.ഡി സതീശന്‍

ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ‘ഗോപന്‍ ഇല്ലാത്ത സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും മുന്നിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ എല്ലാ പരിപാടികളിലും ഗോപനെ കാണാറുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അവസാനമായി കണ്ടത്. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വം. പരിചയപ്പെടുന്നവരാരും ഗോപനെ മറക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിയോഗം താങ്ങാനുള്ള കരുത്ത് എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’.- അദ്ദേഹം കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിഷാംശ സാന്നിധ്യം; കുട്ടികളുടെ പോഷകാഹാര ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച് നെസ്‌ലെ

Published

on

വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്ലെ. ഡിസംബര്‍ മുതലാണ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെസ്ലെ ഉത്പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയുണ്ടാകാന്‍ കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങള്‍ക്ക് പാല്‍ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിര്‍വീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി പറഞ്ഞു.എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് നോര്‍വേയിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സി അറിയിച്ചു.

അതേസമയം, കുട്ടികളുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണ് തങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ഉത്പ്പന്നങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള കുറിപ്പില്‍ നെസ്ലെ വ്യക്തമാക്കി. നെസ്ലെ ബേബി ഫോര്‍മുല കഴിച്ചുകൊണ്ട് ഇതുവരെ കുഞ്ഞുങ്ങള്‍ക്കാര്‍ക്കും അസുഖമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ലെന്നും ജാഗ്രത മുന്‍നിര്‍ത്തിക്കൊണ്ടാണ് നിലവിലെ തീരുമാനമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഇവ നേരത്തെ വാങ്ങിവെച്ചവരുണ്ടെങ്കില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തിലധികം ഫാക്ടറികളില്‍ നിന്നുള്ള 800 ലധികം ഉല്‍പ്പന്നങ്ങളെ തിരിച്ചുവിളിക്കല്‍ ബാധിച്ചതായും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പ്പന്ന തിരിച്ചുവിളിയാണിതെന്നും ഓസ്ട്രിയയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ നെസ്ലെ വക്താവ് ഈ കണക്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ജനപ്രിയ ചോക്ലേറ്റായ കിറ്റ്കാറ്റ് മുതല്‍ നെസ്‌കഫെ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് നെസ്ലെ.

 

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടക്കുകയാണ്.

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബോംബ് ഭീഷണിയില്‍ ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് പൊലീസ്. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ 3.23നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ഭീഷണി ഇ-മെയില്‍ സന്ദേശം ലഭിക്കുന്നത്. മെഡിക്കല്‍ കോളജിലെ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് വച്ചു എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തി. സന്ദേശത്തില്‍ പറഞ്ഞത് പ്രകാരം അത്യാഹിത വിഭാഗത്തിലും പാര്‍ക്കിംഗ് ഏരിയയിലുമാണ് വിശദമായ പരിശോധന നടന്നത്. മുഹമ്മദ് വിക്രം രാജ്ഗുരു എന്ന ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്. ഉച്ചയ്ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിക്കണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്.

തമിഴ്നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന തൊഴില്‍ ചൂഷണം പരിഹരിക്കണമെന്ന ആവശ്യവും ഭീഷണി സന്ദേശത്തിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആളുകളെ പരിഭ്രാന്തരാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ വ്യാജ ബോംബ് സന്ദേശത്തിന് പിന്നിലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ശരീരത്തിനുള്ളില്‍ തുണി മറന്നുവച്ച സംഭവം: ചികിത്സാ പിഴവ് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

രക്തസ്രാവം തടയാന്‍ പ്രസവസമയത്ത് വെച്ച കോട്ടണ്‍ തുണി പുറത്തെടുക്കാതെ വിട്ടുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം

Published

on

മാനന്തവാടി: പ്രസവം കഴിഞ്ഞ് 75 ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവന്ന സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

രക്തസ്രാവം തടയാന്‍ പ്രസവസമയത്ത് വെച്ച കോട്ടണ്‍ തുണി പുറത്തെടുക്കാതെ വിട്ടുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതിയും കുടുംബവും മന്ത്രി ഒ.ആര്‍. കേളുവിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ ശരീരത്തിനുള്ളില്‍ എന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടതായും തുടര്‍ന്ന് വയറുവേദനയും അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടതായും യുവതി പറയുന്നു. 20 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആശുപത്രിയിലെത്തി ബുദ്ധിമുട്ട് അറിയിച്ചെങ്കിലും ”ഒന്നുമില്ല” എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതെന്നും വെള്ളം കുടിക്കാനാണ് നിര്‍ദേശിച്ചതെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. പിന്നാലെയാണ് തുണിക്കഷണം ശരീരത്തില്‍ നിന്ന് പുറത്തുവന്നത്. തന്നെ രണ്ട് ഗൈനക്കോളജിസ്റ്റുകളാണ് പരിശോധിച്ചതെന്നും യുവതി പറഞ്ഞു.

വേദനയും ദുര്‍ഗന്ധവും കാരണം ആശുപത്രിയിലെത്തിയിട്ടും മതിയായ പരിഗണന ലഭിച്ചില്ലെന്ന് യുവതി ആരോപിച്ചു. പ്രസവശേഷം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കുറച്ച് ദിവസങ്ങള്‍ ഉണ്ടാകുമെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ കാര്യത്തെ നിസാരവത്കരിച്ചുവെന്നും, ഒടുവില്‍ ഒരുദിവസം ബാത്ത് റൂമില്‍ ഇരിക്കുമ്പോഴാണ് തുണിക്കെട്ട് പുറത്തേക്ക് വന്നതെന്നും പ്രസവസമയത്ത് രക്തസ്രാവം തടയാന്‍ വെച്ച തുണിയാണിതെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കാണ് പിഴവ് പറ്റിയതെന്ന് കണ്ടെത്തി കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രണ്ടുതവണ വേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോഴും സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും, തുണിക്കഷണം പുറത്തുവന്നതിന് ശേഷമാണ് സ്‌കാനിങ് നടത്തിയതെന്നും യുവതി പറഞ്ഞു. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ഇത്രയും അസഹ്യമായ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും, ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യമാണെന്നുമാണ് യുവതിയുടെ പ്രതികരണം.

ഒക്ടോബര്‍ 20നാണ് പ്രസവം നടന്നത്. സുഖപ്രസവമായതിനാല്‍ ഒക്ടോബര്‍ 23ന് ആശുപത്രി വിട്ടിരുന്നു. പരാതിയെത്തിയതായി മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Continue Reading

Trending