Health
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു
ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
2024ല്‍ സംസ്ഥാനത്ത് 74 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.
Health
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836
കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.
ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.
Health
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം
ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.
രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവർക്ക് RTPCR പരിശോധന ഇതിനകം നിർബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേസമയം, കൊവിഡ്-19 പ്രതിരോധ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യവും വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കൽ, കൈ ശുചിത്വം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
വർധിക്കുന്ന അണുബാധകളുടെ പശ്ചാത്തലത്തിൽ, തയ്യാറെടുപ്പും ജാഗ്രതയും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
പനി, ക്ഷീണം, ശ്വസന അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന വൈറൽ പനികളെയും കൊവിഡ്-19 നെയും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മെഡിക്കൽ പ്രൊഫഷണലുകൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്താൽ ജാഗ്രത പാലിക്കാനും ഉടനടി വൈദ്യസഹായം തേടാനും മുതിർന്ന പൗരന്മാരോടും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോടും നിർദേശം നൽകിക്കഴിഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിന് മാസ്കുകൾ ഉപയോഗിക്കുകയും ശുചിത്വ രീതികൾ പാലിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവർത്തിച്ചു.
Health
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നല്‍കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
എലിപ്പനിയ്‌ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf22 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
india3 days ago
പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
-
kerala3 days ago
വോട്ട് ചെയ്യുന്നതിന് മുമ്പ് ഓർക്കേണ്ടത്
-
News3 days ago
‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്