X
    Categories: Newsworld

മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കാൻ കോടികൾ ഒഴുക്കി ഇസ്രാഈൽ

മുസ്ലിംകളെ ഭീകരരായും ഇസ്ലാം മതത്തെ തീവ്രവാദമായും ചിത്രീകരിക്കാൻ ഇസ്രഈൽ കോടികൾ ഒഴുക്കുന്നതായി റിപ്പോർട്ട്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളിലേക്ക് ഇസ്രഈലിൽ നിന്നും ബില്യൺ കണക്കിന് ഡോളറുകൾ ഒഴുകുന്നതായാണ് റിപ്പോർട്ട്. ടി.ആർ.ടി വേൾഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലുള്ള മുസ്ലിം ആക്ടിവിസ്റ്റുകളെ തരംതാഴ്ത്തി ചിത്രീകരിക്കുന്നതിന് ‘ആന്റി മുസ്ലിം ഹേറ്റ് ഗ്രൂപ്പ്’ എന്ന ഇസ്രാഈൽ അനുകൂല സംഘടനക്ക് ആയിരക്കണക്കിന് ഡോളറുകൾ നൽകിയെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ പ്രൊ-ഫലസ്തീനിയൻ ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമാണ് പണം ഒഴുക്കുന്നത്.

ഡിസംബർ 15ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (സി.എ.ഐ.ആർ) അവരുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ റോമിൻ ഇഖ്ബാലിനെ പുറത്താക്കിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു ഇൻവെസ്റ്റിഗേറ്റീവ് പ്രൊജക്ടിന്റെ (ഐ.പി.ടി) ഭാഗമായി പ്രവർത്തിച്ചു എന്ന ആരോപണത്തെത്തുടർന്നായിരുന്നു പിരിച്ചുവിട്ടത്. മുസ്ലിം വിരുദ്ധതക്ക് പേരുകേട്ട ഐ.പി.ടി, മുസ്ലിം സമുദായത്തെ ഭീഷണിയായും തീവ്രവാദ സംഘമായും ചിത്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. നാല് വർഷത്തിലധികമായി തനിക്ക് മാസം തോറും 3000 ഡോളർ വീതം ലഭിച്ചിരുന്നെന്നും അമേരിക്കയിലെ ഒരു മുസ്ലിം പള്ളിയിലെയും പ്രമുഖ മുസ്ലിം നേതാക്കളുടെയും വിവരങ്ങൾ ചോർത്തി ഇസ്രാഈൽ സർക്കാരിനെ സംരക്ഷിക്കുന്നതിനായിരുന്നു തുക ലഭിച്ചിരുന്നതെന്ന് ഇയാൾ സമ്മതിച്ചിരുന്നതായാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കാൻ ഇസ്രാഈൽ-അമേരിക്കൻ സംയുക്ത പദ്ധതികൾ നടക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

web desk 3: