X

ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ

സുരക്ഷിതമായ സോഫ്റ്റ് ലാന്‍ഡിങ്ങിനൊരുങ്ങി ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാന്‍-മൂന്ന്. ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ദക്ഷിണധ്രുവത്തിലെ ചിത്രങ്ങളാണ് പുറത്തുവന്നത്.

പാറക്കല്ലുകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടെത്താന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറ(LHDAC) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആഗസ്ത് 19ന് പേടകം ചന്ദ്രന്റെ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്.

 

webdesk14: