X

സാധാരണ തെരഞ്ഞെടുപ്പ് അല്ല, അവകാശ സംരക്ഷണത്തിനായി കൂട്ടമായെത്തി വോട്ട് ചെയ്യണം : രാഹുൽ ഗാന്ധി

അവകാശ സംരക്ഷണത്തിനായി കൂട്ടമായെത്തി വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാധാരണ തെരഞ്ഞെടുപ്പ് അല്ല ഇതെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ച്. രാജ്യത്ത് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ്.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രിയങ്ക ഗാന്ധിയും കുറിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, സാമ്പത്തിക പ്രതിസന്ധി എന്നിവ ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ ഓരോ വോട്ടും പ്രധാനമാണ്. വിവേചനാധികാരം ഉപയോഗിച്ച് ചിന്താപൂര്‍വ്വം വോട്ട് ചെയ്യുക. നിങ്ങളുടെയും കുട്ടികളുടെയും ഭാവിക്കാണിത്. ഇന്ത്യ ജയിക്കും എന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

അതെ സമയം മൂന്നാംഘട്ട പോളിങ് രാജ്യത്ത് പുരോഗമിക്കുകയാണ്. 93 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവുമാണ് വിധിയെഴുതുന്നത്. ഗുജറാത്തില്‍ 25 ഉം കര്‍ണാടകയിലെ 14 ഉം മഹാരാഷ്ട്രയില്‍ 11ഉം, ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങളും മധ്യപ്രദേശില്‍ 8 ഉം ഛത്തീസ്ഗഡില്‍ 7ഉം ബിഹാറില്‍ അഞ്ചും പശ്ചിമബംഗാളിലും അസംമിലും നാല് സീറ്റുകളിലും ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ആണ് വോട്ടെടുപ്പ് നടക്കുക. ജമ്മു കാശ്മീരിലെ അനന്തനാഥ് രചൗരിയിലെ വോട്ടെടുപ്പ് മെയ് 25 ലേക്ക് മാറ്റി. ഗുജറാത്തിലെ സൂറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വോട്ടിംഗ് ശതമാനത്തിലെ കുറവ് രാഷ്ട്രീയ പാര്‍ട്ടികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒന്നാം ഘട്ടത്തില്‍ 66. 14% രണ്ടാം ഘട്ടത്തില്‍ 66.71 % പോളിങാണ് രേഖപ്പെടുത്തിയത്.

 

webdesk13: