X

സംസ്ഥാനത്ത് രണ്ടുദിവസം മഴ കനക്കും; 7 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ സജ്ജീവമാകുമെന്ന് മുന്നറിയിപ്പ്. കിഴക്കൻകാറ്റ്  ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ്.ശനിയാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

ഇതേതുടർന്ന് ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.  ഇതേ തുടർന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ഇതിനു പുറമെ തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ,  കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

webdesk13: