X
    Categories: Newsworld

‘ആ തെമ്മാടികളുടെ ബില്ലടച്ചേക്ക്’; പണം നല്‍കാതെ മുങ്ങിയ പൗരന്മാരുടെ ഹോട്ടല്‍ ബില്ലടച്ച് ഇറ്റലി

റോം: അല്‍ബേനയയില്‍ ഹോട്ടല്‍ ബില്ലടക്കാതെ മുങ്ങിയ നാല് പൗരന്മാരുടെ പണമടച്ച് ഇറ്റാലിയന്‍ ഭരണകൂടം. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അല്‍ബേനിയയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ബില്ലടക്കാതെ മുങ്ങിയ ഇറ്റലിക്കാരെക്കുറിച്ച് പരാതി ലഭിച്ചത്.

അല്‍ബേനിയയുമായുള്ള ബന്ധം തകരാതിരിക്കാന്‍ അംബാസിഡറെ വിളിച്ച് ‘ആ തെമ്മാടികളുടെ ബില്ലടച്ചേക്ക്’ എന്ന് ജോര്‍ജിയ നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 80 യൂറോയാണ് ഹോട്ടല്‍ ബില്ലായി സര്‍ക്കാര്‍ അടച്ചത്.

webdesk11: